ഇങ്ങേരുടെ കാർ കളക്ഷൻ കണ്ടാൽ അംബാനി പോലും അന്തംവിടും, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ ഇവിടെയുണ്ട്

ഇന്ത്യയിൽ ആഡംബര കാറുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സിനിമ മേഖലയിൽ ഉള്ളവരും വലിയ വ്യവസായ പ്രമുഖരുമാണെങ്കിൽ ഇവർക്കെല്ലാം പുറമെ ചില രാഷ്ട്രീയ നേതാക്കളും കോടികൾ വിലമതിക്കുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. കേരളത്തിൽ ഈയൊരു കാഴ്ച്ച കാണാനാവില്ലെങ്കിലും തമിഴ്‌നാട് മുതൽ അങ്ങോട്ടുള്ള സംസ്ഥാനങ്ങളിൽ പൊതുപ്രവർത്തകർ വമ്പൻ ലക്ഷ്വറി വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

പക്ഷേ ഇവരാരും പൊതുഖജനാവിൽ നിന്നും പണമെടുത്ത് വാഹനം വാങ്ങുന്നവരല്ലെന്നതും ശ്രദ്ധേയമാണ്. സമ്പന്ന കുടുംബത്തിൽ ജനിച്ചതോ അല്ലെങ്കിൽ വലിയ വ്യവസായങ്ങൾ നടത്തിയോ സമ്പന്നരായവരാകും ഇവർ. ഇന്ത്യയിലെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരനും അദ്ദേഹത്തിന്റെ കാറുകളുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മറ്റൊരുമല്ല കർണാടക ചെറുകിട വ്യവസായ, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ സംസ്ഥാന മന്ത്രിയായ എംടിബി നാഗരാജാണ് കക്ഷി.

Richest Indian Politician MTB Nagaraj And His Car Collection

പൊതുവേ കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളെല്ലാം സമ്പന്നരാണ്. സംസ്ഥാനത്തെ ഏറ്റവും ധനികനായ മന്ത്രിയും രാഷ്ട്രീയ നേതാവും കൂടിയാണ് എംടിബി നാഗരാജ്. 1609 കോടിയില്‍ അധികമാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്നാണ് കണക്കുകൾ. കാര്‍ഷികവും, അതുപോലെ ബിസിനസുമാണ് തന്റെ വരുമാനം സ്രോതസെന്ന് നാഗരാജ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ നൽകിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ഇദ്ദേഹത്തിന്റെ കാർ കളക്ഷനും.

നിരവധി ആഡംബര കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഇദ്ദേഹത്തിന്റെ ഗരാജിലുള്ളത്. തന്റെ എല്ലാ വാഹനങ്ങളും ആയുധപൂജ നടത്തുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇപ്പോൾ എംടിബിയുടെ വാഹന കമ്പത്തെക്കുറിച്ച് ആളുകൾ അറിയുന്നത്. ലയൺ ടിവി കന്നഡ തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ വാഹന പൂജയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Richest Indian Politician MTB Nagaraj And His Car Collection

രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. ഇതിന്റെ ഒമ്പതാം ദിവസം ആളുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളും ആദരിക്കുന്നതിനായി പൂജ ചെയ്യാറുമുണ്ട്. റോൾസ് റോയ്‌സ് ഫാന്റം VIII മുതൽ പുത്തൻ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവി വരെ എംടിബി നാഗരാജിന്റെ ഗരാജിലുണ്ട്. ഫെറാറി F8 ട്രിബ്യൂട്ടോ, ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവി, പോർഷ കയീൻ പോലുള്ള വമ്പൻ ആഡംബര കാറുകളും വീഡിയോയിലെ ഹൈലൈറ്റാണ്.

ലിസ്റ്റ് കഴിഞ്ഞില്ല കേട്ടോ, ടൊയോട്ട ഫോർച്യൂണർ, രണ്ട് ടൊയോട്ട ഇന്നോവ എംപിവികൾ, മാരുതി ഓമ്‌നിയും മന്ത്രിയുടെ ഗരാജിലെ മോഡലുകളാണ്. പൂജാ കർമങ്ങൾ പൂർത്തിയായപ്പോൾ നാഗരാജിന്റെ ഉദ്യോഗസ്ഥർ ഈ വാഹനങ്ങളെല്ലാം പുറത്തെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുന്നതും വീഡിയോയിൽ കാണാം. എംടിബിയുടെ ഉടമസ്ഥതയിലുള്ള എട്ടാം തലമുറ റോൾസ് റോയ്‌സ് ഫാന്റം വൈറ്റ് നിറത്തിലുള്ളതാണ്.

Richest Indian Politician MTB Nagaraj And His Car Collection

563 bhp പവറിൽ 900 Nm torque ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഏകദേശം 9.45 കോടി രൂപയോളമാണ് എട്ടാം തലമുറ റോൾസ് റോയ്‌സ് ഫാന്റത്തിന്റെ ഇന്ത്യയിലെ വില. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ വാഹനത്തിന് വെറും 5.4 സെക്കൻഡ് സമയം മാത്രം മതിയാവും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാറുകളിൽ ഒന്നാണിത്.

സമ്പന്നരായ ബിസിനസുകാർ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ എന്നിവർക്കിടയിലെ മറ്റൊരു പ്രിയങ്കരമായ മോഡലാണ് റേഞ്ച് റോവർ എസ്‌യുവി. ലാന്റൗ ബ്രോൺസ് ഷേഡിലുള്ള മോഡലാണ് നാഗരാജിന്റെ ഉടമസ്ഥതയിലുള്ളത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായതിനാൽ ഈ എസ്‌യുവിയുടെ കൃത്യമായ സ്പെസിഫിക്കേഷൻ അറിയില്ല. പുതിയ റേഞ്ച് റോവറിന്റെ വില 2.39 കോടി രൂപയിൽ തുടങ്ങി 4.17 കോടി രൂപ വരെയാണ്.

Richest Indian Politician MTB Nagaraj And His Car Collection

എംടിബിയുടെ ഗാരേജിലെ ഒരേയൊരു സൂപ്പർകാറാണ് ഫെറാറി F8 ട്രിബ്യൂട്ടോ. 710 bhp കരുത്തിൽ 770 Nm torque നൽകുന്ന 3.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. റെഡിന് പകരം ബ്ലൂ ഷേഡിലുള്ള മോഡലാണ് ഈ രാഷ്ട്രീയക്കാരന്റെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത് എന്നതും രസകരമായ കാര്യമാണ്. ഏകദേശം 4.02 കോടി രൂപ മുതലാണ് ഈ സൂപ്പർകാറിന്റെ എക്‌സ്ഷോറൂം വില.

എസ്‌യുവി പുറത്തിറക്കുന്ന ആദ്യത്തെ സൂപ്പർകാർ നിർമാതാക്കളായ പോർഷയുടെ ആഡംബരവും തന്റെ കാർ കളക്ഷനിലേക്ക് മന്ത്രി കൂട്ടിച്ചേർത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന കയീൻ അൽപം പഴയ മോഡലാണ്. 340 bhp കരുത്തിൽ 450 Nm torque വരെ സൃഷ്ടിക്കുന്ന 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനുമായി വന്ന പഴയ പതിപ്പാണ് എംടിബിയുടെ വീട്ടിൽ ഇടംപിടിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, November 13, 2023, 12:51 [IST]
English summary
Richest indian politician mtb nagaraj and his car collection rolls royce range rover ferrari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X