ഇതൊന്നും റെനോ കാണേണ്ട, ഞെട്ടിക്കുന്ന സ്റ്റൈലൻ മോഡിഫിക്കേഷനുമായി ക്വിഡ്; പക്ഷേ...

വാഹന പ്രേമികളുടെയും വണ്ടിഭ്രാന്തൻമാരുടെയും പ്രധാന വിനോദമാണ് മോഡിഫിക്കേഷൻ. എംവിഡിയെ പേടിച്ച് പലരും ഇത്തരം അക്രമങ്ങൾക്ക് മുതിരാറില്ലെങ്കിലും ചിലരെങ്കിലും നിയമങ്ങൾക്കുള്ളിൽ നിന്ന് തങ്ങളുടെ വാഹനങ്ങളെ മോടിപിടിപ്പിക്കാറുണ്ട്. പുത്തനൊരു വണ്ടിയെടുത്താൽ പലരും ചെയ്യുന്ന ആദ്യകാര്യം ഒരു അലോയ് വീൽ വാങ്ങിയിടുക എന്നതായിരിക്കും അല്ലേ. വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്ന 2019 ജനുവരിയിലെ സുപ്രീംകോടതി വിധി​ മോഡിഫിക്കേഷൻ ചെയ്യുന്നവർത്ത്​​ വലിയ തിരിച്ചടിയായിരുന്നു.

പക്ഷേ ഇന്ത്യയുടെ ടോക്കിയോ എന്നറിയപ്പെടുന്ന കേരളത്തിൽ മാത്രമല്ലേ ഇത്തരം സംഭവങ്ങൾക്ക് ഇത്രയും പിടിവീഴുന്നുള്ളൂവെന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്. അത് ഒരുതരത്തിൽ ശരിയാണ്. ദേ ഇപ്പോൾ റെനോ ക്വിഡിനെ മോഡിഫൈ ചെയ്‌ത വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പതിയെ ചർച്ചയാവുന്നുണ്ട്. എക്സ്റ്റീരിയറും ഇന്റീരിയറും പൊളിച്ചടുക്കിയാണ് ഈ എൻട്രി ലെവൽ ഹാച്ച്ബാക്കിന് ഒരു പ്രീമിയം ഫീൽ നൽകിയിരിക്കുന്നത്.

Renault Kwid Modified With Sonic Grey Colour And Sunroof

ക്വിഡിന്റെ ഒറിജിനൽ കളറിനു പകരം സോണിക് ഗ്രേ നിറവും ഇന്റീരിയറിൽ ഒറിജിനൽ നാപ്പ ലെതറും ഉപയോഗിച്ചിരിക്കുന്ന രാജ്യത്തെ ആദ്യത്തെ റെനോ ക്വിഡാണ് ഇത്. ഈ കാശുണ്ടായിരുന്നെങ്കിൽ വേറൊരു കാർ കൂടി വാങ്ങാമായിരുന്നല്ലോ എന്ന് ചിന്തിക്കുന്നവരും നമുക്കിടയിൽ കാണും. ഓട്ടോറൗണ്ടേഴ്‌സ് എന്ന യൂട്യൂബാ ചാനലിലാണ് ഈ കാറിന്റെ വിശദാംശങ്ങൾ നൽകുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

റെനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ഉടമയെ കസ്റ്റമൈസേഷൻ ഷോപ്പിന്റെ ഉടമ പരിചയപ്പെടുത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എങ്ങനെയാണ് റെനോ ക്വിഡ് വാങ്ങുന്ന തീരുമാനത്തിലേക്ക് എത്തിയെന്ന ചോദ്യത്തോടെയാണ് തുടങ്ങുന്നത്. ജാഗ്വറിൽ വരുന്നതിന് സമാനമായ റൌണ്ട് ഗിയർ കൺട്രോളറുള്ള ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാർ വാങ്ങാനാണ് താൻ ആദ്യം ആഗ്രഹിച്ചതെന്ന് അദ്ദേഹം മറുപടി നൽകി. അങ്ങനെയാണ് ബജറ്റ് ഫ്രണ്ട്ലി കൂടിയായ ഈ കാറിലേക്ക് എത്തുന്നതെന്ന് ഉടമ പറയുന്നു.

Renault Kwid Modified With Sonic Grey Colour And Sunroof

ഇതിനുശേഷമാണ് മോഡിഫൈ ചെയ്‌ത് കാറിന് കൂടുതൽ പ്രീമിയം ടച്ച് കൊടുക്കാനുള്ള ആഗ്രഹം ജനിച്ചതെന്നും ക്വിഡിന്റെ ഉടമ പറയുന്നു. രണ്ട് തവണയായാണ് ഈ വാഹനം മോഡിഫിക്കേഷന് വിധേയമാക്കിയതെന്ന് മോഡിഫൈ ചെയ്‌‍ത വർക്ക്ക്ഷോപ്പിന്റെ ഉടമ പറയുന്നത്. കസ്റ്റമൈസ്ഡ് ഇന്റീരിയർ ഘടിപ്പിക്കാനാണ് ഈ കാർ ആദ്യമായി വന്നത്. സോഫ പോലെയുള്ള വെളുത്ത സീറ്റ് കവറുകൾ, കസ്റ്റം ആംബിയന്റ് ലൈറ്റിംഗ്, ഹൈ-എൻഡ് മ്യൂസിക് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ് എന്നിവ അവർ ആദ്യം ഘടിപ്പിച്ചു.

