10 കോടിയുടെ റോൾസ് റോയ്‌സ് ഡെലിവറി ചെയ്‌തത് ഹോണ്ട ഷോറൂമിൽ, ഇതിന്റെ പിന്നിലുള്ള കാരണം അറിഞ്ഞാൽ രസമാണ്

ആഡംബര കാറുകളുടെ അവസാനവാക്കാണ് റോൾസ് റോയ്‌സ്. കോടികൾ വില വരുന്ന ബ്രിട്ടീഷ് ബ്രാൻഡിന്റെ കാറുകൾ വാങ്ങണമെങ്കിൽ ചെറിയ കോടീശ്വരൻ ആയിട്ടൊന്നും യാതൊരു കാര്യവുമില്ല. മിനിമം ഒരു ശതകോടീശ്വരൻ എങ്കിലും ആയിരിക്കണമെന്ന് പറയാം. അതല്ലേ കടുത്ത വണ്ടിഭ്രാന്തൻമാരായ മമ്മൂട്ടിയും ദുൽഖർ സൽമാനും എല്ലാം ഇതിൽ കൈവെക്കാൻ വരാത്തത്. ഇന്ത്യയിൽ അംബാനിയെയും അദാനിയെയും പോലുള്ള പണക്കാരാണ് പ്രധാനമായും റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങുന്നത്. കലിനൻ എസ്‌യുവി അവതാരപ്പിറവി എടുത്തതിന് ശേഷമാണ് റോൾസ് റോയ്‌സിന് ഇന്ത്യക്കാർക്കിടയിൽ ഫാൻസ് കൂടിയതെന്ന് പറഞ്ഞാലും തെറ്റില്ല.

അതുവരെ സെഡാനുകൾ മാത്രം നിർമിച്ചിരുന്ന കമ്പനി സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ സാധ്യതകൾ മനസിലാക്കിയാണ് കലിനൻ എസ്‌യുവിക്ക് രൂപം കൊടുത്തത്. സംഭവം എന്തായാലും വലിയ ഹിറ്റ് തന്നെയാണ് നേടിയെടുത്തത്. ലോകത്താകെമാനം റോൾസ് റോയ്‌സിന്റെ കച്ചോടം കുതിച്ചുയരുന്നതിനാണ് പിന്നീട് സാക്ഷ്യംവഹിച്ചത്. ഇന്ത്യയിലെ ഏറ്റവും പണക്കാരായ അംബാനി കുടുംബത്തിൽ തന്നെ 10 റോൾസ് റോയ്‌സ് കലിനൻ എസ്‌യുവികൾ ഇന്നുണ്ട്.

Rolls-Royce Cullinan Worth Rs 10 Crore Delivered At Honda Dealership Did You Know Why

പുതിയൊരു കാർ വാങ്ങുമ്പോൾ പോലും മനുഷ്യന് അടങ്ങാത്ത സന്തോഷമായിരിക്കും ഉണ്ടാവുക. അപ്പോൾ വാങ്ങുന്ന കാർ റോൾസ് റോയ്‌സ് ആണെങ്കിൽ എങ്ങനെയുണ്ടാവും. പക്ഷേ ഇതുവരെ ആരെങ്കിലും റോൾസ് റോയ്‌സ് ഡീലർഷിപ്പ് ഇന്ത്യയിൽ കണ്ടിട്ടുണ്ടോ? രാജ്യത്ത് അത്തരത്തിൽ 4 എണ്ണം മാത്രമാവും ഉണ്ടാവുക. അപ്പോൾ കേരളത്തിലെല്ലാം വണ്ടി ആരാണ് ഡെലിവറി ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ.

ഇപ്പോഴിതാ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഡീലർഷിപ്പിൽ വെച്ച് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുടെ ഡെലിവറി നടക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ ഹോണ്ടയാണോ റോൾസ് റോയ്‌സ് കാറുകൾ വിതരണം ചെയ്യുന്നതെന്ന ചോദ്യവും കമന്റ് ബോക്‌സുകളിലെല്ലാം നിറയുന്നുണ്ട്. അപ്പോൾ അക്കാര്യത്തെ കുറിച്ച് ഒന്ന് നോക്കിയാലോ?

