ഫാൻസി ഡ്രസല്ല, ഒറിജിനലാ... കോടികൾ വിലയുള്ള റേഞ്ച് റോവർ സ്വന്തമാക്കി സന്ന്യാസി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ആഡംബര മോഡലുകളിലൊന്നാണ് ലാൻഡ് റോവർ റേഞ്ച് റോവർ. മിക്ക ബിസിനസ് ടൈക്കൂണുകളും ബോളിവുഡ് സെലിബ്രിറ്റികളുമെല്ലാം ഈ വാഹനം വാങ്ങിക്കൂട്ടുന്നതിന്റെ കാരണവും ഇതുതന്നെയാണ്. നിരവധി അനവധി വേരിയന്റുകളിൽ ലഭ്യമാവുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം സുരക്ഷിതവും അതുല്യവുമായ യാത്രകളാണ് സമ്മാനിക്കുന്നതും. റേഞ്ച് റോവർ എന്ന് കേൾക്കുമ്പോൾ തന്നെ സിനിമ താരങ്ങളെയാണ് നമുക്ക് എല്ലാവർക്കും ഓർമ വരുന്നതും. എന്നാൽ ഇന്റർനെറ്റിനെ വരെ ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ ഒരു സന്ന്യാസി കോടികൾ വില വരുന്ന ഈ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ്.

ഞാനെന്നും എന്റേതെന്നുമുൾപ്പെടെ സകലതും ത്യജിച്ച അവസ്ഥയാണ് സന്ന്യാസം. വീടും നാടും ഉറ്റവരെ യും ഉടയവരെയും സ്വത്തും പണവും ആർഭാട ജീവിതവും ഉപേക്ഷിച്ചു സർവ്വ പരിത്യാഗി ആയി ഭാഗവാനിൽ സ്വയം അർപ്പിച്ചു കഷായം ധരിച്ചു ക്ഷേത്രങ്ങളിലും ഗുഹകളിലും അന്തിയുറങ്ങി ഭിക്ഷ യാചിച്ചും ക്ഷേത്രങ്ങളിലെനേദ്യം കഴിച്ചും കാട്ടിലെ കായ്കനികൾ കഴിച്ചും ജീവിച്ചു പോന്നവരാണിവർ. ഹിമാലയത്തിലെല്ലാം ചെന്നാൽ ഇത്തരം ആളുകളെ കാണാം.

Sadhu Buys Range Rover Velar Luxury SUV Worth Crores

കാഷായ വസ്ത്രവും ധരിച്ച് ജഡപിടിച്ച മുടിയുമായി നമ്മുടെ മനസിലൊരു സന്ന്യാസി വേഷമുണ്ടല്ലോ. വേഷവിധാനങ്ങളെല്ലാം സമാനമാണെങ്കിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തനാണ് ഇദ്ദേഹമെന്നാണ് തോന്നുന്നത്. പെർഫോമൻസ് എസ്‌യുവിയായ റേഞ്ച് റോവർ വെലാറിന്റെ ഡെലിവറി അദ്ദേഹം ഏറ്റെടുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. ജിസമുന്ദർനാഥ് എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഉടമ തന്നെയാണ് ആഡംബര വാഹനം വാങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിനെക്കുറിച്ച് അദ്ദേഹം അടിക്കുറിപ്പോ വിശദാംശങ്ങളോ ചേർത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പശ്ചാത്തലത്തിൽ ഭഗവാൻ ശങ്കറിന്റെ ഒരു ആത്മീയ ഗാനം ചേർത്തുകൊണ്ടാണ് ജിസമുന്ദർനാഥ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഡെലിവറി സ്വീകരിച്ച് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് സന്ന്യാസി വണ്ടിയോടിച്ച് പോവുന്ന കാഴ്ച്ചയും രസകരമാണ്. ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഉൾപ്പെടെ വൈറലായി കഴിഞ്ഞു എസ്‌യുവി.

Sadhu Buys Range Rover Velar Luxury SUV Worth Crores

പുതിയ റേഞ്ച് റോവർ വെലാർ എസ്‌യുവിക്ക് ഏകദേശം 90 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിലിറക്കാൻ ഏകദേശം ഒരു കോടി രൂപയിലധികം വേണമെന്നാണ് കണക്കുകൾ. റേഞ്ച് റോവർ വെലാർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ 2.0 ലിറ്റർ ടർബോ യൂണിറ്റാണ്. ഇത് 183 bhp പവറിൽ പരമാവധി 365 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം റേഞ്ച് റോവർ വെലാർ എസ്‌യുവിയുടെ 2.0 ലിറ്റർ ഡീസൽ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 430 Nm ടോർക്ക് വരെയാണ് നൽകാനാവുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോള്‍ മോഡൽ വെറും 8.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്.

ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണെന്നും ലാൻഡ് റോവർ പറയുന്നു. അതേസമയം ആഡംബര എസ്‌യുവിയുടെ ഡീസല്‍ മോഡല്‍ 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ വേഗം എത്തിപ്പിടിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 217 കിലോമീറ്ററാണ്. ഹാർഡ്‌കോർ എസ്‌യുവി ആയതിനാൽ 530 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഇതിനുണ്ട്.

ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യവും കണക്റ്റിവിറ്റിയും സുരക്ഷാ സൗകര്യങ്ങളുമെല്ലാം വണ്ടിയിലുണ്ട്. വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള പുതിയ 11.4 ഇഞ്ച് കർവ്ഡ് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സ്‌പെഷ്യൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ആക്റ്റീവ് റോഡ് നോയ്‌സ് ക്യാൻസലേഷൻ, എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സവിശേഷതകളാണ് റേഞ്ച് റോവർ വെലാറിൽ ഒരുക്കിയിട്ടുള്ളത്.

ഇതിനു പുറമെ 4G വൈ-ഫൈ ഹോട്ട്സ്പോർട്ടുള്ള കണക്റ്റഡ് കാർ ടെക് നാവിഗേഷൻ പ്രോ, കോൺഫിഗർ ചെയ്യാവുന്ന ആംബിയൻ്റ് ലൈറ്റിംഗ്, 360 പാർക്കിംഗ് എയ്‌ഡ് എന്നിവയും അതിലേറെയും പോലുള്ള പ്രധാന ഹൈലൈറ്റുകളാലും റേഞ്ച് റോവർ വെലാർ കിടിലമാണ്. എന്തായാലും സന്ന്യാസി ആഡംബര എസ്‌യുവി വാങ്ങിയതോടെ മിക്കവർക്കും സന്ന്യാസത്തെ കുറിച്ചുള്ള സങ്കൽപ്പം വീണുടഞ്ഞിട്ടുണ്ടാവും.

More from DriveSpark

Article Published On: Wednesday, August 13, 2025, 10:58 [IST]
English summary
Sadhu buys land rover range rover velar luxury suv worth crores check out the details
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X