പ്രിയാമണി, ബിക്കിനി, ജെറ്റ, സൈലോ
ബിക്കിനിയിട്ടാല്‍ എന്താണ് പ്രശ്‌നം എന്നൊരു കിടിലന്‍ ചോദ്യം പ്രിയാമണി ഈയിടെ ഉന്നയിച്ചിരുന്നു. ബിക്കിനിയിടുന്ന എല്ലാ താരങ്ങളെയും പോലെയല്ല പ്രിയാമണി എന്നതിനാല്‍ സംഗതി ശ്രദ്ധിക്കപ്പെട്ടു. നല്ല അഭിനയശേഷിയുള്ള ഈ നടി നിലവാരമുള്ള പടങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന അനാവശ്യ വാശിയൊന്നും പുലര്‍ത്തുന്നില്ല. തെലുഗിലിറങ്ങുന്ന സകല കൂതറ പടങ്ങളിലും പ്രിയാമണിയെ കാണാറുണ്ട്. വന്നുവന്ന് പ്രിയാമണി ബിക്കിനിയിട്ടില്ലെങ്കിലാണ് പ്രശ്‌നം എന്നായിട്ടുണ്ട് നമുക്കെല്ലാം.
ഫോക്‌സ്‌വാഗണ്‍ ജെറ്റ സമ്പൂർണ വിവരങ്ങൾ
ഡ്രൈവിംഗ് വലിയ താല്‍പര്യമാണ് പ്രിയാമണിക്ക്. എന്നുവെച്ച് വന്‍ വിലപിടിപ്പുള്ള കാറുകള്‍ സ്വന്തമാക്കി പൊങ്ങച്ചം കാണിക്കുന്ന എടപാടൊന്നും പ്രിയാമണിക്കില്ല. ഒരു ഫോക്‌സ്‌വാഗണ്‍ ജെറ്റയും മഹീന്ദ്ര സൈലോയും ടാറ്റ ഇന്‍ഡിഗോയുമാണ് പ്രിയാമണിയുടെ പക്കലുള്ളത്.

പ്രിയയുടെ ജെറ്റ
14.95 ലക്ഷത്തിലാണ് കൊച്ചി അങ്ങാടിയില്‍ ഫോക്‌സ്‌വാഗണ്‍ ജെറ്റ സെഡാന് വില തുടങ്ങുന്നത്. 18.93 ലക്ഷത്തില്‍ വില അവസാനിക്കുന്നു.

പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ ഫോക്‌സ്‌വാഗണ്‍ ജെറ്റ ലഭ്യമാണ്.

1.4 ലിറ്റര്‍ ശേഷിയുള്ളതാണ് ജെറ്റയുടെ പെട്രോള്‍ എന്‍ജിന്‍. ലിറ്ററിന്‍ 15.0 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഈ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 120.3 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 1500-4000 ആര്‍പിഎമ്മില്‍ 200 എന്‍എം ചക്രവീര്യവും പെട്രോള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കും.

1968 സിസി ശേഷിയാണ് ഡീസല്‍ എന്‍ജിനുള്ളത്. ലിറ്ററിന് 19.39 കിലോമീറ്റര്‍ മൈലേജ് ഈ വാഹനത്തിനുണ്ട്. 4200 ആര്‍പിഎമ്മില്‍ 138.1 കുതിരശക്തിയുല്‍പാദിപ്പിക്കുന്നു ഇവന്‍. 1750-2500 ആര്‍പിഎമ്മില്‍ 320 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കുവാനും ഡീസല്‍ എന്‍ജിന് ശേഷിയുണ്ട്.

ഡീസല്‍ എന്‍ജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും ലഭിക്കുന്നുണ്ട്. 16.36 ലിറ്ററാണ് ഈ പതിപ്പിന്റെ ഇന്ധനക്ഷമത.

പ്രിയയുടെ സൈലോ
പ്രിയാമണിയുടെ പക്കലുള്ള മറ്റൊരു വാഹനം ഇന്ത്യന്‍ എസ്‌യുവി രാജാവ് മഹീന്ദ്ര പുറത്തിറക്കുന്ന മഹീന്ദ്ര സൈലോയാണ്.

ബങ്കളുരു എക്‌സ്‌ഷോറും നിരക്ക് പ്രകാരം 6.89 ലക്ഷം രൂപ വിലയിലാണ് സൈലോ തുടങ്ങുന്നത്. 10.96 ലക്ഷത്തില്‍ അവസാനിക്കുന്നു.

ഡീസല്‍ എന്‍ജിന്‍ മാത്രമേ സൈലോയ്ക്കുള്ളൂ. 2.5 ലിറ്റര്‍ ശേഷിയുള്ളതും 2.2 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് എന്‍ജിനുകള്‍ വാഹനത്തിനുണ്ട്. ലിറ്ററിന് 14.95 കിലോമീറ്ററാണ് 2.5 ലിറ്റര്‍ എന്‍ജിന്റെ മൈലേജ്. 2.2 ലിറ്റര്‍ എന്‍ജിന്‍ പകരുക 14.02 കിമി മൈലേജാണ്.

ഏഴ് നിറങ്ങളില്‍ മഹീന്ദ്ര സൈലോ വിപണിയില്‍ ലഭിക്കും.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പതിപ്പ് ഈ വാഹനത്തിനില്ല.



Click it and Unblock the Notifications








