Premium Bikes With Good Mileage പ്രീമിയം ബൈക്കും മൈലേജും! സ്വപ്‌നം കാണാനാവുമോ ഈ കോമ്പോ?

പൊതുവേ മൈലേജ് എന്ന ധാരണയെല്ലാം പൊളിച്ചെഴുതാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. കാറാണെങ്കിൽ ഡീസലോ സിഎൻജിയോ ഒക്കെ ബദലായുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ ഇലക്ട്രിക് അല്ലെങ്കിൽ പെട്രോൾ മാത്രമാണ് ഉപഭോക്താക്കൾക്കുള്ളത്. ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മകളും ഉയർന്ന വിലയുമെല്ലാം ഇവികളിലേക്ക് കണ്ണുമടച്ച് ചേക്കേറാൻ ആളുകളെ പിന്തിരിപ്പിക്കുന്ന കാര്യമാണ്.

ആയതിനാൽ പരമ്പരാഗത വാഹനങ്ങളെ തന്നെയാണ് ആളുകൾക്കിഷ്‌ടം. ഇന്ധനം തീരുമ്പോൾ നിറയ്ക്കുക എന്ന രീതിയോട് ആളുകൾ വല്ലാതെ അടുത്തുപോയെന്ന് ചുരുക്കം. ഇരുചക്ര വാഹനങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. ഒന്നു കടയിൽ പോവാനോ, ജോലിക്കു പോവാനോ നാം ആദ്യം സ്വാധീനിക്കുന്നത് ടൂവീലറുകളെ തന്നെ. ഇന്ന് ഇന്ത്യയിൽ ബജറ്റ് സെഗ്മെന്റ് മുതൽ അങ്ങ് ആഡംബര ഇരുചക്ര വാഹനങ്ങൾ വരെ സുലഭമായി ലഭ്യമാണ്. പണ്ടത്തേതിൽ നിന്നും ഏറെ വ്യത്യസ്‌തമായി പ്രീമിയം മോഡലുകളുടെ കുത്തൊഴുക്കാണുള്ളത്.

KTM Duke 390

ഒരു മോട്ടോർസൈക്കിൾ വാങ്ങാൻ നാലോ അഞ്ചോ ലക്ഷം രൂപ വരെ മുടക്കാൻ ആളുകൾ ഇന്നുണ്ട്. വൈവിധ്യമാർന്ന വില ശ്രേണികളിൽ നിരവധി മോഡലുകളെ അണിനിരത്താൻ ഇരുചക്ര വാഹന വ്യവസായം നിർബന്ധിതരാവുകയാണ് ചെയ്‌തത്. ബജറ്റ് ഒരു പ്രശ്‌നമേയല്ലെന്ന് സാരം. ഇത്തരം വിലകൂടിയ വാഹനങ്ങൾ വാങ്ങുന്നവരാരും മൈലേജ് ഒരു പ്രഥമ പരിഗണനയായി കൊണ്ടുനടക്കാറുമില്ല. എങ്കിലും ഇന്ധനക്ഷമത മോശമല്ലാത്ത രീതിയിൽ കിട്ടിയാൽ ആർക്കായാലും സന്തോഷമുള്ള കാര്യമാണ്.

അതും പെർഫോമൻസിന്റെ കാര്യത്തിലൊന്നും കാര്യമായ ഒരു കുറവും തരാതെ മൈലേജ് കിട്ടിയാൽ ഇരട്ടി മധുരമാണ്. ആയതിനാൽ മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിൽ ലഭിക്കുന്ന മികച്ച മൈലേജുള്ള ബൈക്കുകളെ ഒന്നു പരിചയപ്പെട്ടാലോ? ഇവിടെ പറയാൻ പോവുന്ന മോഡലുകൾക്കൊന്നും സ്പ്ലെൻഡറിന്റെയോ പ്ലാറ്റിനയുടെയോ ഇന്ധനക്ഷമതയൊന്നും പ്രതീക്ഷിക്കരുതേ. മികച്ച മൈലേജുള്ള പ്രീമിയം ബൈക്കുകൾ ഇതാ...

BMW G310 R

ബിഎംഡബ്ല്യു G310 R: ഇന്ത്യൻ വിപണിയിലെത്തുന്ന എൻട്രി ലെവൽ പ്രീമിയം മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബിഎംഡബ്ല്യുവിന്റെ ഈ റോഡ്സ്റ്റർ മോഡൽ. 2.80 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ബൈക്ക് ബവേറിയൻ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ കൂടിയാണിത്. 313 സിസി എഞ്ചിനുള്ള G 310 R-ന് 30 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഭേദപ്പെട്ട പ്രകടത്തിനൊപ്പം മികച്ച മൈലേജ് തന്നെയാണിത്.

