ബൈക്കിലെ മിറർ ഊരിവെക്കരുതേ... ഇതിന് ഗുണങ്ങൾ ഏറെയുണ്ട്

കൂടുതലും യുവാക്കളിൽ കണ്ടുവരുന്നൊരു പ്രവണതയാണ് ബൈക്ക് അല്ലെങ്കിൽ സ്‌കൂട്ടർ വാങ്ങിയാലുടൻ രണ്ട് സൈഡിലേയും മിററുകൾ ഊരിവെക്കുന്നത്. അൽപം മുതിർന്നവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധകാണിക്കാറുണ്ടെങ്കിലും അവരിൽ പലരും ചോരത്തിളപ്പുള്ള കാലത്ത് തങ്ങളുടെ വണ്ടിയുടെ മിറർ അഴിച്ചുവെച്ചിട്ടുള്ളവരാകാം.

വണ്ടിയുടെ സ്റ്റൈലിനെ ബാധിക്കുമെന്ന് വിചാരിച്ചിരുന്ന ഈ കാര്യം ഡ്രൈവിംഗിൽ എത്രത്തോളം സഹായകരമായ ഒന്നാണെന്ന് പലരും മനസിലാക്കിയിട്ടുമില്ല. ഇത് നിയമവിരുദ്ധവുമാണ്. ചിലർ മിററുണ്ടെങ്കിലും അതൊന്നും നോക്കാതെ അശ്രദ്ധമായി വണ്ടിയോടിക്കുന്നവരാണ് താനും. ചിലരാവട്ടെ മിററുണ്ടെങ്കിലും തിരിഞ്ഞുനോക്കി പിന്നിൽ നിന്നും വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നവരുമാണ്. അപ്പോൾ ടൂവീലറുകൾക്ക് മിററുകൾ ആവശ്യമുണ്ടോയെന്ന് സംശയിക്കുന്നവരും അധികമാണ്.

ബൈക്കിലെ മിറർ ഊരിവെക്കരുതേ... ഇതിന് ഗുണങ്ങൾ ഏറെയുണ്ട്

മോട്ടോർസൈക്കിളുകൾക്ക് മിററുകൾ എന്തുകൊണ്ട് ആവശ്യമാണെന്നുള്ള കാര്യങ്ങൾ പറഞ്ഞുതരാം. വാഹനമോടിക്കുമ്പോൾ സുരക്ഷിതമയി ഡ്രൈവ് ചെയ്യാൻ ഇവ നമ്മളെ സഹായിക്കുന്നു. മിററുകളുടെ സഹായത്തോടെ, പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാനും അതു മനസിലാക്കി ശരിയായ തീരുമാനം കൈക്കൊള്ളാനും ഇവ വഹിക്കുന്ന പങ്കുകൾ ചെറുതല്ലെന്നു വേണം പറയാൻ. ആയതിനാൽ സൈഡ് മിററുകൾ ബൈക്കിന്റെ അല്ലെങ്കിൽ സ്കൂട്ടറുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.

കാറുകൾക്കും മിററുകൾ അത്യാവിശ്യമാണെങ്കിലും അതിൽ പൊതുവേ ഇതാരും അഴിച്ചുവെക്കാറില്ല എന്ന കാരണത്താലാണ് ഇക്കാര്യം ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലേക്ക് മാത്രമായി ചുരുക്കുന്നത് കേട്ടോ. എല്ലാ വാഹനങ്ങളിലേയും റിയർ വ്യൂ മിററുകൾ വ്യത്യസ്‌തമായിരിക്കുന്ന കാര്യവും പലരും ശ്രദ്ധിച്ചിട്ടുണ്ടാവും അല്ലേ. ഇതിനുള്ള പ്രധാന കാരണം മോഡലിന്റെ തരവും ശൈലിയും അടിസ്ഥാനമാക്കിയാണ് മിററുകൾ രൂപകൽപ്പന ചെയ്യുന്നത് എന്നതാണ്. ഉദാഹരണത്തിന് ഒരു സ്പോർട്സ് ബൈക്കിന് വളരെ എയറോഡൈനാമിക് ആയ ശൈലിയിലുള്ള മിററുകളായിരിക്കും കമ്പനികൾ ഒരുക്കുക.

ബൈക്കിലെ മിറർ ഊരിവെക്കരുതേ... ഇതിന് ഗുണങ്ങൾ ഏറെയുണ്ട്

അല്ലെങ്കിൽ ഇനി റോഡുകളിൽ ഇറങ്ങുമ്പോൾ ഇക്കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചോളൂ. വൻ ട്രാഫിക്കുള്ള റോഡിലൊക്കെ വണ്ടിയോടിക്കുമ്പോൾ മിററുകളുടെ ആവശ്യം ഒരാൾക്ക് മനസിലാക്കാവുന്നതേയുള്ളൂ. എന്തായാലും ഇനി അധികം ദീർഘിപ്പിക്കാതെ അറിഞ്ഞിരിക്കേണ്ട മോട്ടോർസൈക്കിൾ മിററുകളുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് പറഞ്ഞു തന്നേക്കാം.

