രാജാവിന് വിമാനത്താവളം പണിതുകൊടുത്ത മലയാളി, പുതുതായി വാങ്ങിയത് 650 കോടി രൂപ വിലയുള്ള ആഡംബര വിമാനം

കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് മലയാളി വ്യവസായികളിലെ ഏറ്റവും സമ്പന്നരായവരിൽ ഒരാളായി വളർന്നുവന്ന വ്യക്തിയാണ് ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള. ദിവസ ചിട്ടിയിൽ നിന്നും തുടങ്ങിയ ബിസിനസ് ഐഡിയ വളർന്ന് ഇന്ന് ഇദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിന് 250 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, സിമന്റ് തുടങ്ങിയ വ്യവസായിക മേഖലകളിലാണ് ഇന്ന് ആർപി ഗ്രൂപ്പിന് സാന്നിധ്യമുള്ളത്. ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന എയര്‍ബസ് H 145 വരെ സ്വന്തമാക്കിയ ആദ്യ മലയാളിയും രവി പിള്ളയാണ്.

ഇതിന് പുറമെ ഏകദേശം 100 കോടി ഇന്ത്യൻ രൂപ വരുന്ന ആകാശപേടകം വാങ്ങുന്ന ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ 650 കോടി രൂപ വിലയുള്ള പുതിയ വിമാനം കൂടി വാങ്ങി ഞെട്ടിച്ചിരിക്കുകയാണ് രവി പിള്ള. ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്‌സിൽ നിന്നുള്ള G600 എന്ന ആഡംബര വിമാനമാണ് കോടീശ്വരൻ വാങ്ങിയിരിക്കുന്നത്. ഗൾഫ്സ്ട്രീമിന്റെ ഈ ആഡംബര വിമാനം അടുത്തിടെ യൂസഫലിയും സ്വന്തമാക്കിയിരുന്നു.

RP Group Founder Ravi Pillai Bought New Gulfstream G600 Private Jet Worth Rs 650 Crore

ഇതേ വിമാനം സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാളിയായി രവി പിള്ള മാറുകയും ചെയ്‌തു. 650 കോടി രൂപയോളം വില വരുന്ന വിമാനം കഴിഞ്ഞദിവസം വിമാനം ഇറ്റലിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 14ന് കൊച്ചിയിൽ മലയാളി കോടീശ്വരന്റെ വിമാനം പറന്നിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. T7 രവി എന്ന പേരിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന വിമാനത്തിന് ഒറ്റപ്പറക്കലിൽ 12,223 കിലോമീറ്റർ ദൂരം പറക്കാനാവുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

കൂറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ന്യൂയോർക്കിൽ നിന്ന് ദുബായിലേക്കും ലണ്ടനിൽ നിന്ന് ബീജിങ് വരെയും ലോസാഞ്ചലസിൽ നിന്ന് ഷാങ്ഹായ് വരെയും നിർത്താതെ പറക്കാനാവുന്ന വിമാനമാണ് ഗള്‍ഫ് സ്ട്രീം G600. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ 815 GA എന്ന എഞ്ചിനാണ് ഈ വിമാനത്തിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. പരമാവധി 51000 അടി ഉയരത്തിൽ വരെ പറക്കാവുന്ന വിമാനത്തിന് മണിക്കൂറിൽ 925 കിലോമീറ്ററാണ് പരമാവധി കൈവരിക്കാനാവുന്ന വേഗം.

RP Group Founder Ravi Pillai Bought New Gulfstream G600 Private Jet Worth Rs 650 Crore

മുന്‍തലമുറ വിമാനത്തെക്കാള്‍ 12 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും രവി പിള്ളയുടെ പുതിയ പ്രൈവറ്റ് ജെറ്റിനുണ്ട്. 15680 LBS ത്രസ്റ്റ് നൽകും ഓരോ എഞ്ചിനുമെന്നാണ് കണക്കുകൾ. പറന്നുയരാൻ 5700 അടി റൺവേയും ലാൻഡ് ചെയ്യാൻ 3100 അടി റൺവേയും വേണം. 94600 LBS ഭാരം വരെ വഹിച്ചുകൊണ്ട് പറന്നുയരാനും 76800 LBS ഭാരം വരെ വഹിച്ചുകൊണ്ട് ലാൻഡ് ചെയ്യാനും ലക്ഷ്വറി വിമാനത്തിന് സാധിക്കും.

വലിപ്പത്തിന്റെ കാര്യമെടുത്താലും ആള് ഭീമാകാരനാണ്. 96.1 അടി നീളവും ഒരു വിംഗ് മുതൽ മറ്റേ വിംഗിന്റെ അറ്റം വരെ 94.2 അടി വീതിയുമുണ്ട് ഗള്‍ഫ് സ്ട്രീം G600 പ്രൈവറ്റ് ജെറ്റിന്. 25.3 അടിയാണ് ഉയരമുള്ള ടെയിൽ സെക്ഷനിൽ RP എന്ന അക്ഷരങ്ങളും കോറിയിട്ടുണ്ട്. യാത്രസമയം ലാഭിക്കാനും കൂടുതല്‍ സുരക്ഷിതമായി സഞ്ചരിക്കാനും ആഗ്രഹിച്ചാണ് പുതിയ വിമാനം വാങ്ങിയതെന്നാണ് രവി പിള്ള പറയുന്നത്.

RP Group Founder Ravi Pillai Bought New Gulfstream G600 Private Jet Worth Rs 650 Crore

രവി പിള്ളയുടെ മകന്‍ ഗണേഷ് പിള്ള വിമാനത്തിനുള്ളില്‍ ഇരിക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. അത്യാഡംബര റിസോർട്ടുകളേക്കാൾ കൂടുതൽ സൗകര്യങ്ങളാണ് ഈ വിമാനത്തിനുള്ളിൽ ഒരുക്കിയിട്ടുള്ളത്. ഈ പ്രൈവറ്റ് ജെറ്റിന് ഒരേ സമയം 13 യാത്രക്കാർക്ക് സുഖകരമായി സഞ്ചരിക്കാൻ സാധിക്കും. 6 പേര്‍ക്ക് ഉറങ്ങാന്‍ കഴിയുന്ന സൗകര്യവുമാണുള്ളതെങ്കിലും അത് 10 വരെയാക്കി ഉയര്‍ത്താനുമാവും.

വിമാനത്തിനുള്ളിൽ വിശാലമായ കിച്ചണും ഡൈനിംഗ് ഏരിയയും ഉണ്ടെന്നതും പലരേയും ഞെട്ടിച്ചേക്കാം. രവി പിള്ളയുടെ ഗൾഫ് സ്ട്രീം G600 വിമാനത്തിലിരുന്ന് ലോകത്ത് എവിടേക്കും വീഡിയോ കോൺഫറൻസ് ഉൾപ്പെടെ നടത്താനും സാധിക്കും. ബിസിനസ്, പ്രൈവറ്റ് ജെറ്റ് ഫ്ലൈറ്റുകളിൽ വെച്ച് ഏറ്റവും സൈലന്റായ ക്യാബിനാണ് 650 കോടി രൂപയോളം വില വരുന്ന ഈ ആകാശപേടകത്തിൽ ഒരുക്കിയിട്ടുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

RP Group Founder Ravi Pillai Bought New Gulfstream G600 Private Jet Worth Rs 650 Crore

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 7, 2025, 12:27 [IST]
English summary
Rp group founder ravi pillai bought new gulfstream g600 private jet worth rs 650 crore
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X