കല്യാണം ബ്രഹ്മാണ്ഡമാക്കി, പിന്നാലെ കോടികൾ മുടക്കി ആഡംബര എസ്‌യുവി വാങ്ങി കേരളത്തിന്റെ മരുമകനും ഭാര്യയും
വസ്‌ത്ര വ്യാപര രംഗത്തെ വമ്പൻമാരായ പോത്തീസ് അറിയാത്തവരായി ആരും തന്നെയുണ്ടാവില്ലല്ലോ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ഷോറൂം ശൃംഖലയുള്ള ഇവരുടെ ടെലിവിഷൻ പരസ്യ വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരിടയ്ക്ക് സാക്ഷാൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു പോത്തീസിന്റെ അംബാസിഡർ. പിന്നീട് ജയസൂര്യയിലേക്ക് ഈ പദവി എത്തിയതും മലയാളികൾക്ക് അത്രവേഗം മറക്കാനാവില്ല. പോത്തീസ് ഉടമയുടെ മകന്റെ വിവാഹവും അടുത്തുടെ ഇന്റർനെറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കോടീശ്വരപുത്രന്റെ ആഡംബര കല്യാണത്തിന്റെ വീഡിയോ ഇപ്പോഴും യൂട്യൂബിലും മറ്റും തരംഗമാണ്.
മലയാളികൾ ഇത് ഏറ്റെടുക്കാൻ പ്രത്യേക കാരണം എന്താണെന്ന് ചോദിച്ചാൽ നിലേഷ് പോത്തീസിന്റെ വധു മലയാളിയായിരുന്നു എന്നത് തന്നെയാണ്. സിനിമ സീരിയൽ സെലിബ്രിറ്റി താരങ്ങൾ എല്ലാവരും പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്‌ബുക്കിലുമെല്ലാം താരങ്ങളും പങ്കുവെച്ചിരുന്നു. കല്യാണം ബ്രഹ്മാണ്ഡമാക്കിയതിന് പിന്നാലെയിതാ ഇപ്പോൾ ഇരുവരുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണ്.

മറ്റൊന്നുമല്ല നിലേഷ് പോത്തീസും ഭാര്യ പുഞ്ചിരി കൃഷ്‌ണയുടേയും ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര എസ്‌യുവി എത്തിയതാണ് വിശേഷം. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്പോർട്ടാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വീഡിയോ ലാൻഡ് റോവർ മൂത്തൂറ്റ് മോട്ടോർസാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്നത്.
നിരവധി വേരിയന്റുകളിൽ വരുന്ന എസ്‌യുവിക്ക് 1.85 രൂപ മുതൽ 3.75 കോടി രൂപ വരെയാണ് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാലാണ് വാഹനത്തിന് ഇത്രയും വില മുടക്കേണ്ടതായി വരുന്നത്. പോത്തീസ് ഗ്രൂപ്പിന്റെ മുറ്റത്തേക്ക് എത്തിയിരിക്കുന്നത് ഇതിൽ ഏത് മോഡലാണെന്ന് വ്യക്തമായിട്ടില്ല. എങ്കിലും എസ്‌യുവിയുടെ വൈറ്റ് കളർ ഓപ്ഷനാണ് പുഞ്ചിരിയും നിലേഷും ഒപ്പം കൂട്ടിയിരിക്കുന്നത്.

സെലിബ്രിറ്റികളുടെയും വലിയ വ്യവസായി പ്രമുഖരുടേയും പ്രിയങ്കരനായ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവി പെട്രോൾ, മൈൽഡ് ഹൈബ്രിഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുക. ലക്ഷ്വറി വാഹനത്തിന്റെ എല്ലാ എഞ്ചിനുകളിലും 4WD, എയർ സസ്‌പെൻഷൻ എന്നീ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ബ്രാൻഡിന്റെ അത്യാധുനിക MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ട് നിർമിച്ചിരിക്കുന്നത്.
മികച്ച കേപ്പബിലിറ്റിയും പെർഫോമൻസും ഹാൻഡിലിംഗും കാര്യക്ഷമതയുമാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ഡൈനാമിക് എയർ സസ്‌പെൻഷൻ, പ്രീ-എംപ്റ്റീവ് എയർ സസ്‌പെൻഷൻ, ബ്രേക്കിംഗ് വഴിയുള്ള ടോർക്ക് വെക്‌റ്ററിംഗിനൊപ്പം ഇലക്‌ട്രോണിക് ആക്റ്റീവ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് ഓഫ് റോഡ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളും റേഞ്ച് റോവർ സ്പോർട്ടിന്റെ മാറ്റേകാനായി കൊടുത്തിട്ടുണ്ട്.

ഇതുകൂടാതെ ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ ഓഫ്-റോഡ് ട്രാക്ഷൻ കൺട്രോൾ, ഓൺ-ഓഫ്-റോഡ് ഡ്രൈവ് മോഡുകൾ, കൂടാതെ 900 mm വാട്ടർ വേഡിംഗ് ശേഷി 281 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പോലുള്ള മികവും ലാൻഡ് റോവറിന്റെ മിടുമിടുക്കൻ എസ്‌യുവിയിൽ ലഭ്യമാണ് താനും. ഇന്റീരിയറിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നാത്തവിധത്തിലുള്ള അത്യാധുനിക സവിശേഷതകളോടെയാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്.
13.1 ഇഞ്ച് പിവിപ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 29-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഡൈനാമിക് എയർ സസ്‌പെൻഷൻ, ടെറൈൻ റെസ്‌പോൺസ് 2, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓപ്‌ഷണൽ ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാണ് എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications








