വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഇന്ന് കാർ വാങ്ങുന്നത് ഒരു ആഡംബരമല്ലെങ്കിലും ലക്ഷ്വറി ഫീച്ചറുകളുള്ള മോഡലുകളെ സ്വന്തമാക്കാനാണ് പലരും ആഗ്രഹിക്കുന്നതെന്നു വേണം പറയാൻ. പണ്ട് മൈലേജ് എത്രയുണ്ടെന്ന് നോക്കി കാണാൻ ചേലുള്ള വാഹനം വാങ്ങുന്ന ട്രെൻഡ് എല്ലാം മാറി കഴിഞ്ഞിരിക്കുന്നുവെന്നു വേണം പറയാൻ.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഇന്ന് മികച്ച ഡിസൈനും സേഫ്റ്റിയും നോക്കി മാത്രമല്ല ആളുകൾ വാഹനം തെരഞ്ഞെടുക്കുന്നത്. മുടക്കുന്ന വിലയ്ക്ക് കാറിൽ എന്തെല്ലാം ഫീച്ചറുകൾ അടങ്ങിയിരിക്കുന്നുവെന്നതിലാണ് പലരുടേയും കണ്ണ്. പല പല വ്യത്യസ്‌ത സാങ്കേതിക സവിശേഷതകളുടെ പേരാണ് പല പുതിയ കാറുകൾ ഇറങ്ങുമ്പോഴും നാം കേൾക്കുന്നതും

Recommended Video

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി
വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

വിപണിയില്‍ എത്തുന്ന പുതിയ കാറുകളില്‍ ആധുനിക ഫീച്ചറുകള്‍ തിങ്ങി നിറയുകയാണെന്ന് സാരം. എന്നാൽ ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ? സ്വയം ഒന്നുകൂടി ചിന്തിച്ചിട്ടുവേണം കൂടുതൽ ഫീച്ചറുകളുള്ള വാഹനങ്ങൾ സ്വന്തമാക്കാൻ. അതായത് പ്രായോഗികമല്ലാത്ത നിരവധി ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ഉപഭോക്താക്കളിൽ നിന്നും കൂടുതൽ പണം ഈടാക്കുക എന്നതാണ് വാഹന നിർമാതാക്കളിൽ പലരുടെയും ഗൂഢതത്രം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഈ ഫീച്ചറുകൾ നിങ്ങളുടെ ഡ്രൈവിംഗ് ജീവിതം എളുപ്പമാക്കിയേക്കാം. എന്നാൽ ഒരു കാറിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇത് നിർണായകമാകരുത് എന്നാണ് ഈ പറഞ്ഞുവരുന്നത്. ഒരു കാർ വാങ്ങുമ്പോൾ നിങ്ങൾക്ക് പൂർണമായും അവഗണിക്കാൻ കഴിയുന്ന 10 ഹൈപ്പ്-അപ്പ് കാർ ഫീച്ചറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

കീലെസ് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്

ഇഗ്നീഷനില്‍ താക്കോലിട്ട് തിരിച്ചു കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന കാലം മാറിയെന്ന് കരുതുന്നവരാണ് പലരും. യഥാർഥത്തിൽ കീ ഹോളിലൂടെ ഒരു താക്കോൽ ഇടുകയും തിരിക്കുകയും ചെയ്യാതെ തന്നെ ഓടുന്ന ഒരു കാറിന്റെ സാങ്കേതിക പുരോഗതി വളരെ ആകർഷകമായി പലർക്കും തോന്നിയേക്കാം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

എന്നാൽ ഇത് ഒരു വിരലടയാളത്തിലൂടെ പ്രവർത്തിപ്പിക്കുന്നത് പോലെയല്ല, യഥാർഥത്തിൽ കാർ തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിന് താക്കോൽ നിങ്ങളോടൊപ്പമുണ്ടായിരിക്കണം എന്നതും കീലെസ് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പിന്റെ വലിയൊരു പോരായ്‌മയാണ്. താക്കോൽ ഉണ്ട് എന്നാൽ അത് ഇഗ്നീഷനിൽ ഇട്ട് തിരിക്കേണ്ട എന്നതു മാത്രമാണ് ഇതിന്റെ രീതി.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

കൂടാതെ നിങ്ങളുടെ കാർ മോഷ്ടിക്കപ്പെടാനുള്ള എളുപ്പവഴികളിൽ ഒന്നുകൂടിയാണിത്. അതിനാൽ, നിങ്ങളുടെ ഡ്രൈവിംഗ് അനുഭവത്തെ കീലെസ് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് യഥാർഥത്തിൽ ബാധിക്കില്ലെന്ന് മനസിലാക്കേണ്ടത് പ്രധാനമായ കാര്യമാണ്.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ

പല ആവശ്യ ഘട്ടങ്ങളിലും ഹെഡ്‌ലാമ്പുകൾ ഓണാക്കാൻ മറന്നുപോവുന്ന ആളുകളുണ്ടെന്ന കാര്യം സമ്മതിക്കാതെ വയ്യ. എന്നാൽ അത്തരം ആളുകളുടെ ശതമാനം വളരെ കുറവാണ്.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഇത് അനായാസമായ ഒരു പ്രവർത്തനമാണ് കാഴ്ച്ചയിലേക്കുള്ള ഒരു പ്രതിഫലനമായതിനാൽ വാഹനം വെളിച്ചം കുറവുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോൾ നാം എന്തായാലും ഹെഡ്‌ലൈറ്റുകളെ കുറിച്ച് ചിന്തിക്കാതിരിക്കില്ല. അതിനാൽ ഈ സവിശേഷതയുള്ള കാറുകളെ വാങ്ങൂവെന്ന വാശിയൊന്നും വേണ്ട.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

സൺറൂഫ്

ശരിക്കും പറഞ്ഞാൽ നമ്മുടെ ഇന്ത്യൻ കാലവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്തൊരു സംഗതിയാണ് സൺറൂഫുകൾ. ക്യാബിൻ എയർ റീസൈക്കിൾ ചെയ്യുക എന്നതാണ് ഒരു സൺറൂഫിന്റെ യഥാർഥ പ്രവർത്തനം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

പുറത്തെ കാലാവസ്ഥ ശരിക്കും നല്ലതാണെങ്കിൽ മാത്രം. ഇത് നമ്മുടെ നാട്ടിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ശരിക്കും മലിനീകരണം നിറഞ്ഞ നമ്മുടെ ചുറ്റുപാടുകൾക്ക് ഇവ ഒട്ടും അനുയോജ്യമല്ലെന്നു വേണം പറയാൻ.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ആയതിനാൽ ഒട്ടും പ്രായോഗികമല്ലാത്ത ഒരു ലക്ഷ്വറി ഫീച്ചറാണ് സൺറൂഫ് എന്നുവേണം പറയാൻ. അതുമല്ല ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രം കണ്ടുവരുന്ന ഈ സവിശേഷത വാഹനം ഓടുമ്പോൾ ആളുകൾ തല പുറത്തോട്ട് ഇട്ട് എണീറ്റ് നിൽക്കുന്നതിനായാണ് ഉപയോഗിക്കുന്നതു തന്നെ. എന്നാൽ ഈ അവസരത്തിൽ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയും ചെയ്താൽ സഹയാത്രികന് ഗുരുതരമായ പരിക്കുകൾ സംഭവിക്കാൻ കാരണമായേക്കാം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ബീജ് ഇന്റീരിയർ

ബീജ് ഇന്റീരിയർ കാഴ്ച്ചയിൽ പ്രീമിയം ഫീൽ നൽകുമെങ്കിലും വളരെ ഉയർന്ന പരിപാലനമാണ് ഇതിനെ ഒഴിവാക്കാൻ പറയുന്ന പ്രധാന കാരണം. കാരണം ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ നമ്മുടെ സാഹചര്യങ്ങൾ പലപ്പോഴും അനുവദിക്കാറില്ല.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

അതുമല്ല കീശകീറാതിരിക്കാൻ ഡാർക്ക് നിറത്തിലുള്ള സീറ്റ് കവറുകളും ഇന്റീരിയറുകളും ഉണ്ടായിരിക്കുന്നതാണ് ഒരു വാഹനത്തിന് എല്ലായ്പ്പോഴും നല്ലത്.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

കപ്പാസിറ്റീവ് കൺട്രോളുകൾ

പഴയകാല ബട്ടണുകളെ അപേക്ഷിച്ച് തങ്ങളുടെ കാറുകളിൽ ഒരു ടച്ച്സ്‌ക്രീൻ സാങ്കേതികവിദ്യയുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ വാഹനമോടിക്കുമ്പോൾ നിങ്ങളുടെ ഏകാഗ്രതയെ നഷ്‌ടപ്പെടുത്താൻ കഴിവുള്ളവരാണ് ടച്ച് സ്‌ക്രീനുകൾ.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ആയതിനാൽ ഫിസിക്കൽ ബട്ടണുകൾ ഉപയോഗിച്ച് ശീലിച്ചാൽ റോഡിൽ നിന്നും കണ്ണെടുക്കാതെ തന്നെ നമുക്ക് അവയെ പ്രവർത്തിപ്പിക്കാനാവും. അപ്പോൾ ഇവയല്ലെ കൂടുതൽ പ്രായോഗികം?

