ഇനി പ്രണയം ബിഎംഡബ്ല്യുവിനോട്, X4 കൂപ്പെ എസ്‌യുവിയുടെ കൈപിടിച്ച് പ്രണയ വിലാസം നായകൻ

പ്രണയവിലാസം എന്ന പുത്തൻ സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് ഹക്കീം ഷാജഹാൻ. ഏറ്റവുമൊടുവില്‍ തീയേറ്ററുകളില്‍ എത്തിയ സിനിമ പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. പിന്നീട് ഒടിടിയിലേക്ക് എത്തിയതോടെ കൂടുതൽ ആളുകളിലേക്ക് ഹക്കീമിന്റെ പ്രകടനം എത്തുകയും ചെയ്‌തു. ഇതിനു മുമ്പും പല വ്യത്യസ്‌തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവരാനും താരത്തിന് സാധിച്ചിട്ടുണ്ട്.

പ്രണയവിലാസം എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മറ്റൊരു സന്തോഷം കൂടി യുവതാരത്തെ തേടിയെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഏറെക്കാലം മനസിൽകൊണ്ടുനടന്ന ആഡംബര കാർ എന്ന സ്വപ്‌നമാണ് ഹക്കീം ഷാജഹാൻ നേടിയെടുത്തിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ X4 കൂപ്പെയാണ് നടൻ തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമുഖ യൂസ്‌ഡ് കാർ വിതരണക്കാരായ റോയല്‍ ഡ്രൈവിന്റെ കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

Hakkim Shahjahan Buys BMW X4 Coupe SUV

കുടുംബത്തിനൊപ്പം എത്തി ഇഷ്ടവാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റോയല്‍ ഡ്രൈവ് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ X4 കൂപ്പെ എസ്‌യുവിയുടെ Xdrive 20d M സ്പോർട്ട് വേരിയന്റാണ് താരത്തിനൊപ്പം കൂടിയിരിക്കുന്നത്. 2019 മുതല്‍ 2022 വരെ എത്തിച്ചിരുന്ന വാഹനത്തിന് ഏകദേശം 62 ലക്ഷം രൂപ മുതലായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

ബിഎംഡബ്ല്യു ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ചിരുന്ന മോഡലുകളിൽ പ്രധാനിയാണ് X4 കൂപ്പെ. ആൽപൈൻ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ മെറ്റാലിക്, ഫ്ലെമെൻകോ റെഡ് ബ്രില്യന്റ് ഇഫക്റ്റ് മെറ്റാലിക്, കാർബൺ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന കളർ ഓപ്ഷനുകളിൽ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കാനാവുമായിരുന്നു. എന്നാൽ ഹക്കീം ഷാജഹാൻ സ്വന്തമാക്കിയത് ആൽപൈൻ വൈറ്റ് നിറത്തിലുള്ള എസ്‌യുവിയാണ്. ഡിസൈനിലേക്ക് നോക്കിയാലും ജർമൻ ചാരുത നിറഞ്ഞുനിൽക്കുന്ന ആഡംബര വാഹനമാണിതെന്ന് മനസിലാക്കാം.

Hakkim Shahjahan Buys BMW X4 Coupe SUV

ഒരു വലിയ കിഡ്‌നി ഗ്രിൽ, മെലിഞ്ഞ അഡാപ്റ്റീവ് മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബി-പില്ലറിന് ശേഷം ഒഴുകിയിറങ്ങുന്ന മനോഹരമായ റൂഫ്‌ലൈൻ, എൽഇഡി ടെയിൽ ലൈറ്റുകൾ, എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ. കൂപ്പെ എസ്‌യുവിയുടെ അകത്തളവും ആഡംബരത്താൽ സമ്പുഷ്‌ടമാണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകളെല്ലാം വാഹനത്തിൽ അടിസ്ഥാനപരമായി തന്നെ നൽകിയിട്ടുണ്ട്.

ഇതുകൂടാതെ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, മെമ്മറി ഫംഗ്‌ഷനുള്ള സീറ്റുകൾക്കുള്ള ഇലക്ട്രിക്കൽ അഡ്ജസ്റ്റ്‌മെന്റ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളും വണ്ടിയിലുണ്ട്. ആറ് എയർബാഗുകൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമോബിലൈസർ എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളും ബിഎംഡബ്ല്യു X4 കൂപ്പെ എസ്‌യുവിയുടെ ഭാഗമാണ്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് കാർ വിപണിയിലെത്തിയിരുന്നത്. മലയാള സിനിമാ താരം സ്വന്തമാക്കിയത് ഇതിൽ ഏത് എഞ്ചിനുള്ള മോഡലാണെന്ന് വ്യക്തമല്ല. ബിഎംഡബ്ല്യു X4 കൂപ്പെ എസ്‌യുവിയുടെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 248 bhp കരുത്തിൽ പരമാവധി 350 Nm torque വരെ നിർമിക്കാനാവും. അതേസമയം 3.0 ലിറ്റർ ട്വിൻ ടർബോ ഡീസലിന് 261 bhp പവറിൽ 620 Nm torque വരെയാണ് നൽകാനാവുക.

X4 കൂപ്പെയിലെ രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്പ്‌ട്രോണിക് ട്രാൻസ്മിഷനുമായാണ് ജർമൻ ബ്രാൻഡ് ജോടിയാക്കിയിരിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടെയുള്ളവയുടെ അകമ്പടിയും ലക്ഷ്വറി എസ്‌യുവിയുടെ ഭാഗമായിട്ടുണ്ട്. വാഹനത്തിന്റെ പെട്രോൾ വേരിയന്റുകൾക്ക് 12.82 കിലോമീറ്റർ മുതൽ 13.32 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. അതേസമയം ഡീസൽ മോഡലുകൾക്ക് 14.71 മുതൽ 16.55 കിലോമീറ്റ വരെയും ഇന്ധനക്ഷതയുണ്ടെന്നും കമ്പനി പറയുന്നു.

BMW X4 Coupe

തിയേറ്റര്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസ്, ഒടിടി, ബിഗ്സ്‌ക്രീന്‍ തുടങ്ങി എല്ലാത്തരം ഫോര്‍മാറ്റുകളിലും സാന്നിധ്യമറിയിച്ച് ശ്രദ്ധനേടിയുട്ടുള്ള നടനാണ് ഹക്കീം ഷാജഹാന്‍. എന്തിന് ദുൽഖർ സൽമാന്റെ ഹിറ്റ് സിനിമയായ ചാർലിയിൽ താരത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചും അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. അടുത്തിടെയായി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും യൂസ്‌ഡ് കാറുകൾ വാങ്ങാൻ പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. പണത്തിന് മൂല്യം നൽകുന്നതും പുത്തൻ കാറിന്റെ വിലയില്ലാത്തതുമാണ് സെക്കൻഡ് ഹാൻഡ് കാറുകളിലേക്ക് താരങ്ങളെ ആകർഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, May 9, 2023, 13:00 [IST]
English summary
Pranaya vilasam movie actor hakkim shahjahan added bmw x4 coupe suv to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X