19 വർഷത്തെ സ്വപ്‌നം, 4.22 കോടിയുടെ ലക്ഷ്വറി എസ്‌യുവി വാങ്ങി യുവസംരംഭകൻ; അതും ഇന്ത്യയിലെ ആദ്യ മോഡൽ
ഇന്ത്യയിൽ യുവ സംരംഭകരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് കുറച്ചുകാലമായി ഉണ്ടാവുന്നത്. ഇന്ത്യയിലും വിദേശത്തും വിജയകരമായി ബിസിനസ് നടത്തി യുവതലമുറയ്ക്ക് ഇവർ വലിയ പ്രചോദനമായിക്കൊണ്ടിരിക്കുകയാണ്. സ്വയപ്രയത്നത്താൽ വളർന്നുവരുന്ന ഇവരിൽ പലർക്കും ആയിരംകോടിക്ക് മുകളിലാണ് ആസ്തിയുള്ളത്. അസാധ്യമെന്നു കരുതുന്നതില്‍ ആണ് അവസരങ്ങളുള്ളത് എന്ന് മനസിലാക്കി മുന്നേറുന്ന യുവസംരംഭകരിൽ ഒരാളാണ് ഈസ്മൈട്രിപ്പ് (EaseMyTrip) ട്രാവൽ വെബ്‌സൈറ്റിന്റെ സഹസ്ഥാപകനായ റികാന്ത് പിട്ടി.
ഇദ്ദേഹം ഇപ്പോഴൊരു 4.22 കോടി രൂപയുടെ ആഡംബര സ്പോർട് കാർ വാങ്ങിയതാണ് ഇന്റർനെറ്റിലെ ട്രെൻഡിംഗ് വാർത്തകളിൽ ഒന്ന്. ലംബോർഗിനി ഉറുസ് പെർഫോമന്റെ ആഡംബര എസ്‌യുവിയാണ് റികാന്ത് പിട്ടി തന്റെ ഗരാജിൽ എത്തിച്ചിരിക്കുന്നത്. യുവസംരംഭകൻ തന്നെയാണ് തന്റെ പുതിയ കാറിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വെർഡെ വൈപ്പർ കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ അത്യാഡംബര കാറിന്റെ ചിത്രം നെറ്റിസൻസ് ഏറ്റെടുത്തു കഴിഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഉറുസ് പെർഫോമന്റെ എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമാണ്. 20 വയസുള്ളപ്പോഴാണ് EaseMyTrip വെബ്സൈറ്റ് ആരംഭി റികാന്ത് ആരംഭിക്കുന്നത്. പിന്നീട് യാത്രക്കാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കാൻ കഠിനമായി പരിശ്രമിച്ചു. നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ മികച്ച സാങ്കേതികവിദ്യയുടെയും സേവനങ്ങളുടെയും സഹായം ഇന്നു കാണുന്ന നിലയിലേക്ക് റികാന്തിനെയും വെബ്സൈറ്റിനെയും വളർത്തി. നിലവിൽ ഏറ്റവും വലിയ രണ്ടാമത്തെ ഓൺലൈൻ ട്രാവൽ കമ്പനിയാണിത്.
ലംബോർഗിനി സ്വന്തമാക്കുക എന്നത് തന്റെ 19 വർഷത്തെ സ്വപ്നമാണെന്ന് റികാന്ത് തന്റെ പോസ്റ്റിൽ പരാമർശിക്കുന്നു. തനിക്ക് വേണമെങ്കിൽ 2021-ൽ കാർ വാങ്ങാമായിരുന്നുവെന്നും എന്നാൽ കൊവിഡ്-19 മഹാമാരി നിരവധി ആളുകളുടെ ജീവിതത്തെ ബാധിക്കുന്നതിനാൽ മറ്റുള്ളവരെ സഹായിക്കാൻ ഫണ്ട് ഉപയോഗിക്കാനാണ് താൻ തീരുമാനിച്ചതെന്നും ഇക്കാലത്ത് നിരവധി എൻജിഒകൾക്കും ആശുപത്രികൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തുവെന്നും പിട്ടി പറയുന്നു.

