1,250 കോടിയുടെ സ്വത്തിന് ഉടമ, വീട്ടിലേക്ക് 90 ലക്ഷത്തിന്റെ പുതിയ ആഡംബര കാർ വാങ്ങി ക്രിക്കറ്റ് ദൈവം

ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോഴും ആരാധകരുടെ മനസിൽ ആദ്യം വരുന്ന ചിത്രം സച്ചിൻ ടെൻഡുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിന്റേതാവും. വിരമിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഇന്നും മാസ്റ്റർ ബ്ലാസ്റ്ററിന്റെ കളിയും ഷോട്ടുകളും ഓരോ ഇന്ത്യക്കാരന്റേയും മനസിൽ മായാതെ കിടപ്പുണ്ട്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമെന്ന് നിസംശയം സച്ചിനെ വിളിക്കാനുമാവും. 1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2013-ലാണ് ഇന്ത്യൻ കുപ്പായം അഴിച്ചുവെക്കുന്നത്. രാഹുൽ ദ്രാവിഡും സൌരവ് ഗാംഗുലിയുമെല്ലാം പരിശീലക വേഷത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച കളിക്കാരൻ എന്നായിരിക്കും ആ കുപ്പായത്തിലെത്തുകയെന്ന് ചോദിക്കുന്നവരും അധികമാണ്.

എന്നാൽ അതിനൊന്നും ഇപ്പോൾ സമയമില്ലെന്ന് പറഞ്ഞ് നടക്കുന്ന മാസ്റ്റർ ബ്ലാസ്റ്റർ പുതിയൊരു കാറുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബിഎംഡബ്ല്യു 3 സീരീസാണ് സച്ചിൻ ടെൻഡുൽക്കറുടെ ഗരാജിലെ പുതിയ അതിഥി. ക്രിക്കറ്റ് കഴിഞ്ഞാൽ പിന്നെ വാഹനങ്ങളോടെ ഏറെ കമ്പമുള്ള താരത്തിന്റെ പക്കൽ ഇതിനോടകം തന്നെ ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമുണ്ട്. ബിഎംഡബ്ല്യു 3 സീരീസിന്റെ M340i xDrive എന്ന വേരിയന്റാണ് ക്രിക്കറ്റ് ദൈവം തെരഞ്ഞെടുത്തിരിക്കുന്നത്.

Sachin Tendulkar Spotted In New BMW M340i Luxury Sedan Worth Rs 90 Lakh

തന്റെ പുത്തൻ ആഡംബര കാറിൽ എയർപോർട്ടിൽ സച്ചിൻ വന്നിറങ്ങിയതോടെയാണ് വാഹനം വാങ്ങിയ വിവരം പുറംലോകമറിയുന്നത്. കാറിൻ്റെ ഡിക്കിയിൽ നിന്ന് ബാഗ് എടുത്ത് എയർപോർട്ടിലേക്ക് പ്രവേശിക്കുന്ന സച്ചിനെ വീഡിയോയിൽ കാണാം. വഴിയിൽ മാധ്യമങ്ങളും നിരവധി ആരാധകരും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതും കാണാം. ക്ഷമയോടെ കുറച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്യാനും ടെൻഡുൽക്കർ മറന്നില്ല.

ഇനി കാറിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ 3.0 ലിറ്റർ B58 6-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് സച്ചിന്റെ ബിഎംഡബ്ല്യു 3 സീരീസിന്റെ M340i xDrive ലക്ഷ്വറി കാറിന് തുടിപ്പേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 370 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 4.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിനാവും.

Sachin Tendulkar Spotted In New BMW M340i Luxury Sedan Worth Rs 90 Lakh

4.71 മീറ്റർ നീളമുള്ള സെഡാനിന്റെ അകത്തളം ധാരാളം ആധുനിക സാങ്കേതിക സൗകര്യങ്ങളാൽ സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയിൽ 74.90 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു 3 സീരീസ് M340i xDrive ലക്ഷ്വറി കാറിന് മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. അതേസമയം ടാക്‌‌സും ഇൻഷുറൻസും മറ്റ് ചെലവുകളെല്ലാമായി സെഡാന് 90 ലക്ഷം രൂപയ്ക്ക് അടുത്ത് വരും ഓൺറോഡ് വിലയെന്നാണ് കണക്കുകൾ.

സ്പോർട്ടി റെഡ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയ മോഡലാണ് സച്ചിൻ ടെൻഡുൽക്കറിന്റെ ആഡംബര സെഡാൻ. ഡിസൈനിലേക്ക് നോക്കിയാൽ രൂപത്തിന് അഴകേകാൻ ഒരു വലിയ ഗ്ലോസി ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഷോർട്ട് ഓവർഹാംഗുകൾ, നീളമുള്ള ബോണറ്റ്, L ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, രണ്ട് വലിയ ഫ്രീഫോം ടെയിൽ പൈപ്പുകൾ എന്നിവയെല്ലാമാണ് കാറിന് മാറ്റേകുന്നത്.

Sachin Tendulkar Spotted In New BMW M340i Luxury Sedan Worth Rs 90 Lakh

ഇനി ഇന്റീരിയറിലേക്ക് കയറിയാലും സംഗതി ഉഷാറാണ്. രാജകീയ യാത്രകൾ സമ്മാനിക്കാനായി ഡ്രൈവർ ഡിസ്‌പ്ലേക്കായുള്ള കർവ്‌ഡ് 12.3 ഇഞ്ച് യൂണിറ്റ്, ഫ്രെയിംലെസ് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പവർഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഒരു ഹർമൻ കാർഡൺ സ്റ്റീരിയോ സിസ്റ്റം, പാർക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം സച്ചിന്റെ 3 സീരീസിലുണ്ട്.

പുതിയ ബിഎംഡബ്ല്യു 3 സീരീസ് ആരേയും അസൂയപ്പെടുത്തുന്ന അവിശ്വസനീയമായ ആഡംബര കാർ ശേഖരമാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ പക്കലുള്ളത്. ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു i8, ലംബോർഗിനി ഉറൂസ് S, മെർസിഡീസ് ബെൻസ് CLA എഎംജി, പോർഷ കയീൻ ടർബോ ജിടി, ഫെറാറി 360 മൊഡേണ, ടൊയോട്ട ഫോർച്യൂണർ, നിസാൻ GT-R എന്നീ കിടിലൻ കാറുകളുടെ മുതലാളിയാണ് ക്രിക്കറ്റ് ദൈവം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 21, 2024, 15:37 [IST]
English summary
Sachin tendulkar spotted in new bmw m340i luxury sedan worth rs 90 lakh
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X