പുഷ്‌പയുടെ രണ്ടാം ഭാഗത്തിന് വാങ്ങിയത് 300 കോടി, പ്രതിഫലം പോലെ വൈൽഡായ അല്ലുവിന്റെ കാർ കളക്ഷൻ

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുനെ അറിയാത്ത ഇന്ത്യക്കാർ ഇപ്പോഴുണ്ടാവില്ല. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രമായ പുഷ്‌പയിലെ പുഷ്‌പരാജ് നടനെ പാൻ ഇന്ത്യൻ സ്റ്റാറാക്കി വളർത്തി. 2021-ല്‍ പുറത്തിറങ്ങിയ പുഷ്‌പയുടെ ഒന്നാം ഭാഗത്തിലൂടെ അല്ലു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ സ്വീകരണവുമായി പുഷ്‌പയുടെ രണ്ടാം ഭാഗം ഇന്ന് തിയേറ്ററുകളിൽ എത്തുകയും ചെയ്‌തു. ആദ്യദിനം ചിത്രത്തിന് 275 കോടി രൂപയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്ന കളക്ഷൻ. റിലീസിന് മുമ്പേ തന്നെ 100 കോടിയുടെ ടിക്കറ്റുകൾ വിറ്റുപോയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

മൂന്ന് മണിക്കൂറിലധികം നീളുന്ന ചിത്രം എന്തായാലും ബോക്‌സ് ഓഫീസിൽ തരംഗമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഭാഗത്തിൽ അല്ലു അർജുൻ പറയുന്നത് പോലെ പുഷ്‌പയെന്നാൽ ഫ്ലവറല്ലഡാ ഫയറാവും. രണ്ടാം ഭാഗത്തിലെ 'ഫ്ലവർ അല്ല വൈൽഡ് ഫയറാണെന്ന ഡയലോഗെല്ലാം ഇതിനോടകം ട്രെൻഡായിട്ടുണ്ട്. ഈ പറഞ്ഞതു പോലെ തന്നെ തെലുങ്ക് സൂപ്പർതാരത്തിന്റെ കാർ കളക്ഷനും വൈൽഡാണ്.

Pushpa 2 Star Allu Arjun s Exotic Car Collection

വിലയേറിയതും അതുല്യവുമായ കാറുകൾ സെലിബ്രിറ്റികൾക്കിടയിൽ ജനപ്രിയമായതു പോലെ അല്ലു അർജുന്റെ വാഹന നിരയും ആരേയും മോഹിപ്പിക്കുന്നതാണ്. പുഷ്‌പ 2; ദി റൂൾ റിലീസിനെത്തി നിൽക്കുന്ന ഈ വേളയിൽ ഒരു വാനിറ്റി വാൻ ഉൾപ്പെടെ നിരവധി ആഡംബര മോഡലുകൾ ഉൾപ്പെടുന്ന പുഷ്‌പരാജിന്റെ ഉടമസ്ഥതയിലുള്ള അതുല്യവും ചെലവേറിയതുമായ ചില കാറുകൾ ഒന്ന് പരിചയപ്പെട്ടാലോ?

ഫാൽക്കൺ വാനിറ്റി വാൻ: അല്ലു അർജുൻ്റെ കാർ ശേഖരത്തിലെ ഒരു ഓഫ് ബീറ്റ് വാഹനഭാഗം ഫാൽക്കൺ എന്ന് പേരുള്ള ഒരു വാനിറ്റി വാൻ ആണ്. ഇത് നടന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്‌ത് നിർമിച്ചിരിക്കുന്ന കരവാനാണെന്ന് പറയാം. പുഷ്‌പയുടെ കാർ കളക്ഷനിലെ ഏറ്റവും വൈൽഡ് വാഹനമാണിതെന്ന് നിസംശയം പറയാം. ഇതിന് ഏകദേശം 7 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എഞ്ചിനെയും പെർഫോമൻസിനെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Pushpa 2 Star Allu Arjun s Exotic Car Collection

റോൾസ് റോയ്‌സ് കലിനൻ: 7 കോടി രൂപ വില വരുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ കലിനനെ കുറിച്ച് വാഹനപ്രേമികൾക്കെല്ലാം അറിയാവുന്ന കാര്യമാണ്. 563 bhp കരുത്തിൽ 850 Nm torque നൽകുന്ന 6.8 ലിറ്റർ V12 എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നത്. ഒപ്പം ഫോർവീൽ ഡ്രൈവ് സംവിധാനം കൂടി ചേരുന്നതോടെ സംഗതി കളറാവും.

