1.21 കോടിയുടെ ലക്ഷ്വറി കാർ വാങ്ങി യൂട്യൂബർ ഫാമിലി, ഇത് കേരളത്തിലെ ആദ്യ മോഡൽ

കേരളത്തിൽ യൂട്യൂബേഴ്‌സിനെ തട്ടിയിട്ട് നടക്കാൻ വയ്യന്നൊരു അടക്കം പറച്ചിലുണ്ടെങ്കിലും മലയാളികൾ ഉൾപ്പടെയുള്ളവരുടെ പ്രധാന വിനോദം ഇപ്പോൾ സോഷ്യൽ മീഡിയ തന്നെയാണ്. പ്രത്യേകിച്ച് കൊവിഡ് കാലത്താണ് സ്‌മാർട്ട് ഫോൺ ഉപയോഗം കൂടിയതും ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് കൂടുതൽ ആളുകൾ എത്തിയതും എന്ന് വേണമെങ്കിൽ പറയാം. ഇതിലൂടെ കൂടുതൽ സാധ്യതകളുണ്ടെന്ന് മനനസിലാക്കിയ പലരും തങ്ങളുടെ പ്രൊഫഷനായി യൂട്യൂബ് പോലുള്ളവയെ തെരഞ്ഞെടുക്കുകയും ചെയ്‌തു.

യൂട്യൂബേഴ്‌സാണ് ഇപ്പോഴത്തെ താരങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂട്യൂബേഴ്‌സിന്റെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ട്. എന്നാൽ ഇതിൽ ഹേറ്റേഴ്‌സില്ലാത്തവർ വളരെ കുറവാണ്. അത്തരത്തിൽ ഒരു ഫാമിലിയാണ് അനുരാജ്-പ്രീണ ദമ്പതികൾ. ടിക്ടോക് വിഡിയോകളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എത്തിയ ഈ ഭാര്യയും ഭർത്താവും ഇന്ന് യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം നിറഞ്ഞുനിൽക്കുന്നവരാണ്. രസകരമായ വീഡിയോകളിലൂടെയാണ് മലയാളി മനസുകൾ ഇവർ കീഴടക്കിയത്.

Anuraj and Preena buy Keralas First Lexus RX 350h Hybrid Electric SUV

അനുരാജിന്റെ പാറൂ വിളിയും പ്രീണയുടെ ഏട്ടാ വിളിയുമെല്ലാം മലയാളുകളുടെ മനസ് നിറക്കും. ഇപ്പോഴിതാ അവരുടെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണ്. തങ്ങളുടെ ഇനിയുള്ള യാത്രകൾക്കായി അനുരാജ്-പ്രീണ ദമ്പതികൾ ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കിയതാണ് ആ വാർത്ത. കേരളത്തിലെ ആദ്യത്തെ RX 350h ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയാണ് ഇതെന്നതും ശ്രദ്ധേയമാണ്.

95.80 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ലെക്‌സസ് RX 350h ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിക്ക് 1.21 കോടി രൂപയോളം വരും ഓൺ-റോഡ് വില. ഈ വർഷം ആദ്യം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് ലെക്‌സസ് അഞ്ചാം തലമുറ RX മോഡലിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. RX 350h, RX 500h F-സ്പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ ആഡംബര വാഹനം ഇന്ത്യയിലെത്തുന്നത്.

Anuraj and Preena buy Keralas First Lexus RX 350h Hybrid Electric SUV

ഇനി ഡിസൈനിലേക്ക് നോക്കിയാൽ ലക്ഷ്വറി ഫീൽ നൽകുന്ന ശൈലിയാണ് ഏറ്റവും ശ്രദ്ധേയം. അതോടൊപ്പം ലെക്‌സസിന്റെ എസ്‌യുവികൾക്ക് സമാനമായ സ്പിൻഡിൽ ഗ്രില്ലും RX 350h മോഡലിന്റെ ഭാഗമായുണ്ട്. എസ്‌യുവിക്ക് കൂറ്റൻ എയർ ഡാമുകൾ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌കൾപ്പ്ഡ് ബോണറ്റ് എന്നിവയും ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

അയായത് ആഡംബരത്തിന് യാതൊരു കുറവും വരുത്താതെയാണ് ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയെ നിരത്തിലെത്തിക്കുന്നതെന്ന് സാരം. വശക്കാഴ്ച്ചയിലേക്ക് വന്നാൽ 21 ഇഞ്ച് അലോയ് വീലുകളും ഒരു സംയോജിത പിൻ സ്‌പോയിലറിലേക്ക് ലയിക്കുന്ന ചരിഞ്ഞ റൂഫുമാണ് ശ്രദ്ധേയമാവുന്നത്. പിൻഭാഗത്തേക്ക് വന്നാൽ ലെക്‌സസ് ലോഗോ ഉൾക്കൊള്ളുന്ന കണക്റ്റഡ് ടെയിൽലാമ്പ് സജ്ജീകരണത്തിലേക്കാവും ആദ്യം കണ്ണെത്തുക. കൂടാതെ ലെക്‌സസ് ലോഗോയും അതിമനോഹരമാണ്.

ഇന്റീരിയറിലേക്ക് കയറിയാൽ ഫീച്ചറുകളുടെ കാര്യത്തിൽ ലെക്‌സസ് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മനസിലാവും വിധത്തിലാണ് ക്യാബിൻ ഒരുക്കിയിട്ടുള്ളത്. വയർഡ് ആൻഡ്രോയിഡ് ഓട്ടോയും വയർലെസ് ആപ്പിൾ കാർപ്ലേയും ഉള്ള 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 21-സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം തുടങ്ങിയവയെല്ലാം യാത്രയെ ആഡംബര പൂർണമാക്കുന്നു.

തീർന്നില്ല, ഇതോടൊപ്പം തന്നെ ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4-വേ ലംബർ സപ്പോർട്ടും മെമ്മറി ഫംഗ്‌ഷനുമുള്ള 10-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വെന്റിലേറ്റഡ് റിയർ ഔട്ട്‌ബോർഡ് സീറ്റുകളും, ഓപ്പണിംഗ് സ്വിച്ചും ഹാൻഡ്‌സ് ഫ്രീ ബൂട്ട് ഓപ്പണിംഗും ഉള്ള ഡോർ ഹാൻഡിൽ എന്നീ സവിശേഷതകളും കോർത്തിണക്കിയാണ് ലെക്‌സസ് RX 350h ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവി വരുന്നത്.

Lexus

ട്രാഫിക് അപകടങ്ങളിൽ നിന്നുള്ള മരണങ്ങളും പരിക്കുകളും ഒഴിവാക്കാനുള്ള ലെക്‌സസിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) കൊണ്ട് ഈ ലക്ഷ്വറി എസ്‌യുവിക്ക് കമ്പനി അകമ്പടി നൽകിയിട്ടുണ്ട്. എമർജൻസി ബ്രേക്ക് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ്, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക്, അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് ADAS-ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടു കൂടിയ ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ടയർ പ്രഷർ വാണിംഗ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാണ് (CBU) പുതിയ RX ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

യൂട്യൂബർ ദമ്പതികൾ വാങ്ങിയ RX 350h ഹൈബ്രിഡ് കാറിന് 2.5 ലിറ്റർ ഇൻ-ലൈൻ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയ എഞ്ചിന് 248 bhp കരുത്തിൽ പരമാവധി 242 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന വാഹനത്തിന് 7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

More from DriveSpark

Article Published On: Friday, August 4, 2023, 17:31 [IST]
English summary
Popular malayalam youtubers anuraj and preena buys keralas first lexus rx 350h hybrid electric suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X