അപൂർവ കാറിൽ വന്നിറങ്ങിയത് 3800 കോടി രൂപ ആസ്‌തിയുള്ള മനുഷ്യൻ, വണ്ടി ഏതെന്ന് തിരഞ്ഞ് ആൾക്കൂട്ടം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കോടീശ്വരൻ ആരാണെന്ന് ചോദിച്ചാൽ പറയാൻ ഒറ്റ ഉത്തരമേയുള്ളൂ. അത് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ രത്തൻ ടാറ്റ (Ratan Tata) തന്നെയായിരിക്കും. അംബാനിയേക്കാളും ആനന്ദ് മഹീന്ദ്രയേക്കാളും ഫാൻസുള്ള ഇദ്ദേഹം പക്കാ ബിസിനസുകാരൻ എന്നതിലുപരി വലിയൊരു മനുഷ്യ സ്‌നേഹിയാണെന്നതാണ് പ്രധാന കാരണം. ഇതുകൂടാതെ മൃഗസ്‌നേഹി, ഏതുകാര്യത്തിലും എന്നും മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നയാള്‍ എന്നിങ്ങനെയുള്ള വിശേഷങ്ങളും രത്തൻ ടാറ്റയ്ക്കുണ്ട്. സാധാരണക്കാർക്കായി ഒരു ലക്ഷം രൂപ വിലയിൽ നാനോ എന്ന പുതിയ കാറിന് രൂപം കൊടുത്തും ഇദ്ദേഹത്തിന്റെ ഐഡിയായിരുന്നു.

ഇന്ത്യൻ വാഹന വ്യവസായം സാക്ഷ്യം വഹിച്ച ഏറ്റവും വില കുറവുള്ള കാറായിരുന്നു ടാറ്റ നാനോ. സാധാരണക്കാരന് താങ്ങാവുന്ന ഒരു ബജറ്റ് കാറെന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാക്കുകയായിരുന്നു നാനോയിലൂടെ അദ്ദേഹം ലക്ഷ്യംവെച്ചത്. അങ്ങനെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന തീരുമാനങ്ങളാണ് രത്തൻ ടാറ്റ എപ്പോഴും മുറുകെ പിടിക്കുന്നത്. ഇത്രയും വലിയ കോടീശ്വരൻ ആയിട്ടും ഗരാജിൽ അത്ര വലിയ അത്യാഡംബര കാറുകളൊന്നും ഇദ്ദേഹത്തിനില്ല കേട്ടോ.

Ratan Tata Spotted In Land Rover Freelander 2 Luxury SUV

കസ്റ്റമൈസ് ചെയ്‌ത് നിർമിച്ച നാനോ ഇവി മുതൽ മെർസിഡീസ് ബെൻസ് A-ക്ലാസ് വരെയുള്ള കാറുകളാണ് രത്തൻ ടാറ്റ പൊതുവേ ഉപയോഗിക്കാറുള്ളത്. ഇതോടൊപ്പം ചില അമൂല്യമായ ക്ലാസിക് വണ്ടികളും ഇദ്ദേഹത്തിന്റെ ഗരാജിൽ ഇടംപിടിച്ചിട്ടുണ്ട്. അത്തരമൊരു മോഡലാണ് ലാൻഡ് റോവർ ഫ്രീലാൻഡർ 2 എസ്‌യുവി. അധികമാർക്കും ഇല്ലാത്ത ഈ വാഹനത്തിന്റെ ഇന്ത്യയിലെ അപൂർവ ഉടമകളിൽ ഒരാളാണ് രത്തൻ. അടുത്തിടെ ഈ കാറിൽ വന്നിറങ്ങുന്ന രത്തൻ ടാറ്റയുടെ ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.

രത്തൻ ടാറ്റയുടെ ലാൻഡ് റോവറിൻ്റെ ചിത്രങ്ങൾ നമസ്‌തേ കാർ അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇവിടെ കാണുന്ന ഗ്രേ നിറത്തിലുള്ള ലാൻഡ് റോവർ ഫ്രീലാൻഡർ 2 എസ്‌യുവി 2009 മോഡലാണ്. ഇപ്പോഴും നല്ല വൃത്തിയോടെയാണ് ഈ ആഡംബര വാഹനം അദ്ദേഹം കൊണ്ടുനടക്കുന്നത്. ഇതാദ്യമായല്ല രത്തൻ ടാറ്റ ഈ ആഡംബര എസ്‌യുവിയിൽ എത്തുന്നത്. പക്ഷേ ഇത്രയും അടുത്ത് ആളുകൾക്ക് ഈ മോഡൽ കാണാൻ സാധിക്കുന്നത് ഇതാദ്യമായാണ്.

Ratan Tata Spotted In Land Rover Freelander 2 Luxury SUV

എസ്‌യുവിയെ അടുത്തറിയാനും ഇതിലൂടെ സാധിക്കുന്നുണ്ട്. എസ്‌യുവി നന്നായി മെയിന്റൈൻ ചെയ്‌താണ് കൊണ്ടുനടക്കുന്നത്. ലാൻഡ് റോവർ ഫ്രീലാൻഡർ 2 പതിപ്പിൽ ചെറിയ പോറൽ പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത വിധമാണ് അദ്ദേഹം പരിപാലിക്കുന്നത്. മുംബൈ പോലുള്ള വലിയ മെട്രോ നഗരത്തിൽ ഡെന്റോ പോറലുകളോ ഇല്ലാത്തൊരു കാർ കണ്ടെത്തുന്നത് തന്നെ അപൂർവമാണ്. രത്തൻ ടാറ്റ തൻ്റെ കാറുകളുടെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.

