ഇനി യാത്ര 2.38 കോടിയുടെ ആഡംബരത്തിൽ, റേഞ്ച് റോവറിന്റെ പത്രാസിൽ ബോളിവുഡ് സൂപ്പർസ്റ്റാർ

ബോളിവുഡിന്റെ മുൻനിര താരങ്ങളിലെ പ്രധാനിയാണ് രൺബീർ കപൂർ. റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനായാണ് സിനിമാ പ്രവേശനമെങ്കിലും അതിവേഗം തന്റേതായ സ്ഥാനം കണ്ടെത്താനായ രൺബീർ ഇന്ന് ഹിന്ദി സിനിമാ രംഗത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ്. വാർത്തകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് ഇദ്ദേഹം.

പതിനഞ്ച് വർഷത്തോളമായി സിനിമാമേഖലയിൽ സജീവമായി നിൽക്കുന്ന താരത്തിന്റെ 'നാച്ചുറൽ ആക്‌ടിംഗ്' തന്നെയാണ് ആളുകളിലേക്ക് വേഗം അടുപ്പിച്ചത്. കേരളത്തിലും വലിയ ഫാൻബേസുള്ള ബോളിവുഡ് നടനാണ് രൺബീർ. സിനിമ പോലെ തന്നെ താരത്തിന് കമ്പമുള്ള മേഖലകളാണ് സ്പോർട്‌സും ഓട്ടോമൊബൈലും. കടുത്ത വാഹന പ്രേമിയായ രൺബീറിന് ആഡംബര കാറുകളുടെ വലിയ ശേഖരമാണുള്ളത്. ആക്കൂട്ടത്തിലേക്ക് പുത്തനൊരു ലക്ഷ്വറി സ്പോർട്‌ യൂട്ടിലിറ്റി വാഹനത്തെ കൂടി എത്തിച്ചിരിക്കുകയാണ് താരമിപ്പോൾ.

Ranbir Kapoor Buys New Land Rover Range Rover SUV Worth Rs 2.38 Crore

ഏതാണന്നല്ലേ, 2023 മോഡൽ റേഞ്ച് റോവർ എസ്‌യുവിയാണ് രൺബീർ കപൂർ തന്റെ ഗരാജിലേക്ക് കൊണ്ടുവന്നിരിക്കുന്ന പുത്തൻ അതിഥി. അടുത്തിടെ മുംബൈയിൽ ഈ ആഡംബര കാറിൽ വന്നിറങ്ങിയതോടെയാണ് പുതിയ വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകമറിയുന്നത്. ഏകദേശം 2.38 കോടി രൂപ എക്സ്ഷോറൂം വിലയിൽ വരുന്ന ലക്ഷ്വറി എസ്‌യുവിയുടെ ബെൽഗ്രേവിയ ഗ്രീൻ കളർ ഓപ്ഷനാണ് ബോളിവുഡ് താരത്തിന്റെ പുതിയ യാത്രകൾക്കായി കൂട്ടിനെത്തുന്നത്.

റേഞ്ച് റോവർ എസ്‌യുവികളോട് പ്രത്യേക താത്പര്യമുള്ളയാളാണ് രൺബീർ കപൂർ എന്ന് അദ്ദേഹത്തിന്റെ ഗരാജ് കണ്ടാൽ മനസിലാവും. താരം സ്വന്തമാക്കുന്ന ലാൻഡ് റോവറിന്റെ മൂന്നാമത്തെ എസ്‌യുവിയാണിത്. റേഞ്ച് റോവർ സ്‌പോർട്‌സ്, ഔഡി A8L, ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, മെർസിഡീസ് ബെൻസ് എഎംജി G-63 പോലുള്ള ലക്ഷ്വറി കാറുകളാണ് താരത്തിന്റെ ശേഖരത്തിലുള്ള മറ്റ് മോഡലുകൾ.