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

പ്രോക്സിമിറ്റി സെൻസറുകൾ

യഥാർഥത്തിൽ പ്രോക്സിമിറ്റി സെൻസറുകളെല്ലാം ലഭിക്കുന്ന മോഡലുകൾ സ്വന്തമാക്കണമെങ്കിൽ അൽപം വില കൂടുതൽ മുടക്കേണ്ടി വരും. മാത്രമല്ല നിങ്ങൾ താമസിക്കുന്നത് തിരക്കേറിയ നഗരത്തിലോ ഇടുങ്ങിയ റോഡുകളുള്ള സ്ഥലങ്ങളിലോ ആണെങ്കിൽ പ്രോക്‌സിമിറ്റി സെൻസറിന്റെ ശബ്‌ദം നിർത്താതെ പ്രവർത്തിക്കുന്നതും കാണാം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഒടുവിൽ ഉപയോഗിക്കുന്ന കാറിനെക്കുറിച്ച് നിങ്ങൾ ഏറ്റവും വെറുക്കുന്ന കാര്യമായി ഈ ഫീച്ചർ മാറുകയും ചെയ്യും. അതിനാൽ പ്രായോഗികതയെക്കാൾ ഒരു ശല്യമായാവുംപ്രോക്സിമിറ്റി സെൻസറുകൾ പ്രവർത്തിക്കുക.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ആംബിയന്റ് ലൈറ്റിംഗ്

ആംബിയന്റ് ലൈറ്റിംഗ് പ്രീമിയം ഫീൽ നൽകുന്നതിനോടൊപ്പം ലോംഗ് ഡ്രൈവുകളുടെ ഫീൽ വർധിപ്പിക്കുന്നതുമായ ഒരു സംഗതിയാണ്. എന്നാൽ നിലവിൽ ചെറിയ ബജറ്റിൽ ഒതുങ്ങുന്ന എല്ലാ കാറുകളിലും ഈ ഫീച്ചർ ലഭ്യമല്ലാത്തതിനാൽ ആംബിയന്റ് ലൈറ്റിംഗിനായി കുറച്ച് അധിക തുക മുടക്കേണ്ടി വന്നേക്കാം. അതിനാൽ ഈ ഫീച്ചർ വാങ്ങുന്ന വാഹനത്തിൽ ഉണ്ടാവണെന്ന് വാശിയൊന്നും പിടിക്കേണ്ട.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഫാക്‌സ് റൂഫ് റെയിലുകൾ

റൂഫ് റെയിലുകളുടെ യഥാർത്ഥ ലക്ഷ്യം നിങ്ങളുടെ കാറിന്റെ ബൂട്ടിൽ ഒതുങ്ങാത്ത ലഗേജുകൾ ഉൾക്കൊള്ളാൻ കാറിന്റെ മേൽക്കൂരെ സഹായിക്കുന്ന എന്നതാണ്. എന്നാൽ ഇക്കാലത്ത് ഇത് കാറിന്റെ രൂപകൽപ്പനയ്‌ക്ക് ഒരു അധിക സവിശേഷതയായാണ് വിൽക്കുന്നത്.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഇത് നിങ്ങളുടെ കാറിനെ ഉയരവും വലുതാക്കുന്നു. കൂടാതെ ഇതിന് ഉപഭോക്താവിന്റെ കൈയിൽ നിന്നും കൂടുതൽ പണം ഈടാക്കാനും ബ്രാൻഡുകൾ ശ്രമിക്കാറുണ്ട്. ആയതിനാൽ ഇവയും പൂർണമായും ഒഴിവാക്കാൻ നിർദേശിക്കാം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

വോയിസ് കമാന്റ്

കാറിലെ വോയ്‌സ് കമാൻഡുകൾ യഥാർഥത്തിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ്. ഇത് യാത്രകൾ കൂടുതൽ എളുപ്പമാക്കുകയും ഡ്രൈവ് ചെയ്യുമ്പോൾ പൂർണമായും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുകയും ചെയ്യും. എന്നാൽ ഏവരും സ്ഥിരമായി ഈ സവിശേഷത അങ്ങനെ ഉപയോഗിച്ചു കാണാറില്ല എന്നതാണ് യാഥാർഥ്യം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

വാഹനം വാങ്ങുന്ന ഘട്ടങ്ങളിൽ കാര്യമായി ഉപയോഗിക്കുമെങ്കിലും പിന്നീട് ഇവയെ മറന്നിടുന്നതുമാണ് പതിവു രീതി. അതിനാൽ ഈ ഫീച്ചറിനായി അധികം മുടക്കാതിരിക്കുന്നതാവും ഉചിതം.

വെറും ഹൈപ്പ് മാത്രമേയുള്ളൂ, ഈ ഫീച്ചറുകൾ അത്ര പ്രായോഗികമൊന്നുമല്ല കേട്ടാ...

ഓട്ടോമാറ്റിക് വൈപ്പറുകൾ

ഈ സവിശേഷത ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾക്ക് സമാനമാണ്. ഈ ഫീച്ചറിൽ പണം ചെലവഴിക്കുന്നത് നിങ്ങളുടെ കാറിനെ ഒരു വിധത്തിലും സഹായകമാവില്ലാത്ത സംഗതിയാണെന്ന് പറയാം.

Article Published On: Monday, August 22, 2022, 18:57 [IST]
English summary
Push button start stop to automatic wipers you can ignore these hyped features when you buy a car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X