ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

ഐപിഎല്ലിന് കൊടിയിറങ്ങിയതിനു പിന്നാലെ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ ആഢംബര സെഡാൻ സ്വന്തമാക്കി ഇന്ത്യൻ യുവ ക്രിക്കറ്റ് താരം പൃഥ്വി ഷാ. ബ്രാൻഡിന്റെ മുംബൈ ആസ്ഥാനമായുള്ള ഡീലർഷിപ്പിലൂടെയാണ് ഷാ വാഹനം സ്വന്തമാക്കിയത്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടി കളിക്കുന്ന താരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോയുടെ 630i M സ്പോർട്ട് വേരിയന്റാണ് തെരഞ്ഞടുത്തിരിക്കുന്നത്. വൈറ്റ് കളർ ഓപ്ഷനിലുള്ള ഈ ആഢംബര വാഹനത്തിന് 68.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്‌മാൻ എന്ന നിലയിൽ പേരെടുത്ത താരമാണ് പൃഥ്വി ഷാ. 6 സീരീസ് ഗ്രാൻ ടൂറിസ്മോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിരവധി വിഷ്വൽ പരിഷ്ക്കാരങ്ങളോടെയും പുതിയ സവിശേഷതകളുമായും ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അകത്തും പുറത്തും മോടി കൂട്ടിയും ഒട്ടേറെ നൂതന സവിശേഷതകളും അണിനിരത്തിയാണ് വാഹനത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

ബിഎംഡബ്ല്യു 6 സീരീസ് ജിടി മൂന്ന് വേരിയന്റുകളിലാണ് ആഭ്യന്തര വിപണിയിൽ എത്തുന്നത്. അതിൽ 630i M സ്പോർട്ട്, 620d ലക്ഷ്വറി ലൈൻ, 630d M സ്പോർട്ട് എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്. ഒരു പെട്രോളും രണ്ട് ഡീസൽ എഞ്ചിനും ഉൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ആഢംബര സെഡാനിൽ തെരഞ്ഞെടുക്കാം.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

കാറിന് ഇന്ത്യയിൽ 68.50 ലക്ഷം രൂപ മുതൽ 79.20 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഒരു സെഡാന്റെ പ്രായോഗികതയ്‌ക്കൊപ്പം കൂപ്പെ സ്റ്റൈൽ ഡിസൈനാണ് ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോയെ വേറിട്ടുനിർത്തുന്നത്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

ഇതിന് വിശാലമായ ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ 'കിഡ്നി ഗ്രിൽ' മുൻവശത്ത് ലഭിക്കുന്നുമുണ്ട്. അതോടൊപ്പം റീ-സ്റ്റൈൽ ഹെഡ്‌ലൈറ്റുകളും പരിഷ്ക്കരിച്ച ബമ്പറുകളും ആഢംബര മേനിയഴക് വർധിപ്പിക്കുന്നുമുണ്ട്. എല്‍ഇഡി അഡാപ്റ്റീവ് ഹെഡ്‌ലൈറ്റ് സ്റ്റാന്‍ഡേഡായി ലഭിക്കുമ്പോൾ ലേസര്‍ലൈറ്റ് ഹെഡ്‌ലാമ്പുകള്‍ കമ്പനി ഓപ്ഷണലായി ചേർത്തിട്ടുമുണ്ട്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

വശങ്ങളിൽ പ്രത്യേക രൂപകൽപ്പനയുള്ള അലോയ് വീലുകളാണ് ജർമൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. പിന്നിൽ പുതിയ ടെയിൽ ലൈറ്റുകള്‍ നല്‍കി. മുമ്പത്തെപ്പോലെ നോച്ച്ബാക്ക് ഡിസൈന്‍ തന്നെയാണ് സെഡാൻ പിന്തുടരുന്നത്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

ഇനി കാറിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയോടുകൂടിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഉൾക്കൊള്ളുന്ന ക്യാബിൻ ആഢംബര പൂർണമാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ എന്നിവയും അതിലേറെയും കാര്യങ്ങളാണ് മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

ഇന്റീരിയറിൽ രണ്ട് ഭാഗങ്ങളായി വലിയ പനോരമിക് സണ്‍റൂഫിന്റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. 6 സീരീസ് ഗ്രാൻ ടൂറിസ്‌മോയുടെ M സ്‌പോര്‍ട്ട് വേരിയന്റുകളില്‍ ബിഎംഡബ്ല്യു ലേസര്‍ ലൈറ്റിംഗ് സംവിധാനം സ്റ്റാന്‍ഡേഡായി നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

പുതിയ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്മോയ്ക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. അതിൽ രണ്ട് ഡീസലും ഒരു പെട്രോൾ യൂണിറ്റും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം. 2.0 ലിറ്റർ ഡീസൽ, 3.0 ലിറ്റർ സ്ട്രൈറ്റ് സിക്സ് ഡീസൽ, 2.0 ലിറ്റർ പെട്രോൾ വേരിയന്റ് എന്നിവയാണ് ആഢംബര സെഡാന് തുടിപ്പേകുന്നത്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

6 സീരീസ് ഗ്രാൻ ടൂറിസ്മോയിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 5000-6500 rpm-ൽ പരമാവധി 258 bhp കരുത്തും 1550-4400 rpm-ൽ 400 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 68 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ള ഈ വേരിയന്റ് ലിറ്ററിന് 14.28 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

ആഢംബര സെഡാന്റെ 2.0 ലിറ്റർ ഡീസൽ പതിപ്പ് 4000 rpm-ൽ 188 bhp പവറും 1750-2500 rpm-ൽ 400 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. 66 ലിറ്റർ ശേഷിയുള്ള ഈ മോഡൽ ലിറ്ററിന് 18.65 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുകയെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

മറുവശത്ത് കാറിന്റെ 3.0 ലിറ്റർ സ്ട്രൈറ്റ് സിക്സ് ഡീസൽ എഞ്ചിൻ മോഡൽ 4000 rpm-ൽ പരമാവധി 262 bhp കരുത്തും 2000-2500 rpm-ൽ 620 Nm torque ഉം സൃഷ്‌ടിക്കും. 66 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള 6 സീരീസ് ഗ്രാൻ ടൂറിസ്മോയുടെ ഈ വകഭേദം 17.09 കിലോമീറ്റർ മൈലേജാണ് നൽകുക.

ഐപിഎൽ കിരീടമില്ല, പകരം ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോ സ്വന്തമാക്കി പൃഥ്വി ഷാ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. 100 കിലോമിറ്റർ വേഗത കൈവരിക്കാൻ 6.5 സെക്കൻഡ് മാത്രമാണ് വാഹനത്തിനു വേണ്ടി വരിക. എന്നാൽ ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്‌മോയ്ക്ക് പരമാവധി 250 കിലോമീറ്റർ വേഗതയും പുറത്തെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Prithvi shaw bought all new bmw 6 series gran turismo 630i m sport
Story first published: Monday, October 18, 2021, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X