ഈ കാറിന്റെ കേരളത്തിലെ ആദ്യത്തെ ഓണർ പിആർ ശ്രീജേഷ്? ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് സമ്മാനം കൊടുക്കാൻ എംജി

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ (Electric Cars) തേരോട്ടമാണ് ഇപ്പോൾ കാണാനാവുന്നത്. ടാറ്റ മോട്ടോർസും (Tata Motors) എംജിയുമെല്ലാം (MG Motor) ഇവി സെഗ്മെന്റിൽ നിന്നും പണംവാരുമ്പോൾ പുതിയ മോഡലുകളും വിപണനത്തിനായി എത്തുകയാണ്. ഹെക്‌ടർ എന്ന ഹൈടെക് എസ്‌യുവിയിലൂടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ രാജ്യത്ത് വേരുറപ്പിക്കാൻ മോറിസ് ഗരാജസിനായിട്ടുണ്ട്. എന്നാൽ വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക ഊന്നൽ കൊടുക്കാനാണ് കമ്പനിയുടെ ശ്രമങ്ങളെല്ലാം. ഇതിന്റെ ഭാഗമായി തങ്ങളുടെ മൂന്നാമത്തെ ഇലക്ട്രിക് കാറും രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി.

വിൻഡ്‌സർ എന്നുപേരിട്ടിരിക്കുന്ന ഇലക്‌ട്രിക് വാഹനം രാജ്യത്തെ ആദ്യത്തെ സിയുവി ആയിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. സെപ്റ്റംബർ 11-ന് വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കുന്ന ഇവി ആദ്യം രാജ്യത്തെ 19 കായികതാരങ്ങൾക്കായിരിക്കും കമ്പനി കൊടുക്കുക. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന എല്ലാ കായികതാരങ്ങൾക്കും വിൻഡ്‌സർ ഇവി സമ്മാനമായി നൽകുമെന്ന് ജെഎസ്ഡബ്ല്യു എംജി ചെയർമാൻ സജ്ജൻ ജിൻഡാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

PR Sreejesh And 18 Other Olympic Medal Winners Will Get MG Windsor EV As Gift

ഇതിന്റെ അടിസ്ഥാനത്തിലാണ് പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഒളിമ്പ്യൻമാർക്ക് പുത്തൻ വിൻഡ്‌സർ ഇവി എംജി സമ്മാനിക്കുക. ഇതിൽ നമ്മുടെ മലയാളി ഹോക്കി താരം പിആർ ശ്രീജേഷിനും വാഹനം ലഭിക്കുമെന്നാണ് വിവരം. ഒളിമ്പിക്‌സ് മെഡലുകള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച ഹോക്കി ഇതിഹാസം ശ്രീജേഷിനുള്ള ആദരവ് കൂടിയാവും ഈ കിടിലൻ വാഹനം.

ഇന്ത്യക്കായി മൂന്ന് ഒളിമ്പിക്സുകളില്‍ ഗോള്‍ വലയം കാത്ത ശ്രീജേഷ് കഴിഞ്ഞ രണ്ടു തവണയും വെങ്കല മെഡലിന് അര്‍ഹനായിരുന്നു. ഹോക്കിയിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം ഇനി ജൂനിയര്‍ പുരുഷ ടീമിന്റെ പരിശീലകനായാവും ചുമതല വഹിക്കുക. ശ്രീജേഷിന് പുറമെ ഷൂട്ടിംഗിൽ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായ മനു ഭാസ്ക്കറിനും ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്ക്കും എംജി വിൻഡ്സ്റ്റർ ഇവി കാർ സമ്മാനിക്കും.

PR Sreejesh And 18 Other Olympic Medal Winners Will Get MG Windsor EV As Gift

മിക്‌സഡ് 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ സരബ്ജോത് സിംഗ്, പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ഇനത്തിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ സ്വപ്നിൽ കുസാലെ, പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ അമൻ സെഹ്‌രാവത് തുടങ്ങിയവർക്കും എംജി മോട്ടോർസിന്റെ പുതിയ ഇലക്‌ട്രിക് സിയുവി സമ്മാനമായി കിട്ടും.