മിററുകളുടെ സഹായത്തോടെ നിങ്ങളുടെ പിന്നിലുള്ള എല്ലാ കാര്യങ്ങളും കാണാൻ കഴിയും. ആയതിനാൽ രണ്ട് വശങ്ങളിലുമുള്ള മിററുകൾ എപ്പോഴും കൃത്യമായ രീതിയിലാണോ ക്രമീകരിച്ചിരിക്കുന്നത് എന്ന കാര്യവും ഇടയ്ക്കിടയ്ക്ക് നോക്കിക്കോണം. ഭൂരിഭാഗം വാഹനങ്ങളും ഇരുചക്ര വാഹന യാത്രക്കാരെ അത്ര ശ്രദ്ധിക്കാറില്ല. ആയതിനാൽ മിററുകൾ ഉപയോഗിച്ച് പിന്നിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഇടയ്ക്കിടയ്ക്ക് നിരീക്ഷിക്കാം.

ബൈക്കിലെ മിറർ ഊരിവെക്കരുതേ... ഇതിന് ഗുണങ്ങൾ ഏറെയുണ്ട്

സുരക്ഷിതമായി ടേൺ ചെയ്യാൻ മിററുകൾ നിങ്ങളെ അനുവദിക്കുന്നതാണ് അടുത്ത പോയിന്റ്. ഒരു ടൂവീലർ ഓടിക്കുമ്പോൾ പലടത്തേക്കും തിരിയേണ്ടതായും പെട്ടന്നുള്ള ബ്രേക്ക് പിടുത്തവും എല്ലാം ആവശ്യമായി വരും. മിററുകളുടെ സഹായത്തോടെ ഇക്കാര്യങ്ങൾ അനായാസമാക്കാം. യൂടേൺ തിരിയുമ്പോഴോ, ഒരു സൈഡിൽ നിന്നും മറ്റൊരു സൈഡിലേക്ക് കയറുമ്പോളോ, ഓവർ ടേക്ക് ചെയ്യുമ്പോളോ എല്ലാം മിററുകൾ നിരീക്ഷിക്കേണ്ടതാണ്. ഒരു പക്ഷേ വലിയ അപകടങ്ങളിൽ നിന്നും വരെ തെന്നിമാറാൻ ഇതുവഴി സാധിച്ചേക്കും. മാത്രമല്ല പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാവാതെ ശ്രദ്ധിക്കാനും റിയർവ്യൂ മിററുകൾ സഹായിക്കും.

സൈഡ് മിററുകളുടെ സാന്നിധ്യത്തിൽ കൂടുതൽ സ്ഥിരതയോടെ യാത്ര ചെയ്യാനാവുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കൂടുതൽ റിലാക്‌സ്‌ഡായി വാഹനം ഓടിക്കാനാവും. മാത്രമല്ല, പുറകിലെ തിരക്ക് കാണാൻ തലയും ശരീരവും തിരിണ്ടേ ആവശ്യവും ഇല്ല. ഡ്രൈവിംഗിൽ തല തിരിച്ച് നോക്കുന്നത് മാരകമായ അപകടങ്ങളിൽ കലാശിക്കാനും ടൂവീലറിന്റെ ബാലൻസ് നഷ്ടപ്പെടാനും ഇടയാക്കിയേക്കാം. ആയതിനാൽ ഇത്തരം സാഹതികതകൾക്കൊന്നും മുതിരാതിരിക്കുന്നതാണ് നല്ലത്. പകരം മിററുകൾ ഉപയോഗിക്കാം.

ഡ്രൈവിംഗ് പരിശീലനം തുടക്കക്കാർക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കും. ഒരു തുടക്കക്കാരൻ എന്ന നിലയിൽ, തിരക്കേറിയ റോഡിൽ ബൈക്ക് ഓടിക്കുമ്പോൾ ഇത്തരക്കാരിൽ സമ്മർദം അനുഭവപ്പെടുന്നത് വളരെ സാധാരണമായിരിക്കും. എന്നാൽ ഒരു മിററിന്റെ സഹായത്തോടെ പിന്നിലെ ട്രാഫിക്ക് വേഗത്തിൽ ശ്രദ്ധിക്കാനാകുമെന്നതിനാൽ ഈ സമ്മർദം ഒരു പരിധി വരെ ഒഴിവാക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ കൂടുതൽ കാര്യക്ഷമമായും ആത്മവിശ്വാസത്തോടെയും വണ്ടി ഓടിക്കാൻ കഴിയുമെന്ന് സാരം.

തിരക്കേറിയ നിരത്തുകളിൽ സഞ്ചരിക്കുമ്പോൾ മിററുകൾ വലിയ സുരക്ഷിതത്വബോധവും നൽകുന്നുണ്ട്. കഴുത്ത് വേദന കുറയ്ക്കാനും മിററുകൾക്കാവും. പക്ഷേ അത് എങ്ങനെയെന്ന് ചിന്തിക്കുന്നവരായിരിക്കും അധികവും. അതെങ്ങനെയെന്ന് ചോദിച്ചാൽ കാര്യം നിസാരമാണ്. പിന്നിലെ ട്രാഫിക് കാണാൻ തല തിരിക്കേണ്ട ആവശ്യം വരുന്നില്ലെന്നതാണ് അതിൽ ആദ്യത്തേത്. ചുരുക്കത്തിൽ സൈഡ് മിററിന്റെ സാന്നിധ്യത്തിൽ ഇരുചക്ര വാഹനങ്ങൾ കൂടുതൽ ഫലപ്രദമായി ഓടിക്കാൻ നിങ്ങൾക്ക് കഴിയും. സൈഡ് മിററുകൾ ശരിയായി സജ്ജീകരിക്കുന്നതിലൂടെ റൈഡും കൂടുതൽ സുരക്ഷിതമാവുന്നു.

Most Read Articles

Malayalam
English summary
Rear view mirrors in your motorcycle are best here are the advantages
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X