ദുൽഖറിന്റെ ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്ക് സ്വന്തമാക്കി സൂപ്പർ അവതാരകൻ

ഇലക്‌ട്രിക് വാഹനങ്ങൾ നമ്മുടെ നിരത്തുകൾ കീഴടക്കി മുന്നേറുകയാണ്. ഇന്ധന വിലയിലുണ്ടായ വലിയ വർധനമെല്ലാമാണ് ഇവികൾ ഇത്രയും ഹിറ്റാവാനുള്ള പ്രധാന കാരണം. പരമ്പരാഗത ഇന്ധനത്തിലൊടുന്ന വാഹനങ്ങളേക്കാൾ അൽപം മുതൽമുടക്ക് കൂടുതലാണെങ്കിലും പിന്നീട് പെട്രോൾ അടിച്ച് പോക്കറ്റ് കീറില്ലെന്നതാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നെ അടിക്കടിയുള്ള സർവീസിംഗും ഒഴിവാക്കാം.

എന്തായാലും ഇവികൾ നിരത്തിലൂടെ ചീറിപ്പായുമ്പോൾ സെലിബ്രിറ്റികളും പതിയെ വൈദ്യുത വാഹന വിപ്ലവത്തിന് ചുക്കാൻ പിടിക്കുകയാണ്. നമ്മുടെ സ്വന്തം ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് അൾട്രാവയലറ്റ്. ഒന്നാന്തരമൊരു വാഹനപ്രേമിയായ ദുൽഖറിന്റെ ബ്രാൻഡും F77 എന്ന ഇലക്ട്രിക് സ്പോർട്‌സ് ബൈക്കും വൻഹിറ്റാണിപ്പോൾ.

Rannvijay Singha Buys New Ultraviolette F77

എംടിവി റോഡീസിലൂടെ ശ്രദ്ധനേടിയ വീഡിയോ അവതാരകനായ രൺവിജയ് സിംഹ അൾട്രാവയലറ്റ് F77 സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. മുംബൈയിലെ തന്റെ വസതിയിൽ ഡെലിവറി ചെയ്‌ത ഇലക്ട്രിക് പെർഫോമൻസ് ബൈക്കുമൊത്തുള്ള ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അൾട്രാവയലറ്റ് F77 സ്‌പോർട്‌സ് ഇലക്ട്രിക് ബൈക്കിനായി നിർമിക്കുന്ന ലിമിറ്റഡ് സീരീസ് വേരിയന്റാണ് ടെലിവിഷൻ, സിനിമാ താരം ഗരാജിലെത്തിച്ചിരിക്കുന്നത്.

മൊത്തം 77 യൂണിറ്റുകൾ നിർമിക്കുന്ന ബൈക്കിന്റെ 16-ാം നമ്പർ മോഡലാണ് രൺവിജയ് സിംഹയ്ക്ക് ലഭിച്ചിരിക്കുന്നത്. ബുക്കിംഗ് വിൻഡോ ആരംഭിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിൽ ഈ പതിപ്പിന്റെ എല്ലാ യൂണിറ്റുകളും കമ്പനി വിറ്റഴിച്ചിരുന്നു. അൾട്രാവയലറ്റ് ബ്രാൻഡിന്റെ ആദ്യ മോഡലാണ് F77. സ്റ്റാൻഡേർഡ്, റീക്കൺ, ലിമിറ്റഡ് എഡിഷൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലായി മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും.

Rannvijay Singha Buys New Ultraviolette F77

അതിൽ സ്റ്റാൻഡേർഡ് മോഡലിന് 3.80 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം റീകൺ പതിപ്പിന് 4.50 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. F77 ലിമിറ്റഡ് എഡിഷന്റെ വിലകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റീക്കണേക്കാൾ ചെറിയ അൽപം വില കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്. ഓരോ ലിമിറ്റഡ് എഡിഷൻ F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിനും ഒരു യൂണീക് നമ്പറിംഗും പ്രത്യേക കളർ ഓപ്ഷനും ലഭിക്കും.

മെറ്റിയർ ഗ്രേ, ആഫ്റ്റർബേണർ യെല്ലോ എന്നിവയാണ് ഈ വേരിന്റിൽ സ്വന്തമാക്കാനാവുന്ന കളർ ഓപ്ഷനുകൾ. ഇതിൽ കൂടുതൽ സ്പോർട്ടിയറായ രണ്ടാമത്തെ നിറമാണ് രൺവിജയ് സിംഹ തെരഞ്ഞെടുത്തിരിക്കുന്നത്. PMS ഇലക്ട്രിക് മോട്ടോറും പാസിവ് കൂളിംഗ് ഫംഗ്ഷനുള്ള ഡെന്‍സര്‍ 10.7 kWh ബാറ്ററി പായ്ക്കുമാണ് അള്‍ട്രാവയലറ്റ് F77 സ്പോർട്‌സ് ബൈക്കിന് കരുത്തേകുന്നത്. ഇത് 40.2 bhp പവറിൽ പരമാവധി 100 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Rannvijay Singha Buys New Ultraviolette F77

വെറും 7.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ പരമാവധി വേഗതയായി അടയാളപ്പെടുത്തിയിരിക്കുന്നത് 152 കിലോമീറ്റർ വേഗതയാണ്. മറ്റ് അൾട്രാവയലറ്റ് F77 സ്റ്റോക്ക് വേരിയന്റുകളെ അപേക്ഷിച്ച് ബൈക്കിന് കൂടുതൽ കരുത്തും ടോർക്കും ലഭിക്കും. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലും ലഭ്യമായതിൽവെച്ച് ഏറ്റവും വലിയ 10.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്.

ആയതിനാൽ ബൈക്കിന് ഒറ്റ ചാർജിൽ 307 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. 5 ഇഞ്ച് TFT സ്‌ക്രീൻ, ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ അപ്സൈഡ് ഡൗൺ(USD) ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകൾ, ബോഷിൽ നിന്നുള്ള ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ലഭ്യമായ മറ്റ് സവിശേഷതകൾ.

More from DriveSpark

Article Published On: Monday, July 24, 2023, 14:47 [IST]
English summary
Rannvijay singha buys new ultraviolette f77 electric sports bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X