Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരേ പോലെ ആരാധകര്‍ ഉള്ള താരമാണ് ഹൃത്വിക് റോഷന്‍. സിനിമ പോലെ തന്നെ നടൻ ഏറെ ഇഷ്‌ടപ്പെടുന്ന കാര്യമാണ് ഫിറ്റ്നെസും വാഹനങ്ങളും. 20 വര്‍ഷങ്ങൾക്ക് മുമ്പ് ചലച്ചിത്ര നിര്‍മാതാവായ അച്ഛന്‍ രാകേഷ് റോഷന്റെ 'കഹോ നാ പ്യാര്‍ ഹേ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ഹൃത്വിക് പലതവണ ലോക ശ്രദ്ധ നേടിയിട്ടുണ്ട്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

യുവാക്കൾക്കിടയിലെ ഏറ്റവും മികച്ച ഫാഷൻ ഐക്കണ്‍ കൂടിയാണ് ഹൃത്വിക് റോഷന്‍. കഴിഞ്ഞ കുറച്ചുനാളുകളായി നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അതുപോലെ തന്നെയാണ് താൻ ഉപയോഗിക്കുന്ന കാറുകളിലും സൂപ്പർസ്റ്റാർ ട്രെൻഡ് സെറ്റർ ആണെന്ന് വേണം പറയാൻ.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

താരത്തിന്റെ ഗരാജിലേക്ക് നോക്കിയാൽ തന്നെ മനസിലാവും കാറുകളെ എത്രത്തോളും ഇഷ്‌ടപ്പെടുന്നുണ്ടെന്ന്. ബോളിവുഡ് സ്റ്റാർ ഉപയോഗിക്കുന്ന കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

റോൾസ് റോയ്സ് ഗോസ്റ്റ് സീരീസ് II

ലോകത്ത് ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ആഡംബരമായ വാഹനങ്ങളിൽ ഒന്നായ റോൾസ് റോയ്സ് ഗോസ്റ്റ് സീരീസ് II ആണ് ഹൃത്വിക് റോഷൻ്റെ ഗരാജിലെ സൂപ്പർ താരം. ഹൃത്വിക് റോഷൻ തന്റെ 42-ാം ജന്മദിനത്തിലാണ് ഈ "രാജകീയ രഥം" സ്വന്തമാക്കുന്നത്. പുറംഭാഗം മുതൽ ഇന്റീരിയർ വരെ ലക്ഷ്വറിയുടെ അങ്ങേയറ്റമാണ് കാണാനാവുന്നത്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

5250 rpm-ൽ 563 bhp കരുത്തും 1500 rpm-ൽ 780 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.2 ലിറ്റർ V12 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇന്ത്യയിൽ റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് II മോഡലിന്റെ വില ആരംഭിക്കുന്നത് 7 കോടി രൂപ മുതലാണ്. രാജ്യത്ത് വിൽക്കുന്ന ഏറ്റവും വിലകൂടിയ കാറുകളിൽ ഒന്നാണിതെന്ന് സാരം.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

മെർസിഡീസ് മെയ്ബാക്ക് S600

ഒരു മെയ്ബാക്ക് ബാഡ്ജ് നൽകുന്ന ആഡംബര ഘടകത്തെക്കുറിച്ച് അറിയാത്ത ഒരു വാഹന പ്രേമികളും ഉണ്ടാവില്ല. 2016 മോഡൽ മെർസിഡീസ് മെയ്‌ബാക്ക് S600 ആണ് ഹൃത്വിക്കിന്റെ ഗരാജിൽ ഇടംപിടിച്ചിരിക്കുന്നത്. ഇരട്ട-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

530 bhp പവറിൽ 830 Nm torque വരെ വികസിപ്പിക്കാൻ ഈ മോഡൽ പ്രാപ്‌തമാണ്. ഹീറ്റഡ് ആൻഡ് കൂൾഡ് മസാജ് സീറ്റുകൾ, ഫോട്ടോ ക്രോമാറ്റിക് റൂഫ്, ഹീറ്റഡ് ആൻഡ് കൂൾഡ് കപ്പ്‌ഹോൾഡറുകൾ എന്നീ ആഡംബര ഫീച്ചറുകളെല്ലാം മെയ്ബാക്ക് S600 മേഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

മെർസിഡീസ് ബെൻസ് S-ക്ലാസ്

മെർസിഡീസ് കാറുകളോട് പ്രത്യേക താത്പര്യമുള്ള സിനിമാ താരങ്ങളിൽ ഒരാളാണ് ഹൃത്വിക് റോഷൻ. ഒരിക്കൽ അച്ഛൻ രാകേഷ് റോഷനുമായി യാത്ര ചെയ്യുമ്പോൾ ഒരു തവണ അപകടത്തിൽ പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇരുവരും അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെടുകയുണ്ടായി. അത് കാറിന്റെ ബിൽഡ് ക്വാളിറ്റിയിലും സുരക്ഷാ ഫീച്ചറുകളിലും മതിപ്പുളവാക്കുകയും ചെയ്‌തു. S-ക്ലാസിന്റെ പ്രത്യേകത മെയ്ബാക്കിന് തുല്യമായിരിക്കില്ല. എന്നാൽ അതിന്റേതായ ലക്ഷ്വറി ഫീച്ചറുകളാൽ ഈ വാഹനം സമ്പന്നമാണ്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