Rolls-Royce Cullinan Worth Rs 10 Crore Delivered At Honda Dealership Did You Know Why

എന്തുകൊണ്ടാവാം ഹോണ്ട ഷോറൂമിൽ റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുടെ ഡെലിവറി നടന്നതെന്ന് ചോദിച്ചാൽ സംഭവം വളരെ സിമ്പിളാണ് കേട്ടോ. ഈ ഹോണ്ട ഡീലർഷിപ്പിന്റെ ഉടമയായ വിനായക് ഗാർവെയാണ് കലിനൻ വാങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ താത്പര്യ പ്രകാരമാണ് വാഹനം ഹോണ്ട ഡീലർഷിപ്പിൽ വെച്ച് നടത്തിയിരിക്കുന്നത്. റോൾസ് റോയ്‌സ് കലിനൻ സീരീസ് 2 ആഡംബര വാഹനത്തിന്റെ ഡെലിവറി ചിത്രങ്ങൾ വൈറലായതോടെയാണ് ഇത്തരമൊരു ചോദ്യം ഉയർന്നുകേൾക്കാൻ കാരണമായത്.

മുമ്പും ഇദ്ദേഹം ഹോണ്ട ഷോറൂമിൽ വെച്ച് ഗോസ്റ്റ് സെഡാന്റെ ഡെലിവറി എടുത്തിരുന്നു. അന്നും ഇന്നും ഒരുപോലെ വണ്ടിഭ്രാന്തൻമാർ ചോദിച്ചിരുന്ന ചോദ്യമായിരുന്നു ഹോണ്ടയും റോൾസ് റോയ്‌സും തമ്മിൽ എന്താണ് ബന്ധമെന്ന്. ഇത് ഒരുതരത്തിലുമുള്ള പങ്കാളിത്തമോ സഹകരണമോ അല്ല. റോൾസ് റോയ്‌സിന്റെ ഉടമ കലിനൻ ഹോണ്ട ഡീലർഷിപ്പിൽ എത്തിക്കാൻ തീരുമാനിച്ചതിന്റെ കാരണം വിനായക് ഗാർവെയ്ക്ക് ഡീലർഷിപ്പ് സ്വന്തമായുള്ളതുകൊണ്ടാണ്.

Rolls-Royce Cullinan Worth Rs 10 Crore Delivered At Honda Dealership Did You Know Why

റിയൽ എസ്റ്റേറ്റ്, കാർ ബിസിനസുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഗാർവ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. കലിനൻ വിതരണം ചെയ്ത ഹോണ്ട ഡീലർഷിപ്പ് അദ്ദേഹത്തിന് സ്വന്തമാണ്. ഇതിനുപുറമെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഗാർവ് ഗ്രൂപ്പിന് ഹ്യുണ്ടായി, സ്കോഡ, ടാറ്റ, ബജാജ് ഡീലർഷിപ്പുകളും ഉണ്ട്. എന്തായാലും ഇന്ത്യയിലേക്ക് എത്തിയ പുതിയ കലിനൻ സീരീസ് 2 വരും ദിവസങ്ങളിൽ മുംബൈ വീഥികളിൽ കാണാനായേക്കും.

ഗ്ലോസി അക്വാ ബ്ലൂ കോച്ച്‌ലൈനോടുകൂടിയ മനോഹരമായ ബ്ലാക്കിൽ കളർല ഓപ്ഷനാണ് ഗാർവ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ വിനായക് ഗാർവെ കലിനനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഈ എസ്‌യുവി 571 bhp പവറിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഒരു സ്റ്റാൻഡേർഡ് റോൾസ് റോയ്‌സ് കലിനനൻ സീരീസ് II എസ്‌യുവിയുടെ എക്സ്ഷോറൂം വില 10.50 കോടി രൂപയാണ്. ഇനി സ്വന്തം താത്പര്യ പ്രകാരം എന്തെങ്കിലും കസ്റ്റമൈസേഷൻ കൂടി വാഹനത്തിൽ നടപ്പിലാക്കിയേക്കാമെന്ന് വിചാരിച്ചാൽ വില ഇനിയും കൊടുക്കേണ്ടിയും വരും. കലിനൻ എസ്‌യുവിയുടെ പുതുക്കിയ പതിപ്പാണ് റോൾസ് റോയ്‌സ് കലിനൻ സീരീസ് II. പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതുക്കിയ ഇന്റീരിയർ, നവീകരിച്ച സാങ്കേതികവിദ്യ തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണനത്തിന് എത്തുന്നത്.

More from DriveSpark

Article Published On: Wednesday, April 23, 2025, 11:50 [IST]
English summary
Rolls royce cullinan worth rs 10 crore delivered at honda dealership did you know why
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X