പൊൻതിളക്കവുമായി ഈ വർഷം വിപണിയിൽ എത്തിയ കിടിലൻ സ്‌കൂട്ടറുകൾ

രാജ്യത്ത് സ്‌കൂട്ടറുകൾ വാങ്ങുന്നവരുടെ എണ്ണം പൊതുവേ കൂടുതലാണ്. ഒരു ബൈക്കിന് നൽകാൻ കഴിയുന്നതിലും കൂടുതൽ പ്രായോഗികത ഇവയ്ക്കുള്ള ഈ ഡിമാന്റിന് പിന്നിലുള്ള കാരണം. 2022 വർഷവും സമാനമായ പ്രവണതയാണ് കാണാനായത്. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വാങ്ങുന്നവർ ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് മാറുന്ന സാഹചര്യത്തിൽ, ഓല, ഏഥർ, ടിവിഎസ് എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾ രാജ്യത്ത് തങ്ങളുടെ പുതിയ മോഡലുകൾ ഈ വർഷം അവതരിപ്പിക്കുകയും ചെയ്‌തു.

ഇന്ത്യൻ ഇരുചക്ര വാഹന വിപണി സാവധാനം ഇവിയിലേക്ക് ചേക്കേറുമ്പോൾ പെട്രോൾ സ്‌കൂട്ടറുകൾ ഇല്ലാതാവുമെന്നും കരുതപ്പെടേണ്ടതില്ല. ദൈനംദിന യാത്രകൾക്ക് ഇലക്‌ട്രിക് മോഡലുകൾ കൂടുതൽ പ്രായോഗികമാണെങ്കിലും പരമ്പരാഗത രീതിയിൽ നിന്നും അത്ര പെട്ടന്ന് മാറ്റം വരാൻ വിപണിയും ഉപഭോക്താക്കളും താത്പര്യപ്പെടുന്നില്ലെന്ന് ഈ വർഷം തെളിഞ്ഞു. അത്രയേറെ കിടിലൻ മോഡലുകളാണ് ഈ കൊല്ലവും നിരത്തിലെത്തിയത്. 2022-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മികച്ച സ്കൂട്ടറുകൾ ഏതെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ?

പൊൻതിളക്കവുമായി ഈ വർഷം വിപണിയിൽ എത്തിയ കിടിലൻ സ്‌കൂട്ടറുകൾ

ഓല S1 എയർ

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ കാര്യം വരുമ്പോൾ പറയാതിരിക്കാനാവില്ലാത്ത ബ്രാൻഡാണ് ഓലയുടേത്. കമ്പനിയുടെ എൻട്രി ലെവൽ മോഡലായ S1 എയർ ഈ വർഷമാണ് രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടർ കൂടിയാണിത്. ഇവിയുടെ എക്സ്ഷോറൂം വില ഇപ്പോൾ 84999 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. 4.5 kW മോട്ടോറിന് ഊർജം നൽകുന്ന 2.5 kWh ബാറ്ററി പായ്ക്കിലാണ് S1 എയർ വാഗ്ദാനം ചെയ്യുന്നത്. ഇക്കോ മോഡിൽ ഏകദേശം 101 കിലോമീറ്റർ റേഞ്ച് നൽകുന്ന ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുമുണ്ട്.

ഹീറോ വിഡ V1

ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ രാജ്യത്ത് വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്നതിനാൽ പുതിയ വിഡ V1 ഇ-സ്‌കൂട്ടറിന്റെ അവതരണത്തോടെ ഹീറോ മോട്ടോകോർപ്പും ഇവി സെഗ്‌മെന്റിലേക്ക് അരങ്ങേറ്റം കുറിച്ചു. V1 ഇ-സ്‌കൂട്ടറിന്റെ സവിശേഷത 6kW മോട്ടോറും 80 കി.മീ. എന്ന അവകാശവാദമുള്ള ടോപ് സ്പീഡുമാണ്. മാത്രമല്ല
ഒറ്റ ചാർജിൽ റേഞ്ച് 165 കിലോമീറ്ററാണെന്നും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ അവകാശപ്പെടുന്നു. ഇതിനുപുറമെ ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റും ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളും ഇതിന് ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

