അച്ഛനും അമ്മയും മലയാളി, വളർന്നത് ഹിന്ദിക്കാരനായി; 93 ലക്ഷത്തിന്റെ ആഡംബര എസ്‌യുവി വാങ്ങി ഇന്ത്യയുടെ റാപ്പർ ബോയ്

റാപ്പുകൾക്കും റാപ്പ് സംഗീതങ്ങൾക്കും മുമ്പെങ്ങും ലഭിക്കാത്ത സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഹിപ് ഹോപ്പ് രംഗത്തെ പ്രശസ്‌തനാണ് ഡിനോ ജെയിംസ്. ഗായകൻ, റാപ്പർ എന്നീ രംഗങ്ങളിൽ തന്റെ മുദ്ര പതിപ്പിച്ച താരം യുവതലമുറയുടെ പ്രിയപ്പെട്ട റാപ്പറാണ്. പേര് കേൾക്കുമ്പോൾ പെട്ടന്ന് മലയാളിയാണെന്ന് തോന്നുമെങ്കിലും കക്ഷിയുടെ ജന്മനാട് മധ്യപ്രദേശാണ്. എന്നാൽ ഡിനോയുടെ അച്ഛനും അമ്മയും മലയാളികളാണെന്നതാണ് രസകരമായ കാര്യം. നിലവിൽ ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവേഴ്‌സുള്ള ഡിനോയ്ക്ക് യൂട്യൂബിൽ 6.2 മില്യൺ സബ്സ്ക്രൈബേഴ്‌സാണുള്ളത്. റാപ്പർ ബോയ് പുറത്തിറക്കുന്ന ഓരോ വീഡിയോയ്ക്കും യൂട്യൂബിൽ കോടികളുടെ വ്യൂവർഷിപ്പാണുള്ളതും.

റാപ്പർ എന്നതിന് പുറമെ ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായി വരെ തിളങ്ങിയിട്ടുണ്ട് നമ്മുടെ കക്ഷി. ഡിനോ ജെയിംസ് എഴുതി ഹിറ്റാക്കിയ മിക്ക പാട്ടുകളുടെ വരികളും അദ്ദേഹത്തിൻ്റെ യഥാർഥ ജീവിതാനുഭവങ്ങളെയും അദ്ദേഹം അഭിമുഖീകരിച്ച പോരാട്ടത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്തായാലും ഇന്ത്യയുടെ സ്വന്തം റാപ്പർ ബോയ് ഇപ്പോൾ ലോക പ്രശസ്‌തനാണ്.

Rapper Dino James Buys New Mercedes-Benz GLC Luxury SUV

ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് റാപ്പർ ഡിനോ ജെയിംസ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു ആഡംബര കാർ വാങ്ങിയതാണ് സംഭവം. ലക്ഷ്വറി കാറുകളുടെ രാജകുമാരനായ മെർസിഡീസ് ബെൻസിന്റെ GLC എസ്‌യുവിയാണ് താരം വീട്ടിലെത്തിച്ചിരിക്കുന്നത്. ബെൻസിന്റെ മുംബൈയിലെ മുൻനിര വിതരണക്കാരായ ഓട്ടോഹാംഗറിൽ നിന്നുമാണ് ഡിനോ പുതിയ അതിഥിയെ സ്വന്തമാക്കിയിരിക്കുന്നത്.

ഇതിന്റെ വീഡിയോ ഓട്ടോഹാംഗർ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്ന മെർസിഡീസ് ബെൻസ് GLC എസ്‌യുവിയുടെ ഏത് വേരിയന്റാണ് ഡിനോ ജെയിംസ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 75.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോൾ, 76.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന 220d 4MATIC ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് GLC ഇന്ത്യയിൽ വാങ്ങാനാവുക.

Rapper Dino James Buys New Mercedes-Benz GLC Luxury SUV

എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 90.24 ലക്ഷം രൂപയാണ് മുംബൈയിൽ വരുന്ന ഓൺ-റോഡ് വില. അതേസമയം ഡീസലാണെങ്കിൽ 92.99 ലക്ഷവും ഓൺ-റോഡ് വിലയായി ചെലവഴിക്കേണ്ടി വരും. സെലിബ്രിറ്റികൾക്കിടയിൽ ഡീസൽ കാറുകൾക്കാണ് ഡിമാന്റ് കൂടുതൽ എന്നതിനാൽ മിക്കവാറും GLC ലക്ഷ്വറി കാറിന്റെ ഡീസൽ പതിപ്പായിരിക്കും റാപ്പർ തെരഞ്ഞെടുത്തിട്ടുണ്ടാവുക.

GLC സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിയത്. GLC 300 മോഡലിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 254 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം GLC 220d വേരിയന്റിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 194 bhp കരുത്തിൽ 440 Nm torque വരെ നൽകാനാവും.

Rapper Dino James Buys New Mercedes-Benz GLC Luxury SUV

രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും എഞ്ചിനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും മെർസിഡീസ് ബെൻസ് GLC എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ കൊണ്ടുവരുന്ന ഈ സംവിധാനത്തെ മെർസിഡീസ് ബെൻസ് EQ ബൂസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

പെർഫോമൻസിലേക്ക് നോക്കിയാൽ ബെസിന്റെ എസ്‌യുവിക്ക് വെറും 6.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം GLC-യുടെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 240 കിലോമീറ്ററാണ്. കാഴ്ച്ചയിൽ ആയാലും ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളത്. വലിയ ഗ്രിൽ, റീഡിസൈൻ ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽഗേറ്റിൽ ബ്ലാക്ക്ഡ്-ഔട്ട് ബാറുള്ള എൽഇഡി ടെയിൽലൈറ്റുകൾ, കൂറ്റൻ അലോയ് വീലുകൾ എന്നിവയെല്ലാം വണ്ടിയെ കിടിലമാക്കുന്നുണ്ട്.

ഇന്റീരിയറിലേക്ക് കയറിയാൽ 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, എയർക്രാഫ്റ്റ്-സ്റ്റൈൽ എയർ വെൻ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറകൾ, ഒരു എയർ പ്യൂരിഫയർ, ഒരു പനോരമിക് സൺറൂഫ് എന്നിവ പോലുള്ള ഉഗ്രൻ സംവിധാനങ്ങളാണ് ഉടമകളെ കാത്തിരിക്കുന്നത്. 7 എയർബാഗുകൾ, പ്രീ-സേഫ് ADAS എന്നിവയും അതിലേറെയും പോലുള്ള സേഫ്റ്റി ഫീച്ചറുകളും കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 3, 2024, 15:01 [IST]
English summary
Rapper dino james buys new mercedes benz glc luxury suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X