മ്യൂസിക് ചാർട്ടുകളിൽ കൊടുങ്കാറ്റായവർ; ബിടിഎസിന്റെ കാർ ശേഖരം ഇങ്ങനെ

മ്യൂസിക് ചാർട്ടുകളിൽ കൊടുങ്കാറ്റായവരാണ് പ്രമുഖ കെ-പോപ് ബാൻഡായ ബിടിഎസ്. നമ്മുടെ പിള്ളേർക്ക് ബിടിഎസ് ഭ്രാന്ത് കേറിയതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമേയില്ല. ലോകപ്രശസ്തി നേടിയ ഏഴംഗ കൊറിയൻ ബോയ് ബാൻഡ് 'ബിടിഎസ്' ദീർഘകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

ഇന്ത്യയിൽ, എന്തിന് ഇങ്ങ് കേരളത്തിൽ വരെ ഈ യൂത്തൻ ബാൻഡിന് ഒരു വലിയ ആർമി ഫാൻ ബേസ് തന്നെയുണ്ട്. ലോകത്തിന്റെ ഏതു കോണിലിരുന്നും ബിടിഎസ് എന്ന ഒറ്റവികാരത്തിൽ ഒരുമിച്ച ആരാധകർക്ക് ഒരു വലിയ ഇടവേളയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മ്യൂസിക് ചാർട്ടുകളിൽ കൊടുങ്കാറ്റായവർ; ബിടിഎസിന്റെ കാർ ശേഖരം ഇങ്ങനെ

ബിടിഎസിനെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കില്ലെന്നു വ്യക്തമായതോടെയാണ് ഇടവേളയെടുക്കാൻ ഈ പോപ് സംഘം തീരുമാനമെടുത്തത്. സേവന കാലാവധി പൂർത്തിയാക്കിയ ശേഷം 2025 ൽ മടങ്ങിയെത്തി ബാൻഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിടിഎസിന്റെ മാനേജ്മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചിട്ടുമുണ്ട്. 2013-ൽ അരങ്ങേറ്റം കുറിച്ച ബിടിഎസ് വീണ്ടും ഒത്തുകൂടാനായി ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്.

പ്രിയപ്പെട്ട ബിടിഎസ് സെലിബ്രിറ്റികളെ കുറച്ചുകൂടി അടുത്ത് പരിചയപ്പെടാൻ അവരുടെ ആരാധകർ എപ്പോഴും പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. ഒപ്പം ഈ താരങ്ങളുടെ ലൈഫ് സ്റ്റൈലിനെ കുറിച്ചറിയാനും ആളുകളൾക്ക് ഏറെയിഷ്‌ടുള്ള കാര്യമാണ്. അതിനാൽ ബിടിഎസിന്റെ ഉടമസ്ഥതയിലുള്ള കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ? ജങ്കൂക്ക്, ജിമിൻ, ജിൻ, ആർഎം, സുഗ, കിം, ജോപ്പ് എന്നിവരുടെ ഗരാജിനെ അടുത്തറിയാൻ തുടർന്നു വായിക്കുക.

മ്യൂസിക് ചാർട്ടുകളിൽ കൊടുങ്കാറ്റായവർ; ബിടിഎസിന്റെ കാർ ശേഖരം

ജിൻ

ബിടിഎസിന്റെ ഉടമസ്ഥതയിലുള്ള ഈ കാറുകളുടെ പട്ടികയിൽ ബാൻഡിലെ ഏറ്റവും പഴയ അംഗം കൂടിയായ ജിനിന്റെ കാർ ശേഖരത്തിൽ നിന്നും തന്നെ തുടങ്ങാം. ഒരു വാഹന പ്രേമിയായി തന്നെ അറിയപ്പെടുന്ന ജിൻ ഹൈ പെർഫോമൻസ് സ്‌പോർട്‌സ് കാറുകളോടാണ് കൂടുതൽ കമ്പംകാണിക്കാറ്. പോർഷ പനമേറ ജിടിഎസിലാണ് താരത്തിന്റെ സ്ഥിരം കറക്കം.

പനമേറയുടെ ഹൈ പെർഫോമൻസ് വേരിയന്റാണ് ജിടിഎസ്. ഇതിന്റെ വില ആരംഭിക്കുന്നത് 2.02 കോടി രൂപയിൽ നിന്നാണ്. ഇതിന് 453 bhp കരുത്തിൽ 620 Nm torque നൽകുന്ന 4.0 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇതുകൂടാതെ, 5 കോടി രൂപയിൽ നിന്നും ആരംഭിക്കുന്ന ലംബോർഗിനി അവന്റഡോർ S സൂപ്പർ കാറും ജിൻ സ്വന്തമാക്കിയിട്ടുണ്ട്.ഈ ഇറ്റാലിയൻ സൂപ്പർകാറിന് 730 bhp പവറിൽ 690 Nm torque നൽകുന്ന 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

