ഡ്രൈവിംഗ് മാന്ത്രികന് വിട, കെൻ ബ്ലോക്ക് സ്നോമൊബൈൽ അപകടത്തിൽ അന്തരിച്ചു

പ്രൊഫഷണൽ റാലി കാർ ഡ്രൈവറും കാർ കൾച്ചർ ഗ്രൂപ്പായ ഹൂണിഗന്റെ സഹസ്ഥാപകനുമായ കെൻ ബ്ലോക്ക് സ്നോമൊബൈൽ അപകടത്തിൽ അന്തരിച്ചു. ഹൂണിഗന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കാർ ഡ്രിഫ്റ്റിങ്ങിലെ അതികായനായ കെന്നിന്റെ മരണ വാർത്ത ലോകം അറിയുന്നത്. തന്റെ ഡ്രൈവിംഗ് വൈദഗ്ധ്യവും വീലിനു പിന്നിലെ ധീരമായ സ്റ്റണ്ടുകളും കൊണ്ടാണ് ഇന്റർനെറ്റിൽ സെൻസേഷനായി മാറാൻ പ്രോ റാലി ഡ്രൈവർ കെൻ ബ്ലോക്കിന് സാധിച്ചത്.

താരത്തിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് കായികലോകം അറിഞ്ഞത്. യൂട്ടായിലെ വാസാച്ച് കൗണ്ടിയിൽ വച്ചാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഒരു ചരിവിലൂടെ സഞ്ചരിക്കുമ്പോഴാണ് 55 കാരനായ കെന്നിന് അപകടം സംഭവിക്കുന്നത്. ഉട്ടായിലെ വുഡ്‌ലാന്റിന് പുറത്തുള്ള മിൽ ഹോളോ ഏരിയയിലെ കുത്തനെയുള്ള ചരിവിൽ മറ്റ് സംഘത്തിനൊപ്പം വാഹനമോടിക്കുകയായിരുന്നെങ്കിലും അപകടം നടക്കുമ്പോൾ ഇയാൾ തനിച്ചായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ബ്ലോക്ക് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഓട്ടോമൊബൈൽ ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഹൂണിഗൻ പ്രസ്താവനയിൽ പറഞ്ഞു.

ഡ്രൈവിംഗ് മാന്ത്രികന് വിട, കെൻ ബ്ലോക്ക് സ്നോമൊബൈൽ അപകടത്തിൽ അന്തരിച്ചു

സ്കീ-ഡൂ, സ്നോമെഷീൻ, സ്ലെഡ്, മോട്ടോർ സ്ലെഡ്, മോട്ടോർ സ്ലെഡ്ജ്, സ്കിമൊബൈൽ അല്ലെങ്കിൽ സ്നോ സ്കൂട്ടർ എന്നും സ്നോമൊബൈൽ അറിയപ്പെടാറുണ്ട്. മഞ്ഞുകാല യാത്രയ്ക്കും മഞ്ഞുവീഴ്ചയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു മോട്ടോർ വാഹനമാണിത്. ഇത് മഞ്ഞിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇതിന് റോഡോ പാതയോ ആവശ്യമില്ല. എന്നാൽ മിക്കതും തുറന്ന ഭൂപ്രദേശങ്ങളിലോ പാതകളിലോ ആണ് ഓടിക്കുന്നതെന്ന് മാത്രം. പല വിദേശ രാജ്യങ്ങളിലും സ്‌നോമൊബൈലിംഗ് ഒരു കായിക വിനോദം കൂടിയാണ്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ റാലി കാർ ഡ്രൈവർമാരിൽ ഒരാളായിരുന്നു കെൻ ബ്ലോക്ക്. കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന നിരവധി വീഡിയോകൾ കെൻ ബ്ലോക്ക് പുറത്തിറക്കിയിട്ടുണ്ട്. ജിംഖാന എന്ന പേരിൽ കെൻ ബ്ലോക്ക് പുറത്തിക്കുന്ന വിഡിയോകൾക്ക് ഏറെ ആരാധകരുണ്ട്. താരത്തിന് സംഭവിച്ച അപകടത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 2015-ലാണ് കെൻ ബ്ലോക്ക് തന്റെ റാലി കരിയർ ആരംഭിക്കുന്നത്. തുടർന്ന് റാലി അമേരിക്ക ചാമ്പ്യൻഷിപ്പിൽ റൂക്കി ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ലോക റാലി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുകയും എക്‌സ് ഗെയിംസിൽ നിരവധി റാലിക്രോസ് മെഡലുകൾ നേടുകയും ചെയ്‌തതും ഈ അമേരിക്കൻ റാലി കാർ ഡ്രൈവറുടെ വലിയ നേട്ടങ്ങളിൽ ഒന്നാണ്.