വോൾവോ XC90 T8 എക്‌സലൻസ്: 2015 നും 2021 നും ഇടയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്ന വോൾവോയുടെ 4 സീറ്റർ ആഡംബര എസ്‌യുവിയായ XC90 T8 എക്‌സലൻസും പുഷ്‌പ നായകന്റെ ഗരാജിലെ അപൂർവ വാഹനങ്ങളിൽ ഒന്നാണ്.സ്വീഡിഷ് വാഹന നിർമാതാക്കളുടെ XC90 T8 എക്‌സലൻസിന് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇതിന് 401 bhp കരുത്തിൽ പരമാവധി 640 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.

Pushpa 2 Star Allu Arjun s Exotic Car Collection

ഹമ്മർ H2: അല്ലു അർജുൻ്റെ ആഡംബര കാർ ഗരാജിലെ കിടിലൻ മോഡലുകളിൽ ഒന്നാണ് ഹമ്മർ H2 സ്പോർട് യൂട്ടിലിറ്റി വാഹനം. എസ്‌യുവിയുടെ ക്ലാസിക് ബ്ലാക്ക് ആൻഡ് ക്രോം കളർ ഓപ്ഷനിലുള്ള മോഡലാണ് അല്ലുവിന്റെ മുറ്റത്ത് കിടക്കുന്നത്. H2-ന് കരുത്ത് പകരുന്നത് വിവിധ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളായതിനാൽ ഇതിൽ ഏതാണ് പുഷ്‌പ താരത്തിന്റെ പോർച്ചിലുള്ളതെന്ന് വ്യക്തമല്ല.

റേഞ്ച് റോവർ വോഗ്: റേഞ്ച് റോവർ ഇല്ലാതെ സിനിമാ താരങ്ങളുടെ ഗരാജ് പൂർണമാവില്ലെന്നാണ് പൊതുവേ അറിയപ്പെടാറുള്ളത്. അതിനാൽ തന്നെ അല്ലു അർജുൻ്റെ പോർച്ചിലും ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ വോഗ് എസ്‌യുവിയുടെ പകിട്ടുണ്ട്. ഇന്ത്യയിൽ വോഗിന് 1.78 കോടി രൂപയോളമാണ് വില വരുന്നത്. 5.0 ലിറ്റർ V8 എഞ്ചിനാണ് ഈ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഹൃദയം.

Pushpa 2 Star Allu Arjun s Exotic Car Collection

ജാഗ്വർ XJL: ഒരുകാലത്ത് സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായിരുന്നു ജാഗ്വർ. അങ്ങനെയാണ് അല്ലുവിന്റെ മുറ്റത്തും ജാഗ്വർ XJL എന്ന ലക്ഷ്വറി സെഡാനും എത്തുന്നത്. ഇന്ത്യയിൽ ഇത് നിർത്തലാക്കുന്നതിന് മുമ്പ് 99.5 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. ലോംഗ്-വീൽബേസ് ലക്ഷ്വറി സെഡാൻ സെഗ്‌മെൻ്റിലെ ജാഗ്വറിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലുമായിരുന്നു. 470 bhp പവർ നൽകുന്ന 5.0 ലിറ്റർ V8 എഞ്ചിനായിരുന്നു കാറിന്റെ ഹൃദയം.

More from DriveSpark

Article Published On: Thursday, December 5, 2024, 15:32 [IST]
English summary
Pushpa 2 star allu arjuns exotic car collection falcon vanity van to hummer h2
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X