ആളിനെ പോലെ കാറിലുമുണ്ട് സിംപ്ലിസിറ്റി! വിജയ് സേതുപതിയുടെ വാഹന നിര

മക്കൾ സെൽ‌വൻ വിജയ് സേതുപതി എന്നും വ്യത്യസ്‌തകൾ നിറഞ്ഞൊരു മനുഷ്യനാണ്. സിംപ്ലിസിറ്റിക്ക് പേരുകേട്ട താരം സമൂഹമാധ്യമങ്ങളിലും സ്റ്റാറാണ്. സേതുപതിയുടെ നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്. അടുത്തിടെ താൻ നിരീശ്വരവാദിയാണെന്നും എന്നാൽ ഭസ്മമോ തീർഥമോ തന്നാൽ സ്വീകരിക്കുമെന്നുമുള്ള വീഡിയോയും മലയാളികൾക്കിടയിൽ ട്രെൻഡിംഗായിരുന്നു.

അവിശ്വസികളോട് തനിക്ക് സ്നേഹമില്ലെന്നുള്ള നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് ഈ വീഡിയോ തരംഗമാവാൻ കാരണമായത്. ഓരോ സിനിമയിലും അഭിനയിക്കുന്നതിന് ഏകദേശം മൂന്ന് കോടി രൂപയാണ് വിജയ് സേതുപതി പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. വാഹനങ്ങളുടെ കാര്യത്തിൽ താരം തൽപ്പരനാണെങ്കിലും വലിയ ആഡംബര കാറുകളുടെ നീണ്ടനിരയൊന്നും സേതുപതിയുടെ ഗരാജിലില്ല. അതായത് ലക്ഷ്വറി കാറുകളൊന്നുമില്ല എന്നല്ല പറഞ്ഞുവരുന്നത്.

ആളിനെ പോലെ കാറിലുമുണ്ട് സിംപ്ലിസിറ്റി! വിജയ് സേതുപതിയുടെ വാഹന നിര

നായകനായും വില്ലനായും പ്രേക്ഷകരുടെ മനസിൽ തന്റോതയ ഇടം നേടിയെടുത്ത മക്കൾ സെൽവന്റെ ഗരാജിൽ ഹാച്ച്ബാക്കുകൾ മുതൽ ആഡംബര സെഡാനുകളും വലിയ എസ്‌യുവികളും വരെയുണ്ട്. താരത്തിന്റെ പക്കലുള്ള പ്രധാന മോഡലുകൾ ഏതെല്ലാമാണെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? വിജയ് സേതുപതിയുടെ അധികമാരും ചർച്ച ചെയ്യപ്പെടാത്ത വാഹന വിശേഷങ്ങളിലേക്ക് ഇനി കടക്കാം.

സിനിമയിൽ നിന്നുള്ള സമ്പാദ്യം കൊണ്ട് വിജയ് സേതുപതി ആദ്യം സ്വന്തമാക്കിയ കാറാണ് ഹ്യുണ്ടായ് ഗ്രാൻഡ് i10. അഞ്ചു ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന സമയത്താണ് താരം ഈ മോഡൽ വാങ്ങുന്നത്. റെഡ് കളർ ഓപ്ഷനിലുള്ള കോംപാക്‌ട് മോഡൽ ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിലും വൻ ഡിമാന്റുള്ള കാറാണ്. എൻട്രി ലെവൽ വിഭാഗത്തിലാണ് ഉൾപ്പെടുന്നത് എങ്കിലും എല്ലാ ആധുനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും ഇതിലുണ്ട്.

ആളിനെ പോലെ കാറിലുമുണ്ട് സിംപ്ലിസിറ്റി! വിജയ് സേതുപതിയുടെ വാഹന നിര

സാധാരണയായി ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കുള്ള യാത്രകളിൽ താരം കൂടെക്കൂട്ടാറുള്ളത് ടൊയോട്ട ഫോർച്യൂണറാണ്. വളരെയധികം പ്രായോഗികത നിറഞ്ഞ മോഡലിന് ഇന്ത്യയിൽ ഒരു ഇതിഹാസ പരിവേഷമാണുള്ളത്. 60 ലക്ഷം രൂപ വരെ ഓൺറോഡ് വില വരുന്ന എസ്‌യുവിയിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, കൂൾഡ് ഗ്ലോവ് ബോക്‌സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവ പോലുള്ള വിശിഷ്ട സവിശേഷതകളുമുണ്ട്.