പിന്നീടാണ് അടുത്ത മോഡിഫിക്കേഷനായി ഷോപ്പിലേക്ക് ക്വിഡ് വീണ്ടും എത്തുന്നത്. ഇന്റീരിയർ ചെയ്‌ത് 7-8 മാസത്തോളം കഴിഞ്ഞതിനു ശേഷമാണ് സൺറൂഫ് പോലുള്ള ചില ഫീച്ചറുകളും കൂടി കാറിലേക്ക് കൊടുത്താലോ എന്ന നിർദേശങ്ങൾ സുഹൃത്തുക്കളാണ് നൽകുന്നത്. എന്നാൽ ഓട്ടോറൗണ്ടേഴ്‌സ് എന്ന ഗരാജിന്റെ അഭിരുചിക്കനുസരിച്ച് ക്വിഡിനെ പൂർണമായും മോഡിഫൈ ചെയ്യാനാണ് ഉടമ ആവശ്യപ്പെട്ടത്.

Renault Kwid Modified With Sonic Grey Colour And Sunroof

ഇവിടെയാണ് ക്വിഡിലോ ഇന്ത്യയിലെ ഏതെങ്കിലും കാറിലോ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഈ സവിശേഷമായ സോണിക് ഗ്രേ കളർ ഓപ്ഷനിലേക്ക് എത്തുന്നത്. അകത്തളത്തിന് വിലകൂടിയതും എന്നാൽ പ്രീമിയവും അപൂർവവുമായ ഒറിജിനൽ നാപ്പ ലെതർ ഉപയോഗിക്കാനും വർക്ഷോപ്പ് നിർദ്ദേശിച്ചു. തുടർന്ന് കാര്യങ്ങൾ ബോധ്യപ്പെട്ടതിനു ശേഷം ഉടമയും ഈ നിർദേശം സ്വീകരിച്ച് മുന്നോട്ടുപോയി.

ക്വിഡിന്റെ രൂപം മാറ്റാൻ കാർ പൂർണമായും ഡിസ്അസംബ്ലിംഗ് ചെയ്തുവെന്ന് അവതാരകൻ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ഇതിനുശേഷം സോണിക് ഗ്രേ നിറത്തിൽ പൂർണമായും പെയിന്റ് ചെയ്യുകയും ചെയ്തു. കാറിൽ നിന്ന് എല്ലാ ക്രോമുകളും നീക്കം ചെയ്യുകയും ബോഡി അല്ലാത്ത എല്ലാ പാനലുകളും ഉയർന്ന ഗ്ലോസ് ബ്ലാക്കിൽ ഒരുക്കുകയും ചെയ്‌തു. കാറിൽ നിന്ന് റെനോ ലോഗോകളും നീക്കം ചെയ്തിട്ടുണ്ട്.

Renault Kwid Modified With Sonic Grey Colour And Sunroof

അടുത്ത ഘട്ടമായി കാറിന്റെ സ്പോർട്ടി രൂപം വർധിപ്പിക്കാൻ വലിയ ടയറുകളുള്ള വലിയ അലോയ് വീലുകളും ക്വിഡിലേക്ക് കൊണ്ടുവന്നു.സ്റ്റാൻഡേർഡ് ലെതറെറ്റ് മെറ്റീരിയലിനേക്കാൾ അൽപ്പം വില കൂടുതലായതിനാൽ ഒട്ടുമിക്ക ആളുകളും ഒറിജിനൽ നാപ്പ ലെതർ ഓപ്ഷൻ തെരഞ്ഞെടുക്കാറില്ലാത്തതാണ്. എങ്കിലും ഉടമയുടെ അനുമതി ലഭിച്ച ശേഷം ഇന്റീരിയറിന്റെ പ്രീമിയം ഫീൽ വർധിപ്പിക്കുന്നതിനായി ബ്ലാക്കും ഡാർക്ക് ടാൻ ലെതറും ഉള്ള ഡ്യുവൽ ടോൺ ഷേഡിൽ ഇന്റീരിയർ പണിതെടുത്തു.

അകത്തു നിന്നായാലും പുറത്തു നിന്നായാലും കാർ ഒരു ആഡംബര വാഹനമായി തോന്നുന്നുവെന്ന് കാറിന്റെ ഉടമ മോഡിഫിക്കേഷന് ശേഷം പറഞ്ഞു. താൻ ഈ ഹാച്ച്ബാക്ക് എവിടെ കൊണ്ടുപോയാലും ആളുകൾ വട്ടംകൂടാറുണ്ടെന്നും ഇത് ഏത് കാറാണെന്ന് തന്നോട് ചോദിക്കുമെന്നും വരെ ഓണർ വീഡിയോയിൽ അടിച്ചുവിട്ടിട്ടുണ്ട്. സൺറൂഫ് പോലുള്ള കാര്യങ്ങൾ കൊടുത്തിരിക്കുന്നതിനാൽ തീർച്ചയായും ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ബോഡിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.

Renault Kwid Modified With Sonic Grey Colour And Sunroof

നിറങ്ങളോ വീലുകളോ മാറ്റുന്നത് ഒരു പരിധി വരെ അംഗീകരിക്കാനാവുമെങ്കിലും ഇത്തരത്തിൽ ആഫ്റ്റർമാർക്കറ്റ് രീതിയിൽ സൺറൂഫ് ചെയ്യുന്നത് വാഹനത്തിന്റെ ഘടനയെ തന്നെ മാറ്റും. എന്തെങ്കിലും അപകടത്തിൽ പെട്ടാൽ ഇത് വണ്ടിയുടേയും യാത്രക്കാരുടേയും സേഫ്റ്റിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള മോഡിഫിക്കേഷനാണ്. ആയതിനാൽ ഇത്തരം കാര്യങ്ങൾ നമുക്ക് ഒഴിവാക്കുന്നതാണ് നല്ലത്.

More from DriveSpark

Article Published On: Tuesday, December 19, 2023, 18:33 [IST]
English summary
Renault kwid modified with sonic grey colour and sunroof video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X