സായിപ്പിനോടുള്ള പ്രതികാരം, ആഴ്ച്ചയിൽ 7 ദിവസവും ഓരോ റോള്‍സ് റോയ്‌സ് കാറുകൾ വാങ്ങിയ ഈ ഇന്ത്യക്കാരനെ അറിയുമോ?

കാറുകളിലെ അവസാനവാക്കായി അറിയപ്പെടുന്ന റോൾസ് റോയ്‌സിന്റെ (Rolls Royce) കാറുകൾ വാങ്ങുക എന്നത് ഏതൊരു വാഹനപ്രേമിയുടേയും ചിരകാല സ്വപ്‌നങ്ങളിൽ ഒന്നാവും അല്ലേ. റോള്‍സ് റോയിസുകൾ വാങ്ങിക്കൂട്ടുന്നത് ഇഷ്‌ടവിനോദമായി മാറിയ ഒരാളെപ്പറ്റി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. കെട്ടുകഥകളിൽ പോലും ഇങ്ങനൊരു വണ്ടിഭ്രാന്തനെപ്പറ്റി ആർക്കും ചിന്തിക്കാനാവില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ റോൾസ് റോയ്‌സിന്റെ കാറുകളുടെ വലിയ ശേഖരമുള്ള ഇന്ത്യക്കാരുണ്ട് ഈ ലോകത്ത്. ലണ്ടനിലെ വ്യവസായിയായ റൂബന്‍ സിങ് (Reuben Singh) എന്ന വ്യക്തിയാണ് ഇത്തരത്തിൽ അത്യാഡംബര വണ്ടികൾ പോർച്ചിൽ എത്തിക്കുന്നത് ഹോബിയാക്കിയിരിക്കുന്നത്.

2017-ൽ തന്റെ കൈയിലുള്ള ആറ് റോൾസ് റോയ്‌സുകൾക്കൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചതോടെയാണ് റൂബൻ സിങ് താരമായി മാറിയത്. അതിന് ശേഷം റൂബന്റെ പോർച്ചിലേക്ക് വിവിധ നിറത്തിലുള്ള 15 റോൾസ് റോയ്‌സുകൾ കൂടിയെത്തിയിട്ടുണ്ട്. കക്ഷി ചില്ലറക്കാരനൊന്നുമല്ല കേട്ടോ. കോൺടാക്റ്റ് സെന്റർ കമ്പനിയായ ആൾഡേപിഎയുടെയും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇഷർ ക്യാപിറ്റലിന്റെയും സിഇഒയുമാണ് ഇദ്ദേഹം.

Reuben Singh Exotic Car Collection Businessman Owns Dozens Of Rolls Royce

സത്യം പറഞ്ഞാൽ റോൾസ് റോയ്‌സ് കൂടാതെയും അനേകം ലക്ഷ്വറി കാറുകളാൽ സമ്പന്നമാണ് റൂബന്റെ വീട്. അദ്ദേഹത്തിന് മൊത്തത്തിൽ എത്ര കാറുകൾ ഉണ്ടെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. എങ്കിലും അടുത്തിടെ കാർസ് ഫോർ യൂ എന്ന യൂട്യൂബ് ചാനൽ പറുന്നത് അനുസരിച്ച് റൂബന് 35 ഓളം അത്യാഡംബര കാറുകൾ സ്വന്തമായുണ്ട്. ജുവല്‍ കളക്ഷന്‍ എന്നാണ് തന്റെ കാര്‍ കളക്ഷനെ റൂബന്‍ സിങ് വിശേഷിപ്പിക്കുന്നതും.