ടിവിഎസ് അപ്പാച്ചെ RR310: ബിഎംഡബ്ല്യു മോട്ടോറാഡിന്റെ G310 R പ്ലാറ്റ്‌ഫോമിനായി ടിവിഎസ് രൂപകല്പന ചെയ്ത അതേ എഞ്ചിൻ ഉപയോഗിച്ചാണ് RR310 സ്പോർട്‌സ് മോട്ടോർസൈക്കിളും നിർമിച്ചിരിക്കുന്നത്. മികച്ച സ്‌പോർട്‌സ് ടൂറർ എന്ന നിലയിൽ പേരെടുത്ത ബൈക്കിന് ലിറ്ററിന് 33.1 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.72 ലക്ഷം രൂപയാണ് ടിവിഎസ് അപ്പാച്ചെ RR310 മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

TVS Apache RR 310

കെടിഎം ഡ്യൂക്ക് 390: ഇന്ത്യയിലെ പ്രീമിയം ബൈക്കുകൾക്കിടയിൽ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു കെടിഎമ്മിന്റെ ഡ്യൂക്ക് 390 മോഡലിലൂടെ കാണാനായത്. കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസ് ഒരുക്കാനായി ഓസ്ട്രിയൻ ബ്രാൻഡ് സമ്മാനിച്ച 373.27 സിസി എഞ്ചിൻ പല നിർമാതാക്കൾക്കും സ്വപ്നം കാണാൻ മാത്രമാണ് സാധിച്ചിരുന്നത്. 42.9 bhp പവറിൽ ഏതാണ്ട് 37 Nm torque നൽകുന്ന എഞ്ചിന് 25.7 കിലോമീറ്റർ മൈലേജാണ് കെടിഎം അവകാശപ്പെടുന്നത്.

കൂടാതെ ഈ സ്ട്രീറ്റ് നേക്കഡ് ഫൈറ്ററിനെ ഡ്രൈവ് ചെയ്യാൻ കൂടുതൽ ആകർഷകമാക്കുന്നത് സൂപ്പർമോട്ടോ എബിഎസ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഇലക്ട്രോണിക് ഫീച്ചറുകളുടെ ഒരു ധാരാളിത്തമാണ്. പെർഫോമൻസും മൈലേജും കോർത്തിണക്കിയ കെടിഎം ഡ്യൂക്ക് 390 മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 2.97 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പ്രീമിയം എന്നതിനേക്കാൾ ഉപരി ഒരു എൻട്രി ലെവൽ സൂപ്പർബൈക്ക് വിശേഷണവും ഈ ഡ്യൂക്കിന് ഇണങ്ങും.

Royal Enfield Interceptor 650

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650: റെട്രോ ക്ലാസിക് നിർമാതാക്കളുടെ പ്രതിഛായ തന്നെ മാറ്റിയവരാണ് 650 ട്വിൻസ്. പെർഫോമൻസിനൊപ്പം പാരലൽ ട്വിൻ എഞ്ചിൻ നൽകിയതാണ് ഇവയുടെ വിജയ രഹസ്യം. എന്നാൽ മൈലേജിന്റെ കാര്യത്തിലേക്ക് വരുമ്പോൾ കോണ്ടിനെന്റൽ ജിടിയേക്കാൾ മികവ് ഇന്റർസെപ്റ്ററിനുണ്ട്. 218 കിലോഗ്രാം ഭാരം ജിടിക്കുള്ളതിനാലാണ് ഇന്ധനക്ഷമതയുടെ കാര്യത്തിൽ ആളൽപം പിന്നിലേക്ക് പോയത്. ആയതിനാൽ യഥാർഥ സാഹചര്യങ്ങളിൽ 25 കിലോമീറ്റർ മൈലേോളം നൽകാൻ കഴിയും.

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650: ട്വിൻസിന്റെ അതേ എഞ്ചിനുമായെത്തിയ പുതിയ അവതാര പിറവിയാണ് സൂപ്പർ മീറ്റിയോർ. പാരലൽ-ട്വിൻ പവർ ക്രൂയിസർ ബൈക്ക് വാങ്ങാൻ താത്പര്യമുള്ളവർക്ക് വാങ്ങാനാവുന്ന ഏറ്റവും താങ്ങാനാവുന്ന ഓപ്ഷൻ കൂടിയാണിത്. 3.49 ലക്ഷം രൂപ മുതലാണ് മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 241 കിലോഗ്രാം ഭാരമുള്ള സൂപ്പർ മീറ്റിയോറിന്റെ ഇന്ധനക്ഷമത 25 കിലോമീറ്ററാണെന്നാണ് എൻഫീൽഡ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, April 12, 2023, 19:00 [IST]
English summary
Premium bikes with good mileage super meteor 650 duke 390 apache rr 310
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X