അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

രാജ്യത്തിന്റെ പ്രഥമപൗരനായ നമ്മുടെ രാഷ്ട്രപതിക്ക് സഞ്ചരിക്കാനായി ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നായ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ് വാങ്ങി നൽകി രാഷ്​ട്രപതി ഭവൻ. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് പുതുപുത്തൻ വാഹനത്തെ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

അതീവ സുരക്ഷയുള്ള വാഹനം പോയ വർഷം വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് 19 പ്രതിരോധിക്കാനും സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായും പദ്ധതി നീട്ടിവെക്കുകയായിരുന്നു. അത്യാധുനിക സുരക്ഷ സംവിധാനങ്ങളുള്ള S600 പുൾമാൻ ഗാർഡ് ലിമോ ലോകത്തിലെ നിരവധി രാഷ്ട്രത്തലവന്മാർ ഉപയോഗിക്കുന്ന വാഹനം കൂടിയാണ്.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആവശ്യപ്രകാരം സമഗ്രമായ പരിഷ്ക്കാരങ്ങൾക്ക് വിധേയമായാണ് മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സുരക്ഷയൊരുക്കാൻ എത്തിയിരിക്കുന്നത്. ബോംബും ഗ്രനേഡും വെടിയുണ്ടകളും ഏൽക്കാത്ത അതീവ സുരക്ഷയുള്ള കാറാണിത് എന്നതും ശ്രദ്ധേയമാണ്.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

BR7 സുരക്ഷയുള്ള പഴയ S600 പുൾമാനിന് പകരക്കാരനായാണ് ഏറ്റവും പുതിയ അത്യാധുനിക സുരക്ഷ വാഹനം രാഷ്ട്രപതിക്കായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുന്നത്. അശോക സ്തംഭം വെച്ച പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാവിഷയമാണ്.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

എന്നിരുന്നാലും പുതിയ കാർ സ്വന്തമാക്കിയതിനെ കുറിച്ചുള്ള ഒരു സ്ഥിരീകരണവും രാഷ്ട്രപതി ഭവൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത്യാധുനിക ആഢംബരത്തി​ന്റേയും സുരക്ഷയുടേയും അവസാന വാക്കായാണ്​ മേബാക്ക് S600 പുൾമാൻ ഗാർഡ്​ അറിയപ്പെടുന്നത്​.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

പുറത്ത് നിന്ന് ഒരു സാധാരണ കാർ പോലെ തോന്നുമെങ്കിലും ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള VR9 ലെവൽ പരിരക്ഷയോടെയാണ് ഇത് വരുന്നത്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളും വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായൂ നൽകാൻ ശേഷിയുള്ള പ്രത്യേക ടാങ്കും ഈ വാഹനത്തിന്റെ വലിയ പ്രത്യേകതയാണ്.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

രണ്ട് മീറ്റർ അകലെ നിന്നുള്ള 15 കിലോഗ്രാം ടിഎൻടി ഉപയോഗിച്ചുള്ള ആക്രമണങ്ങളെ നേരിടാനും അസാധ്യം പുൾമാൻ ഗാർഡിന് സാധിക്കും​. കൂടീതെ AK47 പോലുള്ള തോക്കുകളിൽ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാൻ കഴിയുന്ന വിൻഡോകളാണ് കാറിൽ ഒരുക്കിയിരിക്കുന്നതും.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

എല്ലാ സാഹചര്യങ്ങളിലും മെച്ചപ്പെട്ട പ്രകാശത്തിനായി മെർസിഡീസ് ബെൻസ് തങ്ങളുടെ നൂതന ഇന്റലിജന്റ് എൽഇഡി ഹെഡ്‌ലാമ്പ് സംവിധാനവും പുൾമാനിലേക്ക് ചേർത്തിട്ടുണ്ട്. കൂടാതെ റൺ-ഫ്ലാറ്റ് ടയറുകളും കാറിന്റെ സുരക്ഷ വർധിപ്പിക്കും.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

പൂർണമായും ഇൻ-ഹൗസ് രൂപകൽപ്പന ചെയ്ത മെർസിഡീസ്-മേബാക്ക് S600 പുൾമാന് ആറ് മീറ്ററിൽ കൂടുതൽ നീളമുണ്ട്. സുരക്ഷാ സന്നാഹങ്ങളുടെ അധിക ഭാരം പിന്തുണയ്ക്കുന്നതിന് ചാസി പോലും ചില ഘട്ടങ്ങളിൽ ശക്തിപ്പെടുത്തിയിരിക്കുന്നു.

പ്രസിഡൻഷ്യൽ ലിമോയിൽ സ്ട്രോബുകൾ, ടു-വേ റേഡിയോ, സൈറണുകൾ തുടങ്ങിയ സുരക്ഷാ സഹായങ്ങളാണ് പുൾമാനിൽ അണിയിച്ചൊരുക്കിയിരിക്കുന്നതും. മുൻകൂട്ടി ഇത്തരം വാഹനങ്ങൾ നിർമിക്കാനും ജർമൻ ബ്രാൻഡ് തയാറല്ല. അതിനാൽ തന്നെ പ്രത്യേക ഓർഡർ ലഭിച്ചതിനു ശേഷമാകും മെർസിഡീസ് ബെൻസ് മേബാക്ക് S600 പുൾമാനെ ഉത്പാദിപ്പിക്കുക.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

ഇത്തരത്തിലുള്ള ഒരു മോഡൽ നിർമിച്ചെടുക്കാൻ ഏകദേശം 1.5 വർഷം മുതൽ 2 വർഷം വരെ സമയമെടുക്കും എന്നതും കൗതുകകരമാണ്. മിസൈൽ ആക്രമണങ്ങളെപ്പോലും ചെറുക്കാൻ ശേഷിയുള്ള വിധത്തിൽ ലോഹകവചങ്ങളോടുകൂടിയാണ്​ വാഹനം രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

സംരക്ഷണം പുറമേ നിന്നുള്ളവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. അധിക ബ്രേസുകളും സ്റ്റീൽ സ്പ്രിംഗുകളും ഉപയോഗിച്ച് ഉറപ്പുള്ള സസ്പെൻഷൻ ഘടകങ്ങളുമായാണ് മേബാക്ക് S600 പുൾമാൻ സജ്ജീകരിച്ചിരിക്കുന്നത്. എങ്കിലും പൂർണമായ സവിശേഷതകൾ രഹസ്യമാക്കിവെക്കാനാണ് കമ്പനി എപ്പോഴും ശ്രമിക്കുക.

അതീവ സുരക്ഷ സംവിധാനങ്ങളുമായി രാഷ്ട്രപതിയുടെ പുതിയ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡ്

ഒരു ട്വിൻ-ടർബോ V12 എഞ്ചിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മെർസിഡീസ് മേബാക്ക് S600 പുൾമാൻ ഗാർഡിന് തുടിപ്പേകുന്നത്. ഇത് പരമാവധി 523 bhp കരുത്തിൽ 900 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് ടൺ ഭാരമുള്ള ഈ സുരക്ഷാ വാഹനത്തിന് മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കാനാവുക.

Most Read Articles

Malayalam
English summary
President ramnath kovind received mercedes maybach s600 pullman guard before the independence day
Story first published: Tuesday, August 10, 2021, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X