ഓരോ ദിവസം അണിയുന്ന തലപ്പാവുകളുടെ നിറങ്ങൾക്ക് ഇണങ്ങുന്ന വിധത്തിലുള്ള നിറങ്ങളും തന്റെ റോൾസ് റോയ്‌സുകൾക്ക് കൊടുക്കാനും ഈ വണ്ടിഭ്രാന്തൻ ശ്രദ്ധിച്ചിട്ടുണ്ട്. തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് കളിയാക്കിയ ബ്രിട്ടിഷുകാരനോടുള്ള പ്രതികാരമായി ആഴ്ച്ചയിൽ 7 ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് കാറുകൾ വാങ്ങി ടർബൻ ചലഞ്ച് സൃഷ്ടിച്ച ബ്രിട്ടിഷ് സിഖ് വ്യവസായിയാണ് റൂബൻ സിങ് എന്നത് കൂടി എടുത്ത് പറയേണ്ട കാര്യമാണ്.

Reuben Singh Exotic Car Collection Businessman Owns Dozens Of Rolls Royce

എന്തായാലും ഇങ്ങേരുടെ കാർ ശേഖരത്തിന്റെ പ്രധാന ആകർഷണം റോൾസ് റോയ്‌സുകൾ തന്നെയാണ്. ഒന്നിലധികം ഫാന്റം EWB Vll, കലിനൻ സീരീസ് 2 ബ്ലാക്ക് ബാഡ്‌ജ്, 3 സ്പെക്‌ടർ ഇവികൾ, 4 കലിനൻ ബ്ലാക്ക് ബാഡ്‌ജ്, ഡോൺ, പഴയതും പുതിയതുമായ ഫാന്റം മോഡലുകൾ എന്നിവയുൾപ്പെടെ റോൾസ് റോയ്‌സിന്റെ എല്ലാ മോഡലുകളും ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. എന്നിരുന്നാലും റോൾസ് റോയ്‌സിൽ മാത്രം ഒതുങ്ങിയില്ല റൂബന്റെ വാഹനക്കമ്പം.

റോൾസ് റോയ്‌സ് കാറുകൾക്ക് പുറമേ ബുഗാട്ടി വെയ്‌റോൺ ഗ്രാൻഡ് സ്‌പോർട്, പോർഷ 918 സ്‌പൈഡർ, പഗാനി ഹുയാര, ലംബോർഗിനി ഹുറാക്കൻ, ഒരു ലിമിറ്റഡ് എഡിഷൻ ഫെരാരി F12 ബെർലിനേറ്റ എന്നിവ പോലുള്ള സവിശേഷമായ അത്യാഡംബര കാറുകളും റൂബൻ സിങിന്റെ പക്കലുണ്ട്. മിസ് ആറ്റിറ്റിയൂട് എന്ന സ്ഥാപനത്തിലൂടെ 1990-ലാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് എത്തുന്നത്.

Reuben Singh Exotic Car Collection Businessman Owns Dozens Of Rolls Royce

പിന്നീട് അസൂയാവഹമായ വളർച്ചയാണ് ഇദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായതും. ഇന്ന് റോൾസ് റോയ്‌സുകളെ പ്രണയിച്ച് നടക്കുന്ന ഇങ്ങേരുടെ തലപ്പാവിന്റെ നിറത്തിലുള്ള റോൾസ് റോയ്‌സ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റോൾസ് റോയ്‌സ് കേസരി എന്ന് റൂബൻ സിങ് വിളിക്കുന്ന കുങ്കുമ നിറത്തിലുള്ള കലിനൻ ലോകത്തിൽ ഒരെണ്ണം മാത്രമേയുള്ളൂവെന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്.

6.75 ലിറ്റർ, V12 പെട്രോൾ എഞ്ചിനാണ് ലോകത്തിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‌യുവിയായ റോൾസ് റോയ്‌സ് കേസരിക്ക് തുടിപ്പേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 571 bhp കരുത്തിൽ പരമാവധി 850 Nm torque വരെ നൽകാനാവും. ഫോർ വീൽ ഡ്രൈവ് ലേഔട്ടോടെ എത്തുന്ന ആദ്യ റോൾസ് റോയ്‌സ് കാർ കൂടിയാണ് കലിനൻ എന്നതും ശ്രദ്ധേയമാണ്.

Reuben Singh Exotic Car Collection Businessman Owns Dozens Of Rolls Royce

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 6, 2025, 14:00 [IST]
English summary
Reuben singh exotic car collection businessman owns dozens of rolls royce
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X