ഡ്രൈവിംഗ് മാന്ത്രികന് വിട, കെൻ ബ്ലോക്ക് സ്നോമൊബൈൽ അപകടത്തിൽ അന്തരിച്ചു

റാലിക്രോസിൽ അഞ്ച് തവണ എക്‌സ് ഗെയിംസ് മെഡൽ ജേതാവ് കൂടിയാണ് അദ്ദേഹം. കെന്നത്ത് പോൾ ബ്ലോക്ക് എന്നാണ് കെൻ ബ്ലോക്കിന്റെ മുഴുവൻ പേര്. സ്കേറ്റ്ബോർഡ് ബ്രാൻഡായ ഡിസി ഷൂസിന്റെ സഹസ്ഥാപകരിൽ ഒരാളായിരുന്നു ബ്ലോക്ക് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്കേറ്റ്ബോർഡിംഗ്, സ്നോബോർഡിംഗ്, മോട്ടോക്രോസ് എന്നിവയുൾപ്പെടെ നിരവധി ആക്ഷൻ കായിക ഇനങ്ങളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഡിസി ഷൂസിന്റെ ഉടമസ്ഥാവകാശം വിറ്റതിന് ശേഷം, വാഹന പ്രേമികൾക്കുള്ള വസ്ത്ര ബ്രാൻഡായ ഹൂണിഗൻ ഇൻഡസ്ട്രീസിലേക്ക് ബ്ലോക്ക് തന്റെ ബിസിനസ് ശ്രദ്ധ തിരിക്കുകയായിരുന്നു.

ശരിക്കും 2008-ലാണ് കെൻ ബ്ലോക്ക് യുട്യൂബിൽ ആദ്യത്തെ 10 ജിംഖാന വീഡിയോകൾ പോസ്റ്റ് ചെയ്യുകയും അവ വൈറലാവുകയും ചെയ്‌തു തുടങ്ങിയതും. കെൻ ബ്ലോക്ക് സ്റ്റണ്ട് ഡ്രൈവിംഗും ഡ്രിഫ്റ്റിംഗും അവന്റെ പരിസ്ഥിതിയുമായി ക്രിയാത്മകമായി സംവദിക്കുന്നതുമായ വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഒരു ബില്യണിലധികം കാഴ്‌ച്ചക്കാരാണ് താരത്തിന്റെ വീഡിയോകൾ ഇന്റർനെറ്റിലൂടെ കണ്ടിരുന്നത്. അങ്ങനെ ഹൂണിഗൻ യുട്യൂബ് ചാനൽ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ മോട്ടോർസ്പോർട്ട് ചാനലായി മാറി.

ഡ്രൈവിംഗ് മാന്ത്രികന് വിട, കെൻ ബ്ലോക്ക് സ്നോമൊബൈൽ അപകടത്തിൽ അന്തരിച്ചു

റാലികൾക്ക് പുറമെ വിൻഡർ ഗെയിംസിലും കെന്നിന് താത്പര്യമുണ്ടായിരുന്നു. ധാരാളം സ്നോബോർഡിംഗ് ചെയ്യുകയും യുടിവികളിൽ കറങ്ങി നടക്കുന്നതും താരത്തിന്റെ പ്രധാന വിനേദമായിരുന്നു. വർഷങ്ങൾക്ക് മുമ്പ്, ഫോർമുല 1 റേസിംഗിലെ ഇതിഹാസ താരമായിരുന്ന മൈക്കൽ ഷൂമാക്കർക്ക് ഫ്രഞ്ച് ആൽപ്‌സിൽ സ്നോ സ്കീയിംഗ് അപകടത്തിൽ പരിക്കേറ്റിരുന്നു. താരം ഇപ്പോഴും കോമയിലാണ്. ഷൂമാർക്കറുടെ അപകടം നടന്ന് ഒമ്പത് വർഷം പൂർത്തിയായതിന് ദിവസങ്ങൾക്ക് ശേഷമാണ് റാലി കാർ ഡ്രൈവറായ കെൻ ബ്ലോക്കിനെയും തേടി മറ്റൊരു ദുരന്തം എത്തുന്നത്.

കഴിഞ്ഞ കാലങ്ങളിൽ മഞ്ഞുവീഴ്ചയിൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റ നിരവധി സെലിബ്രിറ്റികൾ ലോകമെമ്പാടും ഉണ്ട്. തന്റെ അടുത്ത ജിംഖാന പ്രോജക്ടിൽ ബ്ലോക്കുമായുള്ള സഹകരണം ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഔഡി തങ്ങളുടെ അടുത്ത പ്രോജക്റ്റിൽ ബ്ലോക്കിനായി ഒരു കസ്റ്റമൈസ്‌ഡ് ഇ-ട്രോൺ ഇവി നിർമിക്കാനായിരുന്നു പദ്ധതി. പതിറ്റാണ്ടുകളായി വിവിധ റാലി, സ്റ്റണ്ട് പ്രോജക്ടുകളിൽ ബ്ലോക്ക് മുമ്പ് സുബാരു, ഫോർഡ്, ഔഡി എന്നിവയ്‌ക്കൊപ്പമാണ് പ്രവർത്തിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, January 3, 2023, 12:35 [IST]
English summary
Professional rally car driver ken block died in a snowmobile accident details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X