ഇവരെ കൂടാതെ ശ്രീജേഷിന്റെ സഹതാരങ്ങളായ 15 അംഗ ഇന്ത്യൻ നാഷണൽ ഫീൽഡ് ഹോക്കി ടീമിനും വാഹനം ലഭിക്കും. ഹർമൻപ്രീത് സിംഗ്, ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, സുമിത് വാൽമീകി, സഞ്ജയ്, രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, വിവേക് ​​സാഗർ പ്രസാദ്, അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാധ്യായ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ് എന്നീ താരങ്ങൾക്കും പുതിയ വിൻഡ്‌സർ ഇവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PR Sreejesh And 18 Other Olympic Medal Winners Will Get MG Windsor EV As Gift

JSW ഗ്രൂപ്പ് ദീർദകാലമായി കായിക രംഗത്ത് അറിയപ്പെടുന്ന പേരാണ്. നിലവിൽ ബെംഗളൂരു എഫ്‌സി, ഡൽഹി ക്യാപിറ്റൽസ്, ഹരിയാന സ്റ്റീലേഴ്‌സ്, പ്രിട്ടോറിയ ക്യാപിറ്റൽസ്, ഡൽഹി ക്യാപിറ്റൽസ് വനിതാ ടീം, നീരജ് ചോപ്ര, അക്‌സർ പട്ടേൽ, ധ്രുവ് ജുറൽ, സാക്ഷി മാലിക്, ജെമിമ റോഡ്രിഗസ്, ഷഫാലി വർമ്മ തുടങ്ങിയ അത്‌ലറ്റുകളെ സ്പോൺസർ ചെയ്യുന്നതും ജെഎസ്ഡബ്ല്യു ഗ്രൂപ്പാണ്. ആയതിനാൽ ഈ പുതിയ സമ്മാനം പ്രഖ്യാപിക്കലും അതിന്റെ ഭാഗം മാത്രമായിരിക്കും.

കൌഡ് എന്നപേരിലാണ് ആഗോള തലത്തിൽ അറിയപ്പെടുന്നതെങ്കിലും എംജി വിൻഡ്‌സർ ഇവിടെ പുതിയ പേര് സ്വീകരിക്കുകയായിരുന്നു. വിദേശത്ത് 37.9 kWh, 50.6 kWh ബാറ്ററി പായ്ക്കുകളിലാണ് ഇവി ലഭ്യമാവുന്നത്. ഇവ യഥാക്രമം 360 കിലോമീറ്ററും 460 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ആഭ്യന്തര വിപണിയിൽ വലിയ 50.6 kWh ബാറ്ററി പായ്ക്കുമായാവും വിൻഡ്‌സർ വരിക. ഫ്രണ്ട് ആക്സിലിൽ ഘടിപ്പിച്ച പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറിന് 134 bhp പവറും നൽകാനാവും.

എംജിയിൽ നിന്നുള്ള വിശാലവും പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവറായിരിക്കുമിത്. ആംബിയൻ്റ് ലൈറ്റിംഗ്, 135-ഡിഗ്രി എയർപ്ലെയിൻ-സ്റ്റൈൽ ചാരിയിരിക്കുന്ന സീറ്റുകൾ, അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഒരു ഗ്ലാസ് റൂഫ്, ബ്ലാക്ക് അപ്‌ഹോൾസ്റ്ററി എന്നിവയും അതിലേറെയും പോലുള്ള പ്രീമിയം ഫീച്ചറുകൾ ഇവിയിൽ ഒരുക്കിയിട്ടുമുണ്ട്. വിൻഡ്‌സർ ഇവിയെ വളരെ മത്സരാധിഷ്ഠിത വിലയിൽ അവതരിപ്പിക്കാനാണ് എംജി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Saturday, August 31, 2024, 12:00 [IST]
English summary
Pr sreejesh and 18 other olympic medal winners will get mg windsor ev as gift
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X