ടിവിഎസ് ഐക്യൂബ്

ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക് ടൂവീലർ വിപണിയിലെ ഏറ്റവും വിശ്വസനീയമായ ഓഫറുകളിൽ ഒന്നാണെന്ന് നിസംശയം പറയാം. ഇതിനു പിന്നാലെയാണ് ഈ വിഭാഗത്തിൽ ഉയർന്നു വരുന്ന മത്സരത്തിന്റെ ഫലമായി മോഡലിനെ കമ്പനി പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിക്കുന്നത്. നിലവിൽ ബേസ്, S, ST എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ഐക്യൂബ് നിരത്തിലെത്തുന്നത്. സ്കൂട്ടറിന്റെ പുതുതലമുറ ആവർത്തനം മെച്ചപ്പെട്ട പവർട്രെയിനും മികച്ച റേഞ്ചും മാത്രമല്ല, ഇത് കൂടാതെ ഇപ്പോൾ കൂടുതൽ താങ്ങാനാവുന്നതും പ്രായോഗികവുമാക്കാനും കമ്പനി ഇത്തവണ ശ്രദ്ധിച്ചു.

പുതിയ ടിവിഎസ് ഐക്യൂബ് ടോപ്പ് എൻഡ് ST വേരിയന്റിന് ഒറ്റ ചാർജിൽ 145 കിലോമീറ്റർ റേഞ്ച് ലഭിക്കും. കൂടാതെ ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളെ പിന്തുണയ്ക്കുന്നുമുണ്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. 7 ഇഞ്ച് TFT ഡിസ്പ്ലേ, HMI കണ്‍ട്രോളുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് തുടങ്ങിയ ഫീച്ചറുകളാല്‍ സമ്പന്നമാണ് പുതിയ ഇവി. ഐക്യൂബിന്റെ പ്രാരംഭ പതിപ്പിന് 99,130 രൂപയും ടോപ്പ്-എന്‍ഡ് വേരിയന്റിന് 1.08 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ഈ വില ശ്രേണിയില്‍, അതിന്റെ എതിരാളികളില്‍ ബജാജ് ചേതക്, ഏഥര്‍ 450X, ഓല S1 ഇ-സ്‌കൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു.

ഏഥർ 450 ജെൻ 3

രാജ്യത്തെ ഏറ്റവും പ്രായോഗികവും വിശ്വസനീയവുമായ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നായാണ് ഏഥർ 450 അറിയപ്പെടുന്നത്. ശക്തമായ പെർഫോമൻസ് മാത്രമല്ല ഇതിന് പുറമേ, പ്രശംസനീയമായ ചലനാത്മകതയും ആകർഷകമായ ബിൽഡ് ക്വാളിറ്റിയും ഇവ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പ്രത്യേകത. ഇക്കാര്യങ്ങളെല്ലാം കോർത്തിണക്കി വാഹനത്തെ കൂടുതൽ ഉഷാറാക്കുന്നതായിരുന്നു ഊ വർഷം പുറത്തിറക്കിയ 450 ജെൻ 3 പതപ്പ്. ഇത് ഇപ്പോൾ മെച്ചപ്പെട്ട റേഞ്ചും ഫീച്ചർ അപ്‌ഡേറ്റുകളും മറ്റ് കോസ്മെറ്റിക്, മെക്കാനിക്കൽ അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. അത് വാങ്ങുന്നവർക്ക് മൊത്തത്തിലുള്ള മികച്ച അനുഭവം നൽകാൻ സഹായിക്കുന്നു.

ടിവിഎസ് എൻടോർഖ് XT

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 125 സിസി സ്‌കൂട്ടറുകളിൽ ഒന്നാണ് എൻ‌ടോർഖ്. ആയതിനാൽ കൂടുതൽ ആമുഖമൊന്നും ഇതിനാവശ്യമില്ല. യുവതലമുറയുടെ ജനപ്രിയ മോഡലായ ഇതിന് ശക്തമായ എഞ്ചിൻ സമ്മാനിച്ചത് തന്നെയാണ് ഹൈലൈറ്റ്. 1.03 ലക്ഷം രൂപ പ്രാരംഭ വിലയിൽ എക്സ്ഷോറൂം ബ്രാൻഡ് പുതിയ എൻടോർഖ് XT വേരിയന്റ് ഈ വർഷം പുറത്തിറക്കി. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, December 12, 2022, 10:07 [IST]
English summary
S1 air to ntorq xt top 5 scooters launched in india in 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X