Ranbir Kapoor Buys New Land Rover Range Rover SUV Worth Rs 2.38 Crore

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റേഞ്ച് റോവർ ലക്ഷ്വറി എസ്‌യുവിയുടെ അഞ്ചാം തലമുറയെ ലാൻഡ് റോവർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മൂന്ന് വിശാലമായ വകഭേദങ്ങളിൽ ലഭ്യമായ റേഞ്ച് റോവർ എസ്‌യുവിയുടെ എക്സ്ഷോറൂം വില 2.38 കോടി മുതൽ 3.43 കോടി വരെയാണ്. എസ്‌യുവിയുടെ ലോംഗ് വീൽബേസ് പതിപ്പായ SE വേരിയന്റിന് 2.56 കോടിയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതാത് നഗരങ്ങളിലെ RTO-ക്കുള്ള കനത്ത നികുതി ഉൾപ്പെടുന്ന ഓൺ-റോഡ് വില ഇതിലും കൂടുതലായിരിക്കും.

ഇന്ത്യൻ വിപണിയിലെ ആഡംബര എസ്‌യുവി സെഗ്‌മെന്റിൽ ബെന്റ്‌ലി ബെന്റയ്‌ഗ, മെർസിഡീസ് ബെൻസ് മെയ്‌ബാക്ക് GLS, ആസ്റ്റൺ മാർട്ടിൻ DBX എന്നിവയ്‌ക്കൊപ്പമാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ എസ്‌യുവി മാറ്റുരയ്ക്കുന്നത്. കമ്പനിയുടെ MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അഞ്ചാം തലമുറ ആവർത്തനത്തിലുള്ള റേഞ്ച് റോവർ എസ്‌യുവി ഒരുക്കിയിട്ടുള്ളത്.

പൂർണമായും സ്വതന്ത്രമായ എയർ സസ്‌പെൻഷൻ സംവിധാനവും ഓൾ-വീൽ സ്റ്റിയറിങ്ങും ഇത് വാഗ്ദാനം ചെയ്യുന്നു. റേഞ്ച് റോവർ ഇന്ത്യയിൽ നിരവധി എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഹൈബ്രിഡ് 3-ലിറ്റർ പെട്രോൾ ആറ് സിലിണ്ടർ ഓപ്ഷന് പുറമെ ആറ്, എട്ട് സിലിണ്ടർ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. രൺബീർ കപൂർ വാങ്ങിയ ആഡംബര എസ്‌യുവിയിൽ 4.4 ലിറ്റർ ട്വിൻ-ടർബോ V8 യൂണിറ്റാണ് ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

ഇത് പരമാവധി 523 bhp കരുത്തിൽ 750 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 346 bhp പവറിൽ 700 Nm torque സൃഷ്ടിക്കാൻ കഴിയുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവിയിൽ വാങ്ങിക്കാം. അതേസമയം വാഹനത്തിലെ 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ 394 bhp കരുത്തിൽ 550 Nm torque ആണ് നൽകുന്നത്.

Ranbir Kapoor Buys New Land Rover Range Rover

ഫീച്ചറുകളുടെ കാര്യത്തിൽ റേഞ്ച് റോവർ എസ്‌യുവിയുടെ ഇന്റീരിയർ സമൃദ്ധിയുടെ ഭവനമാണ്. 13.1 ഇഞ്ച് വളഞ്ഞ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 13.7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയുമായാണ് ഇത് വരുന്നത്. പിന്നിലെ യാത്രക്കാർക്കും 11.4 ഇഞ്ച് എന്റർടെയ്ൻമെന്റ് സ്‌ക്രീനും എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. കൺട്രോൾ പാനലായി പ്രവർത്തിക്കുന്ന പ്രത്യേക 8 ഇഞ്ച് ടച്ച്‌സ്‌ക്രീനിലൂടെ സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കാം.

1600W സറൗണ്ട് സൗണ്ട് സിസ്റ്റവുമുണ്ട്. നോയിസ് ക്യാൻസലേഷൻ ഫീച്ചറുള്ള സ്പീക്കറുകൾ സീറ്റ് ഹെഡ്‌റെസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാത്തരത്തിലും അത്യാഡംബര പൂർവമായ വാഹനം സെലിബ്രിറ്റികളുടേയും വലിയ വ്യവസായികളുടേയും പ്രിയ മോഡലുകളിൽ ഒന്നാണ്. മലയാള സിനിമയിലെ പല പ്രമുഖരും ലാൻഡ് റോവറിന്റെ ഈ പുതിയ റേഞ്ച് റോവർ എസ്‌യുവി അടുത്തിടെയെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, August 17, 2023, 12:01 [IST]
English summary
Ranbir kapoor buys new land rover range rover suv worth rs 2 38 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X