ഈ ഐക്കണിക് ലാൻഡ് റോവറിൻ്റെ കാര്യത്തിൽ മാത്രമല്ല, അദ്ദേഹത്തിൻ്റെ എല്ലാ വാഹനങ്ങൾക്കും ഒരേപോലെയാണ് പരിചരണവും ശ്രദ്ധയും നൽകുന്നത്. ഫോർഡ് മോട്ടോർ കമ്പനിയിൽ നിന്ന് ജാഗ്വറും ലാൻഡ് റോവറും രത്തൻ ടാറ്റ ഏറ്റെടുക്കുന്നത് 2008-ലാണ്. പ്രധാനമായും ഫോർ-വീൽ ഡ്രൈവ്, ഓഫ്-റോഡ് ശേഷിയുള്ള എസ്‌യുവികൾ മാത്രം നിർമിക്കുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളാണ് ലാൻഡ് റോവർ.

Ratan Tata Spotted In Land Rover Freelander 2 Luxury SUV

ഇതിന് ശേഷമാണ് ലാൻഡ് റോവർ ഫ്രീലാൻഡർ 2 എസ്‌യുവി രത്തൻ ടാറ്റ സ്വന്തമാക്കുന്നതെന്നാണ് വിവരം. ഓർക്ക്‌നി ഗ്രേ കളർ ഓപ്ഷനിൽ ഒരുങ്ങിയിരിക്കുന്ന മോഡലാണ് കോടീശ്വരനും കമ്പനി ഉടമയുമായ ഇദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. എസ്‌യുവിയുടെ അകത്തളം റെഡ് ഇൻ്റീരിയറുകളാൽ കസ്റ്റമൈസ് ചെയ്‌തിട്ടുമുണ്ട്. 148 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എഞ്ചിനിലാണ് ലാൻഡ് റോവർ ഫ്രീലാൻഡർ 2 ഇന്ത്യൻ വിപണിയിൽ ലഭ്യമായിരുന്നത്.

ഇതൊരു ആഡംബര എസ്‌യുവി ആയതിനാൽ തന്നെ ഫ്രീലാൻഡറിൽ നിരവധി പ്രീമിയം സവിശേഷതകൾ സജ്ജീകരിച്ചിട്ടിണ്ട്. പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, കമ്പനി ഘടിപ്പിച്ച ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സെൻസറുകൾ തുടങ്ങിയവയുമായാണ് ഇത് വരുന്നത്.

ഈ ഫീച്ചറുകളിൽ പലതും ഇപ്പോൾ ലോവർ സെഗ്‌മെൻ്റ് കാറുകളിൽ ലഭ്യമാണെങ്കിലും ഇതൊരു 14 വർഷം പഴക്കമുള്ളൊരു എസ്‌യുവിയിൽ അന്നേ ലഭ്യമായിരുന്നു എന്ന് ചിന്തിച്ചാൽ കമ്പനിയുടെ ദീർഘ വീക്ഷണം മനസിലാക്കാം. നിലവിൽ വിൽപ്പനയിലില്ലാത്ത ലാൻഡ് റോവർ ഫ്രീലാൻഡർ 2 മോഡലിന് 2009-ൽ 37.01 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.

അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിൻ്റെ എക്‌സ്‌ഷോറൂം വില ഏകദേശം 42.01 ലക്ഷം രൂപയായിരുന്നു. ഫ്രീലാൻഡർ 2 മോഡലിന് പകരം ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട് 2015-ൽ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു. ഈ മോഡലിന് പുറമെ രത്തൻ ടാറ്റയുടെ ഗാരാജിൽ മറ്റ് നിരവധി കാറുകളുമുണ്ട്. കൺവേർട്ടിബിൾ കാറുകളോട് പ്രത്യേക താത്പര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം.

ഫെറാറി കാലിഫോർണിയ, കാഡിലാക് XLR കൺവേർട്ടബിൾ, കസ്റ്റം-ബിൽറ്റ് ടാറ്റ നാനോ ഇവി, ടാറ്റ നെക്‌സോൺ ഡീസൽ, ഹോണ്ട സിവിക്, മെർസിഡീസ് ബെൻസ് 500 SL, മെർസിഡീസ് ബെൻസ് W124, ക്രിസ്‌ലർ സെബ്രിംഗ്, ടാറ്റ ഇൻഡിഗോ മരീന, മെർസിഡീസ് ബെൻസ് S-ക്ലാസ്, നിരവധി വിൻ്റേജ് കാറുകൾ എന്നിവയുടെ വലിയ വാഹന ശേഖരമാണ് രത്തൻ ടാറ്റയ്ക്ക് സ്വന്തമായുള്ളത്.

More from DriveSpark

Article Published On: Wednesday, August 14, 2024, 9:39 [IST]
English summary
Ratan tata spotted in land rover freelander 2 luxury suv details inside
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X