569.75 കോടി കളക്ഷൻ വാരിയ ചിത്രത്തിലെ നായകൻ യാത്ര ചെയ്യുന്നത് സാധാരണ ബൈക്കിൽ; ആരാണെന്ന് മനസിലായോ

ജെൻസിയെ അടുത്തിടെ കൈയിലെടുത്ത ബോളിവുഡിലെ പ്രണയ ചിത്രമാണ് സൈയാര (Saiyaara). ബോളിവുഡിലെ (Bollywood) താരരാജാക്കന്മാരെ ഞെട്ടിച്ചുകൊണ്ടാണ് ഈ കുഞ്ഞുസിനിമ ബോക്‌സോഫീസില്‍ പണംവാരിയത്. ഈ വർഷം ഏറ്റവും കൂടുതൽ പണംവാരിയ ചിത്രത്തിൽ ഒന്ന് കൂടിയാണിത്. 50 കോടി ബജറ്റിൽ ഒരുങ്ങിയ സൈയാര 569.75 കോടി കളക്ഷനാണ് മൊത്തത്തിൽ വാരിയത്. ആഷിഖി 2, ഏക് വില്ലന്‍ തുടങ്ങിയ റൊമാൻ്റിക് ഹിറ്റുകളിലൂടെ പ്രശസ്തനായ മോഹിത് സൂരിയാണ് സൈയാരയും സംവിധാനം ചെയ്‌തിരിക്കുന്നത്. പടം വലിയ തരംഗമായതോടെ ഇതിലെ നായകനേയും നായികയേയും പുതുതലമുറ നെഞ്ചിലേറ്റിക്കഴിഞ്ഞു.

പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെ, അനീത് പദ്ദ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പ്രണയ ചിത്രം ഒടിടിയിലും വലിയ ഹിറ്റായിരുന്നു. നിരവധി വെബ് സീരിസുകളില്‍ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അഹാൻ സംഗീതസംവിധാനം നൃത്തം തുടങ്ങിയ രംഗങ്ങളിലും തിളങ്ങിയിട്ടുണ്ട്. പല സുന്ദരിമാരുടെയും മനംകവർന്ന നായകൻ ഇന്ന് സെൻസേഷനായി നിൽക്കുകയാണ്. ഇതിനിടയിൽ താരത്തിൻ്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Saiyaara Fame Ahaan Panday Riding Harley Davidson X440 Roadster Bike

ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലെ നായകനായെങ്കിലും സംപ്ലിസിറ്റി വിട്ടൊരു കളി അഹാന്‍ പാണ്ഡെയ്ക്കില്ലെന്നാണ് സംസാരം. വളരെ കൂളായി തൻ്റെ ഹാർലി ഡേവി‌ഡ്‌സൺ ബൈക്കിൽ താരം കയറിപ്പോവുന്ന വീഡിയോയാണ് ഇപ്പോൾ ട്രെൻഡിംഗായിരിക്കുന്നത്. സൈയാരയിൽ ഹെൽമെറ്റ് വെക്കുന്നില്ലെങ്കിലും റിയൽ ലൈഫിൽ ഹെൽമെറ്റ് ധരിച്ചാണ് താരം കറങ്ങുന്നതെന്നാണ് അടിക്കുറിപ്പ്. വൈറൽ ഭയാനി എന്ന പേജാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ഹാർലി ഡേവി‌ഡ്‌സൺ എന്ന് കേൾക്കുമ്പോൾ 20 ലക്ഷത്തിന് മുകളിൽ വില വരുമെന്ന് ഒന്നും കരുതിയേക്കരുത്... ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് ഹാർലി വികസിപ്പെച്ചെടുത്ത എൻട്രി ലെവൽ മോട്ടോർസൈക്കിളായ X440-യിലാണ് സൈയാരയിലെ നായകൻ കറങ്ങുന്നത്. ഡെനിം, വിവിഡ്, S, എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയൻ്റുകളിലാണ് ഹാർലി X440 റോഡ്സ്റ്റർ ഇപ്പോൾ വിപണിയിലെത്തുന്നത്.

Saiyaara Fame Ahaan Panday Riding Harley Davidson X440 Roadster Bike

ഡെനിം വേരിയൻ്റിന് 2.39 ലക്ഷം രൂപയും വിവിഡിന് 2.59 ലക്ഷം രൂപയും ടോപ്പ് എൻഡ് S ട്രിമ്മിന് 2.79 ലക്ഷം രൂപയുമാണ് വില വരുന്നത്. അതായത് അമേരിക്കൻ മിൽവാക്കി മോട്ടോർസൈക്കിൾ നിർമാണ കമ്പനിയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് X440 എന്ന് സാരം. ഹാർലി ഡേവിഡ്‌സൺ ഡീലർഷിപ്പുകൾ, പ്രീമിയ ഡീലർഷിപ്പുകൾ, തെരഞ്ഞെടുത്ത ഹീറോ ഡീലർഷിപ്പുകൾ എന്നിവ വഴിയാണ് നിലവിൽ X440 റോഡ്സ്റ്ററിൻ്റെ വിൽപ്പന നടക്കുന്നത്.

2-വാൽവ് കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന 440 സിസി, എയർ-ഓയിൽ കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27.6 bhp പവറിൽ പരമാവധി 38 Nm ടോർക്കാണ് നിർമിക്കാനാവുക. ഫീച്ചറുകളിലേക്ക് വന്നാലും മോശമല്ലാത്ത രീതിയിലാണ് മോഡലിനെ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.

Saiyaara Fame Ahaan Panday Riding Harley Davidson X440 Roadster Bike

ട്രാക്ഷൻ കൺട്രോൾ, ഫ്ലാഗ്ഷിപ്പ് വേരിയൻ്റിലെ TFT സ്‌ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളാൽ ഹാർലി ഡേവിഡ്‌സൺ X440 സമ്പന്നമാണ്. എൽഇഡി ലൈറ്റിംഗ് ശരിക്കും പ്രായോഗികമാക്കി മാറ്റുന്ന സംഗതിയാണ്. അതേസമയം ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് റിമൈൻഡറുകൾ, സൈഡ്-സ്റ്റാൻഡ് അലേർട്ടുകൾ തുടങ്ങിയ സുപ്രധാന ഡാറ്റകളാണ് പ്രദർശിപ്പിക്കുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി മുൻവശത്ത് KYB-യിൽ നിന്നുള്ള 43 mm ഡ്യുവൽ കാട്രിഡ്ജ് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെൻ്റുള്ള ഗ്യാസ് ചാർജ്ഡ് ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് X440 റോഡ്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗ് സിസ്റ്റത്തിൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് കമ്പനി നൽകുന്നത്.

റൈഡറിന്റെ അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി തന്നെ ഹാർലി ഡേവിഡ്സൺ അവതരിപ്പിക്കുന്നു. 18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമായി മോട്ടോർസൈക്കിൾ അലോയ് അല്ലെങ്കിൽ സ്‌പോക്ക് വീലുകളിൽ ലഭ്യമാണ്. ടയർ സൈസിലേക്ക് വന്നാൽ മുൻവശത്ത് 100/90 സെക്ഷനും പിന്നിൽ 140/70 സെക്ഷനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. എന്തായാലും സൈയാരയിലെ നായകൻ്റെ വീഡിയോ വൈറലായതോടെ ഹാർലിക്ക് ചുളുവിൽ പരസ്യവും ലഭിച്ചിരിക്കുകയാണ്.

More from DriveSpark

Article Published On: Saturday, December 6, 2025, 10:00 [IST]
English summary
Saiyaara fame ahaan panday riding harley davidson x440 roadster bike
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X