5.22 കോടി മുടക്കി വാങ്ങിയ വിദേശ കാറിൽ നഗരം ചുറ്റാനിറങ്ങി ഭാര്യയും ഭർത്താവും, 720 കോടി ആസ്‌തിയുള്ള താരദമ്പതികൾ
താരദമ്പതികളാൽ സമ്പന്നമായ സിനിമ മേഖലയാണ് ബോളിവുഡ്. ഇക്കൂട്ടത്തിൽ ഏറ്റവും ആരാധകരുള്ളത് ആർക്കാണെന്ന് ചോദിച്ചാൽ രൺബീർ കപൂർ ആലിയ ഭട്ട് എന്നായിരിക്കും പലരുടേയും ഉത്തരം. ഇവരുടെ പ്രണയ കാലവും കല്യാണവും കുട്ടിയുടെ ജനനവുമെല്ലാം ഫാൻസ് വലിയ ആഘോഷമാക്കിയിരുന്നു. പോരാത്തതിന് കുഞ്ഞുമാലഖ രാഹയെ ആരാധകർക്കും മാധ്യമങ്ങൾക്കുമെല്ലാം വലിയ ഇഷ്ടവുമാണ്. ഹിന്ദിയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയും നായകനും കൂടിയാണ് ഇരുവരുമെന്നതും പ്രത്യേകം പറയേണ്ട കാര്യമാണ്. ആലിയ 10 മുതൽ 12 കോടി രൂപ വരെയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിൽ ഭർത്താവ് രൺബീർ 30 മുതൽ 50 കോടി രൂപ പ്രതിഫലം കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകൾ.
അഭിനയ ജീവിതത്തിന് ശേഷം ആലിയയും രൺബീറും ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് കാറുകൾ വാങ്ങിക്കൂട്ടുന്നതിനാണ് എന്നു പറഞ്ഞാലും തെറ്റില്ല. അടുത്തകാലത്തായി ഒരുപാട് പുത്തൻ മോഡലുകൾ ഇരുവരുടേയും പോർച്ചിലേക്ക് എത്തിയ വിവരം നിങ്ങളിലേക്ക് എത്തിച്ചതുമാണ്. 720 കോടി രൂപ ആസ്‌തിയുള്ള ഭാര്യക്കും ഭർത്താവിനും ഇതൊക്കെയാവാമല്ലോ.

നിരവധി പ്രീമിയം, ആഡംബര എസ്‌യുവികളും എംപിവികളും പോർച്ചിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന വാഹനമാണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി. താരദമ്പദികളുടെ ഏറ്റവും വിലയേറിയ വാഹനമെന്ന പ്രത്യേകതയാണ് ഈ കാറിനുള്ളത്. അടുത്തിടെ രൺബീർ കപൂറും ആലിയ ഭട്ടും ബെന്റ്ലിയിൽ കറങ്ങുന്ന വീഡിയോ ഇന്റർനെറ്റിൽ ശ്രദ്ധനേടിയിരുന്നു.
ഭാര്യയെ സൈഡിലിരുത്തി സ്വയം ഡ്രൈവ് ചെയ്‌ത് വരുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ടു ഡോർ അൾട്രാ ലക്ഷ്വറി സ്പോർട്സ് കൂപ്പെയാണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി. പെർഫോമൻസും ആഡംബര ഫീച്ചറുകളും ഒരുപോലെ കൂടിച്ചേർന്ന ഈ വാഹനത്തിന് 5.22 കോടി രൂപയോളമാണ് വില വരുന്നത്. കോണ്ടിനെന്റൽ ജിടി V8 പതിപ്പാണ് രൺബീർ ആലിയ ദമ്പതികളുടെ പക്കലുള്ളത്.

ഡാർക്ക് ബ്ലൂ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിരിക്കുന്ന ആഡംബര കാർ നിരത്തുകളിലെ വിസ്‌മയക്കാഴ്ച്ച കൂടിയാണ് കേട്ടോ. മിക്ക ആഡംബര ബ്രാൻഡുകളെയും പോലെ തന്നെ ബ്രീട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ബെന്റ്ലിയും ഉപഭോക്താക്കൾക്ക് വിവിധ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അവരവരുടെ അഭിരുചിക്കനുസരിച്ച് കാറിനെ മോടിയാക്കാൻ സഹായിക്കുന്ന കാര്യമാണ്.
തെരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷനുകളെ ആശ്രയിച്ച് കാറിന്റെ വില ഉയരുകയും ചെയ്യും കേട്ടോ. 4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ബെന്റിലി കോണ്ടിനെന്റൽ ജിടി സെഡാന് കരുത്ത് പകരുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 542 bhp കരുത്തിൽ പരമാവധി 770 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിവരം. ഇതൊരു ഫോർവീൽ ഡ്രൈവ് കാർ കൂടിയാണ് കേട്ടോ.

ബോളിവുഡിൽ ബെന്റിലിയുടെ ഈ ആഡംബര കാർ സ്വന്തമായുള്ള ഒരേയൊരു നടൻ രൺബീർ ആയിരിക്കും. 4.0 ലിറ്റർ V8 കൂടാതെ കോണ്ടിനെന്റൽ ജിടിയിൽ 6.0 ലിറ്റർ W12 എഞ്ചിൻ ഓപ്ഷനും ബെന്റ്ലി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പതിപ്പിനെ ജിടി സ്പീഡ് എന്നാണ് കമ്പനി വിളിക്കുന്നത്. വലിയ കൂറ്റൻ എഞ്ചിനായതിനാൽ തന്നെ പെർഫോമൻസ് കണക്കുകളും അതിഗംഭീരമാണ്. 650 bhp കരുത്തിൽ 900 Nm പീക്ക് ടോർക്ക് വരെ നൽകാൻ മോഡലിനാവും.
ബെന്റ്ലിയുടെ ഈ സൂപ്പർകാറിന് പുറമെ രൺബീർ കപൂറിന് റേഞ്ച് റോവർ, മെർസിഡീസ് ബെൻസ് G63 എഎംജി, ഔഡി A8 L W12, ഔഡി R8 തുടങ്ങിയ കാറുകളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ എംപിവിയായ ലെക്സസ് LM 350h മോഡലും ഇരുവരും അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഏകദേശം 2.62 കോടി രൂപ എക്സ്ഷോറൂം വില വരുന്ന അത്യാഡംബര പീപ്പിൾ മൂവറാണിത്. ആലിയ ഭട്ടിന്റെ പേരിലുള്ള ഈ വാഹനത്തോടൊപ്പം റേഞ്ച് റോവറും നടി സ്വന്തമാക്കിയിട്ടുണ്ട്.
ഈയടുത്ത കാലത്ത് തന്നെ കോടികൾ മുടക്കി മൂന്നോളം പുത്തൻ വാഹനങ്ങളാണ് ആലിയ ഭട്ടും രൺബിർ കപൂറും ഗരാജിലെത്തിച്ചിട്ടുള്ളത്. ഇരുവരുടേയും സിനിമകൾ കാണുന്നതിനപ്പുറം താരങ്ങളുടെ വ്യക്തി ജീവിതത്തിലെ രസകരമായ കാര്യങ്ങൾ അറിയുവാൻ ആരാധകർ എപ്പോഴും ആഗ്രഹം പ്രകടിപ്പിക്കുന്നതിന് പിന്നിലുള്ള കാരണവും വാഹനം വാങ്ങുന്നത് പേലുള്ള കാര്യങ്ങളാണ്.


Click it and Unblock the Notifications