ഈ പോസ്റ്റ് തന്റെ ഫാൻസി കാറിനെ കുറിച്ചല്ലെന്നും കാർ വാങ്ങിയ വിവരം പങ്കുവെച്ച പോസ്റ്റിൽ റികാന്ത് പരാമർശിക്കുന്നുണ്ട്. ഈ ലംബോർഗിനി ഒരു കാർ മാത്രമല്ല. അത് നമ്മുടെ കഠിനാധ്വാനത്തെയും നമ്മൾ യാഥാർഥ്യമാക്കിയ സ്വപ്നങ്ങളെയും നമ്മൾ ഇപ്പോഴും പിന്തുടരുന്ന സ്വപ്നങ്ങളെയും പ്രതിനിധീകരിക്കുന്നു. ഞാൻ ഇത് ഷെയർ ചെയ്യുന്നത് ഷോ കാണിക്കാനല്ലെന്നും, മറ്റുള്ളവരെ പ്രചോദിപ്പിക്കാനാണെന്നും പോസ്റ്റിൽ പറയുന്നു.
കഠിനാധ്വാനം ചെയ്‌ത് മുന്നോട്ട് പോകുകയാണെങ്കിൽ, നിങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകുമെന്ന് കാണിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പോസ്റ്റിൽ എഴുതിയിട്ടുണ്ട്. ലോഞ്ച് ചെയ്തതു മുതൽ സെലിബ്രിറ്റികൾക്കും ശതകോടീശ്വരൻമാരായ ബിസിനസുകാർക്കും ഇടയിൽ വളരെ ജനപ്രിയമായ ഒരു എസ്‌യുവിയാണ് ലംബോർഗിനി ഉറൂസ്. ഇതിന്റെ പെർഫോമൻസ് അധിഷ്ഠിത വേരിയന്റാണ് 2022-ൽ പുറത്തിറങ്ങിയ പെർഫോമാന്റെ.

സ്റ്റാൻഡേർഡ് മോഡലിലെ എയർ സസ്പെൻഷൻ സജ്ജീകരണത്തിന് പകരമായി ഒരു കോയിൽ സ്പ്രിംഗ് സെറ്റപ്പുമായാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ വരവ്. മോഡലിന് സമാനമായ 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിൻ തന്നെയാണ് പെർഫോമാന്റെ വേരിയന്റിനും ലഭിക്കുന്നത്. എന്നാൽ പെർഫോമൻസ് ഉയർത്താനായി ഇപ്പോൾ കൂടുതൽ ശക്തവും എന്നാൽ ഭാരം കുറഞ്ഞതുമായ എഞ്ചിനാണ് ലംബോർഗിനി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പരമാവധി 666 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
സ്റ്റാൻഡേർഡ് ഉറൂസ് മോഡലുകളേക്കാൾ ഏകദേശം 16 bhp കരുത്തോളം കൂടുതലാണ് പെർഫോമന്റെ പതിപ്പിനെന്ന് ഇത് അർഥമാക്കുന്നു. അതേസമയം ടോർക്ക് ഔട്ട്പുട്ട് 850 Nm ആയി മാറ്റമില്ലാതെ തുടരുന്നുവെന്നും ലംബോർഗിനി ഉറപ്പുവരുത്തിയിട്ടുണ്ട്. വെറും 3.3 സെക്കൻഡിൽ പെർഫോർമാന്റെ ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും. എന്നാൽ ടോപ്പ് സ്പീഡ് 306 കിലോമീറ്ററായി ഇറ്റാലിയൻ വാഹന നിർമാതാക്കൾ പരിമിതപ്പെടുത്തി.

ഒരു സ്‌പോർട്‌സ് സസ്പെൻഷനിലേക്ക് മാറിയതോടെ വാഹനത്തിന് സബ്ബിയ (സാൻഡ്), നീവ് (സ്നോ), ടെറ (മഡ്) എന്നീ മൂന്ന് ഓഫ്-റോഡ് മോഡുകൾ നഷ്‌ടമായി. എന്നാൽ ഇതിനു പകരമായി സ്ട്രാഡ (സ്ട്രീറ്റ്), സ്‌പോർട്ട്, കോർസ (ട്രാക്ക്) എന്നിവയ്‌ക്ക് പുറമേ ഒരു 'റാലി' മോഡ് പുതിയ ലംബോർഗിനി ഉറൂസ് പെർഫോമാന്റെയിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