മ്യൂസിക് ചാർട്ടുകളിൽ കൊടുങ്കാറ്റായവർ; ബിടിഎസിന്റെ കാർ ശേഖരം ഇങ്ങനെ

ജങ്കൂക്ക്

ബിടിഎസിന്റെ ജങ്കൂക്കിന്റെ ഗരാജിലേക്ക് നോക്കിയാൽ ബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഉപയോഗിക്കുന്ന പ്രധാന വാഹനം ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള മെർസിഡീസ് ബെൻസ് AMG GT63 ആണ്. ജർമൻ ലക്ഷ്വറി സൂപ്പർകാറിന്റെ വില 2.7 കോടി രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. 630 bhp പവറിൽ 900 Nm torque ഉത്പാദിപ്പിക്കുന്ന 4 ലിറ്റർ ബൈ-ടർബോ V8 പെട്രോൾ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്.

ജിമിൻ

ഏഴ് പേരടങ്ങുന്ന ബിടിഎസ് ഗ്രൂപ്പിൽ എല്ലാ ആരാധകർക്കും ഒരു പോലെ പ്രിയങ്കരനായ താരമാണ് ജിമിൻ. വാഹനങ്ങളോട് അധികം താത്പര്യമില്ലാത്ത ബിടിഎസ് അംഗമാണ് ജിമിൻ. പല ഇടപെടലുകളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും താരം തന്റെ ഗാരേജിലേക്ക് ഒരു പോർഷ പനമേര GTS സ്വന്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ കിയ കാർണിവലും ജിമിൻ സ്വന്തമാക്കിയിട്ടുണ്ട്.

ജെ-ഹോപ്

ബിടിഎസിന്റെ ഉടമസ്ഥതയിലുള്ള മൂന്നാമത്തെ പോർഷ കാറാണ് ജെ-ഹോപ്പിന്റെ പ്രിയപ്പെട്ട കാർ. 911 കാരേറയാണ് ജെ-ഹോപ്പിന് സ്വന്തമായുള്ളത്. സ്‌പോർട്‌സ് കാറുകളിൽ ഏറ്റവും മനോഹരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോഡലുകളിൽ ഒന്നാണിത്. ഇതിന്റെ വില ഏകദേശം 1.72 കോടി രൂപയോളം വരുമെന്നാണ് സൂചന. 380 bhp പവറിൽ 450 Nm torque നൽകുന്ന ട്വിൻ-ടർബോ 3.0 ലിറ്റർ V6 എഞ്ചിനാണ് കരേരയുടെ ഹൃദയം.

കിം

വി എന്നറിയപ്പെടുന്ന കിമ്മിന് ആഡംബരങ്ങളോടെ അത്ര പ്രിയമുള്ളയാളല്ല. ഒരു ജെനസിസ് GV80 മോഡലാണ് താരം തന്റെ യാത്രകൾക്കായി എല്ലായ്പ്പോഴും തെരഞ്ഞെടുക്കാറ്. കൊറിയ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ സൂപ്പർ ആഡംബര കാറുകൾ നിർമിക്കുന്നതിൽ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹ്യുണ്ടായിയിടെ കീഴിലുള്ള ഒരു സബ് ലക്ഷ്വറി ബ്രാൻഡാണ് ജെനസിസ്. ഈ പ്രത്യേക എസ്‌യുവിക്ക് 70,800 ഡോളറാണ് വില വരുന്നത്.

സുഗ

ബിടിഎസിന്റെ സുഗയുടെ ഉടമസ്ഥതയിലുള്ള വാഹനം ഹ്യുണ്ടായി പാലിസേഡ് എസ്‌യുവിയാണ്. 47,000 ഡോളർ (38 ലക്ഷം രൂപ) വിലയുള്ള ഹ്യുണ്ടായിയുടെ ആഡംബര എസ്‌യുവിയാണ് പാലിസേഡ്. പാലിസേഡ് ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നിരുന്നാലും ഇതേ കുറിച്ച് ഹ്യുണ്ടായിയുടെ സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അടുത്ത വർഷത്തോടെ വാഹനം നിരത്തിലെത്തിയേക്കാം.

ആര്‍എം

ബിടിഎസിന്റെ ലീഡറായാണ് ആര്‍എം അറിയപ്പെടുന്നത്. താരത്തിന്റെ ഉടമസ്ഥതയിലുള്ള കാറുകൾ ഏതാണെന്ന് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നു വേണം പറയാൻ. എന്നിരുന്നാലും, ഔഡിയുടെ ആർഎസ് കാറുകളിലൊന്ന് പോപ് സിംഗറുടെ പക്കലുണ്ടെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ കൃത്യമായ മോഡൽ ഏതാണെന്ന വിവരം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. എന്തായാലും സൈനിക സേവനത്തിനിറങ്ങിയ ബിടിഎസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അവരുടെ ആരാധകർ.

More from DriveSpark

Article Published On: Tuesday, November 15, 2022, 13:00 [IST]
English summary
Porshe panamera gts to hyundai palisade bts music band car collection
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X