പുതിയ പടത്തില്‍ പുനീത് രാജ്കുമാര്‍ 50 ലക്ഷത്തിന്റെ ഹാര്‍ലിയില്‍
പുനീതിന്റെ സിനിമയുടെ ഇടവേളയില്‍ എതിര്‍ സൂപ്പര്‍സ്റ്റാറായ സുദീപിന്റെ സിനിമയുടെ ടീസര്‍ പ്രദര്‍ശിപ്പിച്ചതും പുനീത് ആരാധകര്‍ തിയറ്റര്‍ തല്ലിപ്പൊളിച്ചതും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തയായിരുന്നു. കന്നഡ സിനിമയിലെ പവര്‍ സ്റ്റാറാണ് പുനീത്.
പുനീത് രാജ്കുമാറിന്റെ ബൈക്ക് ലേലം
ബൈക്കുകളുടെ വലിയ ആരാധകനാണ് പുനീത്. അടുത്തു തന്നെ പുറത്തിറങ്ങാനിരിക്കുന്ന 'ദോഡ്മനെ ഹുഡുഗ' (വല്യ വീട്ടിലെ പയ്യന്‍) എന്ന സിനിമയില്‍ ഹാര്‍ലി ഡ്വിസന്‍ സിവിഒ എന്ന കിടിലന്‍ ടൂറര്‍ ബൈക്കിലാണ് ഇദ്ദേഹം പ്രത്യക്ഷപെടുന്നത്.

പണ്ട് വീരപ്പന്‍ ബന്ദിയാക്കിയ രാജ്കുമാറിന്റെ മകനാണ് പുനീത്. വീരപ്പന്‍ ഇന്ന് ജിവിച്ചിരിപ്പില്ലാത്തത് കാണികളുടെ ഗതികേട്! സ്വന്തം സിനിമകളില്‍ സ്വയം പാട്ടു പാടി അഭിനയിച്ചിരുന്നു രാജ്കുമാര്‍.

ഭാരതരത്‌നയ്ക്കു വരെ അര്‍ഹതയുള്ള ഗായകനായിരുന്നു രാജ്കുമാറെന്ന് മോഹന്‍ലാലിന്റെ പാട്ട് കേട്ടിട്ടുള്ള ആരും സമ്മതിക്കും! ഇങ്ങനെയുള്ള രാജ്കുമാറിന്റെ മൂന്ന് മക്കളില്‍ ഒരാളാണ് പുനീത്.

ഹാര്‍ലി ഡേവിസണ്‍ സിവിഒ ഒരു കിടിലന്‍ ടൂറിങ് മോട്ടോര്‍സൈക്കിളാണ്. ഈ മോട്ടോര്‍സൈക്കിളില്‍ കയറിയാണ് വലിയ വീട്ടിലെ പയ്യനായ നായകന്‍ വരുന്നത്. നമ്മുടെ സിനിമയില്‍ 70കളില്‍ ഉപേക്ഷിക്കപെട്ട കൊച്ചുമുതലാളി കണ്‍സെപ്‌റ്റൊക്കെ ഇപ്പോഴും കന്നഡ സിനിമകളില്‍ കാണാം.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 49.23 ലക്ഷം രൂപയാണ് സിവിഓ-യുടെ എക്‌സ്‌ഷോറൂം വില. ദൊഡ്മനെ ഹുഡുഗയ്ക്ക് സഞ്ചരിക്കാന്‍ പറ്റിയ ബൈക്ക് തന്നെ!

പണമുള്ള എല്ലാ ബൈക്ക് ആരാധകരും ഈ വാഹനം വാങ്ങണമെന്നില്ല. അത്യാവശ്യം ആരോഗ്യമുള്ളവരേ സിവിഒ വാങ്ങാന്‍ തയ്യാറാവൂ. 416 കിലോഗ്രാം ഭാരമുണ്ട് ഈ ബൈക്കിന്.

1801 സിസി ശേഷിയുണ്ട് പുനീത് ഉപയോഗിക്കുന്ന ഈ ടൂറിങ് ബൈക്കിന്. 101 എന്‍എം ആണ് ചക്രവീര്യം.

6 സ്പീഡ് ട്രാന്‍സ്മിഷനാണ് സിവിഓയില്‍ എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍. സിറ്റിയിലും ഹൈവേയിലും ശരാശരി 33.4 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് ഈ ബൈക്ക്.

എബിഎസ് അടക്കമുള്ള ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ബൈക്കില്‍ ഒരുക്കിയിരിക്കുന്നത്. മികവുറ്റ ലൈറ്റിങ് സംവിധാനങ്ങള്‍ ഈ ടൂറിങ് ബൈക്കില്‍ ചേര്‍ത്തിരിക്കുന്നു.

ഹാര്‍ലിയുടെ ഡേമേക്കര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ രാത്രിയെ അക്ഷരാര്‍ത്ഥത്തില്‍ പകലാക്കി മാറ്റും.

ദൊഡ്മനെ ഹുഡുഗയുടെ ഷൂട്ടിങ് തുടങ്ങിയതായാണ് അറിയുന്നത്. ഹാര്‍ലി ഡേവിസന്‍ ടൂറിങ് ബൈക്കില്‍ പുനീത് രാജ്കുമാര്‍ ചന്നാകി മൂടിബറുവ നിരീക്ഷയിതേ :)


Click it and Unblock the Notifications