പോർഷ കയീൻ ടർബോ

പോർഷയുടെ ഏറ്റവും വലിയ എസ്‌യുവിയും മകാന് മുകളിലുള്ള വാഹനമാണ് കയീൻ ടർബോ. 2002-ലാണ് മോഡൽ വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ സ്പോർട്ടിയർ വാഹങ്ങളുടെ ട്രെൻഡിന് തുടക്കമിട്ടതും ഈ ജർമൻ കാറാണ്. ഹൃത്വിക്കിന്റെ ഗരാജിലേക്ക് കയീൻ ടർബോ എത്തുന്നത് 2006-ലാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ പക്കൽ ഈ മോഡൽ ഉണ്ടോയെന്ന കാര്യം ഉറപ്പില്ല. 450 bhp കരുത്തിൽ 623 Nm torque വരെ ഉത്പാദിപ്പിക്കുന്ന V8 എഞ്ചിനാണ് കയീന്റെ ഹൃദയം.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

മിനി കൂപ്പർ കൺവെർട്ടബിൾ

ഹൃത്വിക് റോഷൻ്റെ ദൈനംദിന യാത്രകളിലെ സന്തത സഹചാരിയാണ് മിനി കൂപ്പർ കൺവെർട്ടബിൾ. മുംബൈയിലെ തിരക്കേറിയ റോഡുകൾക്ക് അനുയോജ്യമായ കാറാണ് മിനി കൂപ്പർ. ഇതിന്റെ ചെറിയ വലിപ്പവും അതിനേക്കാൾ മികച്ച പെർഫോമൻസും സിറ്റി ഡ്രൈവിംഗിൽ വാഹനത്തെ മിടുക്കുള്ളവനാക്കുന്നുണ്ട്. 192 bhp പവറിൽ പരമാവധി 280 Nm torque നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് മിനി കൂപ്പർ കൺവെർട്ടബിളിന്റെ ഹൃദയം.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

ലാൻഡ് റോവർ റേഞ്ച് റോവർ

ബോളിവുഡ് താരത്തിന്റെ വലിയ കാർ ശേഖരത്തിലേക്ക് നോക്കിയാൽ അതിലെ ഏറ്റവും ശ്രദ്ധേയമാവുന്ന മറ്റൊരു വാഹനമാണ് ലാൻഡ് റോവറിന്റെ റേഞ്ച് റോവർ. മറ്റ് നിരവധി ബോളിവുഡ് സെലിബികൾക്കിടയിൽ ജനപ്രിയമായ എസ്‌യുവികളിലൊന്നാണിത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... സമൃദ്ധമായ ലെതർ സമ്പന്നമായ ഇന്റീരിയർ, ഐക്കണിക് ബോക്‌സി രൂപഘടന, ഏത് ഭൂപ്രദേശവും അനായാസം കീഴടക്കാനുള്ള കഴിവും റേഞ്ച് റോവിനെ വേറിട്ടു നിർത്തുന്ന ഘടകമാണ്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

ഫെറാറി 360 മോഡേന

ഹൃത്വിക് റോഷന്റെ കാർ ശേഖരത്തിലെ ആദ്യ ഫെറാറിയാണ് 360 മോഡേന. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഈ ഗ്രീക്ക് ദൈവത്തെ സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് താരം. 3.6 ലിറ്റർ V8 യൂണിറ്റാണ് സ്പോർട്‌സ് കാറിന് തുടിപ്പേകുന്നത്. ഇത് 400 bhp കരുത്തിൽ പരമാവധി 372 Nm torque വരെ വികസിപ്പിക്കും. എഞ്ചിന് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ F1 ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്‌സ്, പാഡിൽ ഷിഫ്‌റ്ററിനൊപ്പമാണ് വരുന്നത്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് S

ഹൃത്വിക് റോഷൻ അടുത്തിടെ വാങ്ങിയ കാറാണ് ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് S. ഗ്രാൻഡ് ടൂറർ കാറായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മോഡൽ 6650 rpm-ൽ 552 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാക്കിയ 6.0 ലിറ്റർ V12 എഞ്ചിനാണ് ഈ ഫോർ-ഡോർ സൂപ്പർ സ്പോർട്സ് സെഡാന് കരുത്തേകുന്നത്. 4.4 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കി.മീ വേഗത കൈവരിക്കാൻ റാപ്പിഡ് എസിന് കഴിയുമെന്നാണ് ആസ്റ്റൺ മാർട്ടിൻ അവകാശപ്പെടുന്നത്.

Rolls-Royce Ghost മുതൽ 1966 Mustang വരെ; ഹൃത്വിക് റോഷൻ്റെ കാർ ശേഖരം കാണാം...

1966 ഫോർഡ് മസ്‌താംഗ്

ഹൃത്വിക്കിന്റെ ഗാരേജിലെ ഏറ്റവും രസകരവും പ്രതീകാത്മകവുമായ കാറാണ് 1966 ഫോർഡ് മസ്‌താംഗ്. കയീൻ എസ്‌യുവിയെപ്പോലെ മസ്‌താംഗ് പൊതുവേ മസിൽ കാർ എന്നാണ് അറിയപ്പെടുന്നതും. 2000-ലാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഈ കാർ വാങ്ങിയെന്നും ഇന്ത്യയിലേക്ക് കാർ ഇറക്കുമതി ചെയ്യുന്നതിനുവേണ്ടിയുള്ള തുകയുടെ വലിയൊരു ഭാഗം അക്കാലത്ത് അദ്ദേഹത്തിന് ചെലവായെന്നുമാണ് വാർത്തകൾ. ഏകദേശം രണ്ട് കോടി രൂപയോളമാണ് ഫോർഡിന്റെ ഐക്കണിക് മോഡൽ ഇന്ത്യയിൽ എത്തിക്കാൻ ഹൃത്വിക് റോഷൻ മുടക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, January 10, 2023, 14:15 [IST]
English summary
Rolls royce ghost to 1966 mustang expensive car collection by hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X