ടൊയോട്ടയുടെ ജനപ്രിയനായ ഇന്നോവ ക്രിസ്റ്റയും വിജയ് സേതുപതിയുടെ പക്കലുണ്ട്. ചെന്നൈ വിമാനത്താവളത്തിലേക്കുള്ള യാത്രകളിലാണ് ഈ വാഹനം പൊതുവേ ഉപയോഗിക്കാറഉള്ളത്. യാത്ര സുഖത്തിന് പേരുകേട്ട ഈ മോഡിലിന് ഏകദേശം 20 മുതൽ 24 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിശ്വസനീയമായ കാറുകളിൽ ഒന്നുകൂടിയാണ് ഇന്നോവ.

ആളിനെ പോലെ കാറിലുമുണ്ട് സിംപ്ലിസിറ്റി! വിജയ് സേതുപതിയുടെ വാഹന നിര

പഴയ മെർസിഡീസ് ബെൻസ് 230d സെഡാനും വിജയ് സേതുപതിയുടെ ഗരാജിലെ സാന്നിധ്യമാണ്. ഈ പഴയ വിന്റേജ് മോഡലിന്റെ ബോഡിയും ഇന്റീരിയറും തന്റെ അഭിരുചിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്‌താണ് താരം ഉപയോഗിക്കുന്നത്. ഈ കാറിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും പൊളിച്ച് പണിയുന്ന സമയത്ത് ഇതിന്റെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിച്ചിട്ടുണ്ട്.

എസ്‌യുവികളിലെ തലതൊട്ടപ്പൻമാരിൽ ഒരാളാണ് മെർസിഡീസ് ബെൻസ് G വാഗൺ. ഏത് കുന്നും മലയും കേറാൻ കഴിവുള്ള ഈ മോഡലിന്റെ എമറാൾഡ് ഗ്രീൻ കളർ ഓപ്ഷനാണ് വിജയ് സേതുപതിയുടെ പക്കലുള്ളത്. എന്നാൽ മെർസിഡീസ് ലോഗോയ്ക്ക് പകരം നടന്റെ പേര് സൂചിപ്പിക്കുന്ന 'വി' എന്ന അക്ഷരം ഉപയോഗിച്ച് ഫ്രണ്ട് ഗ്രിൽ കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. 282 bhp കരുത്തിൽ 600 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഇൻലൈൻ-6 ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

ആളിനെ പോലെ കാറിലുമുണ്ട് സിംപ്ലിസിറ്റി! വിജയ് സേതുപതിയുടെ വാഹന നിര

ബിഎംഡബ്ല്യു 7 സീരീസ് അത്യാഡംബര സെഡാനും യാത്രകൾക്കായി കൂടെക്കൂട്ടാറുളള വ്യക്തിയാണ് മക്കൾ സെൽവൻ. ഇന്റീരിയർ മുതൽ എക്സ്റ്റീരിയർ വരെ ലക്ഷ്വറിയാൽ സമ്പന്നമാണ്. 1.42 കോടി രൂപ മുതൽ എക്സ്ഷോറൂം വില വരുന്ന വാഹനം ഇന്ത്യയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. താരത്തിന്റെ ഗരാജിലുള്ള ഏറ്റവും ഉയർന്ന ലക്ഷ്വറി കാറുകളിൽ ഒന്നാണിത്.

വിജയ് സേതുപതിയുടെ ഗാരേജിലെ മറ്റൊരു ജനപ്രിയ കാറാണ് മിനി കൂപ്പർ. ഇടയ്‌ക്കിടെ ചെന്നൈ നഗരത്തിലൂടെ കുടുംബവുമൊത്തുള്ള യാത്രകൾക്ക് ഈ മിടുക്കനെയാണ് താരം കൂടെക്കൂട്ടാറ്. രണ്ട് ഡോർ പതിപ്പായ മിനി കൂപ്പർ ഹാച്ച്ബാക്കിന് 121 bhp കരുത്തിൽ 160 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ എഞ്ചിനാണ് തുടിപ്പേകുന്നത്. ഏകദേശം 40 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Friday, February 24, 2023, 14:15 [IST]
English summary
Popular tamil actor vijay sethupathi s car collection may surprise you
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X