ശാലുമേനോന്റെ പക്കലുള്ള "അത്യാഡംബരം"

Posted By:

സോളാര്‍ വിഷയത്തില്‍ ഏതാണ്ടൊക്കെ വേണ്ടാതീനം കാണിച്ചതിന്റെ പേരില്‍ കുടുങ്ങിപ്പോയ ശാലുവിന്റെ സ്ഥാവരങ്ങളും ജംഗമങ്ങളുമെല്ലാം സംശയദൃഷ്ടിയോടെ നോക്കിക്കാണുകയാണ് ആളുകള്‍. ശാലു ഈയടുത്ത് വാങ്ങിയ ഒരു വാഹനം 'അത്യാഡംബര' കാര്‍ ആണെന്നെല്ലാം പത്രക്കാര്‍ എഴുതിപ്പിടിപ്പിക്കുന്നുണ്ട്. ശാലുവിനെപ്പോലൊരു സീരിയല്‍ നടിക്ക് വാങ്ങാവുന്ന അത്ര വിലയേ ആ വാഹനത്തിനുള്ളൂ എന്നതാണ് സത്യം. എന്നാല്‍ ഈ കാർ ബിജു വാങ്ങി നല്‍കിയതാണെന്നാണ് ആരോപണം.

ഇതിനെ ആഡംബര കാര്‍ എന്ന് വിളിക്കുന്നത് ആഡംബര കാറുകളോട് ആളുകള്‍ക്കുള്ള പുച്ഛം കൊണ്ടാവാനേ തരമുള്ളൂ. നമുക്ക് ശാലുവിന്റെ കാറിനെ 'പ്രീമിയം കാര്‍' എന്നുവിളിക്കാം.

To Follow DriveSpark On Facebook, Click The Like Button
ഫോക്സ്‍വാഗന്‍ ജെറ്റ

ഫോക്സ്‍വാഗന്‍ ജെറ്റ

ഫോക്സ്‍വാഗന്‍ ജെറ്റയാണ് ശാലുവിന്‍റെ പക്കലുള്ള കാര്‍. കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 14.95 ലക്ഷത്തിലാണ് ജെറ്റയുടെ വില തുടങ്ങുന്നത്. ഈ കാർ വാങ്ങാന്‍ ശാലുവിന് ബിജുവിന്റെ സഹായം ആവശ്യമാണെന്ന് തോന്നുന്നില്ല.

Salu Menon's Volkswagen Jetta

ജെറ്റയുടെ വില അവസാനിക്കുന്നത് 18.93 ലക്ഷത്തിലാണ്. ഏത് വേരിയന്റാണ് ശാലുവിന്റെ പക്കലുള്ളതെന്ന് വ്യക്തമല്ല.

Salu Menon's Volkswagen Jetta

പെട്രോളിലും ഡീസലിലും ഈ കാര്‍ ലഭ്യമാണ് വിപണിയില്‍.

Salu Menon's Volkswagen Jetta

മൊത്തം ആറ് വേരിയന്റുകള്‍ പെട്രോളിലും ഡീസലിലുമായി ജെറ്റയ്ക്കുണ്ട്. ശാലുവിന്റെ പക്കലുള്ള കാർ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചതാണെന്ന് കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ഡീസല്‍ പതിപ്പില്‍ ലഭിക്കുന്ന ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ച വേരിയന്‍റ് ആകാനാണ് വഴി.

Salu Menon's Volkswagen Jetta

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെറ്റയ്ക്കുള്ളത്.

Salu Menon's Volkswagen Jetta

ഡീസല്‍ എന്‍ജിന്‍ 2 ലിറ്റര്‍ ശേഷിയുള്ളതാണ്.

Salu Menon's Volkswagen Jetta

പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15.0 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 19.39 കിലോമീറ്റര്‍ മൈലേജ് നല്‍കും.

Salu Menon's Volkswagen Jetta

ഡീസല്‍ എന്‍ജിനോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചും വാഹനം ലഭിക്കുന്നതാണ്. ഇതില്‍ 16.39 കിലോമീറ്ററാണ് മൈലേജ്. കൊച്ചി എക്സ്ഷോറൂം നിരക്ക് പ്രകാരം 18,92,842 രൂപ വിലയുണ്ടിതിന്. ഈ കാറായിരിക്കും ശാലുവിന്റെ ഉപയോഗത്തിലുള്ളത് എന്ന് ഊഹിക്കാവുന്നതാണ്.

Salu Menon's Volkswagen Jetta

1.4 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച പെട്രോള്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 120 കുതിരകളുടെ കരുത്ത് പകരുന്നു.

Salu Menon's Volkswagen Jetta

2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ചെയ്യുന്നത് 138 കുതിരകളുടെ കരുത്താണ് പകരുന്നത്. ഏഴ് നിറങ്ങളില്‍ ലഭ്യമാണ് ഫോക്‌സ്‌വാഗണ്‍ ജെറ്റ

Salumenon's Car
English summary
Malayala serial-cinema actress Salu Menon Owns a Volkswagen Jetta sedan.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark