സല്ലുവിന്റെ റോവര്‍ ബ്രേക്ഡൗണ്‍; ട്വിറ്ററില്‍ കൊലവെറി

ഈയടുത്തകാലത്ത് ഒരു സെലിബ്രിറ്റി ഒരു ജര്‍മന്‍ ബ്രാന്‍ഡ് കാറിനെതിരെ തിരിഞ്ഞത് വാര്‍ത്തയായിരുന്നു. സര്‍വീസ് സെന്ററിലെ ഗടികള്‍ തന്റെ കാറുമെടുത്ത് ടൂറിനു പോയി എന്ന് അദ്ദേഹം പരാതി പറഞ്ഞു. ട്വിറ്ററിലാണ് പരാതി ഉന്നയിച്ചത്. പുതിയ വാര്‍ത്തകളില്‍ നിറയുന്നത് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ റെയ്ഞ്ച് റോവറുമാണ്. തന്റെ റെയ്ഞ്ച് റോവര്‍ ഇടയ്ക്കിടെ ബ്രേക് ടൗണാകുന്നതാണ് സല്ലുവിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം അവസാനത്തെ ബ്രേക് ഡൗണിനു ശേഷം ഓട്ടോറിക്ഷയില്‍ കയറി വീട്ടിലെത്തിയ സല്ലു ട്വിറ്ററിലും ഫേസ്ബുക്കിലും കിടന്നങ്ങ് മേഞ്ഞു.

സൽമാൻ ഖാൻറെ ബീയിംഗ് ഹ്യൂമൻ കച്ചോടം

വന്‍ അടിയാണ് ലാന്‍ഡ് റോവറിന് കിട്ടിയത്. ട്വിറ്ററില്‍ 50 ലക്ഷം ഫോളോവേഴ്‌സുണ്ട് സല്‍മാന്‍ ഖാന്. ഫേസ്ബുക്കില്‍ 1 കോടി പേര്‍ സല്ലുവിനെ പിന്തുടരുന്നു. ആരാധകരെല്ലാം റിട്വീറ്റലും ലൈക്കലും കമന്റലുമെല്ലാം തകര്‍ക്കുകയാണിപ്പോള്‍. സല്ലുവിന്റെ പരാതികള്‍ എന്തെല്ലാമെന്ന് നമുക്കൊന്ന് വിശകലനം ചെയ്യാം.

ഒന്നര വര്‍ഷത്തിനിടയില്‍ 9 തവണ

ഒന്നര വര്‍ഷത്തിനിടയില്‍ 9 തവണ

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ തന്റെ റെയ്ഞ്ച് റോവര്‍ 9 തവണ ബ്രേക് ഡൗണായെന്ന് സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്യുന്നു.

സസ്‌പെന്‍ഷന്‍

സസ്‌പെന്‍ഷന്‍

ഒരിക്കല്‍ വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റം മൊത്തത്തില്‍ മാറ്റേണ്ടി വന്നു. കഴിഞ്ഞ ദിവസം വീണ്ടും വണ്ടി ബ്രേക് ഡൗണായെന്ന് ട്വീറ്റ് തുടരുന്നു സല്ലു.

കസ്റ്റമര്‍ സര്‍വീസ്

കസ്റ്റമര്‍ സര്‍വീസ്

അടുത്ത ട്വീറ്റ് ലാന്‍ഡ് റോവറിന്റെ കസ്റ്റമര്‍ സര്‍വീസിനെക്കുറിച്ചാണ്. പ്രശ്‌നത്തിന് ശരിയായ വിശദീകരണം നല്‍കാന്‍ സര്‍വീസ് സെന്ററിലെ ഗടികള്‍ക്ക് സാധിച്ചില്ലെന്നാണ് പരാതി. വലിയ വാഹനമായതു കൊണ്ട് ഇടയ്ക്കിടെ ബ്രേക് പാടുകള്‍ തകരാറിലാവുന്നത് സ്വാഭാവികമാണൊണ് കമ്പനി ഗടികളുടെ വിശദീകരണം. അങ്ങനെയെങ്കില്‍ ബസ്സുകളും ട്രക്കുകളുമെല്ലാം എന്നും ബ്രേക് പാഡ് മാറ്റിക്കൊണ്ടിരിക്കുകയാണോ എന്നാണ് സല്‍മാന്‍ വിശദീകരിക്കുന്നത്.

Salman Khan Is Angry With Land Rover

അടുത്ത ട്വീറ്റില്‍ കസ്റ്റമര്‍ സര്‍വീസിന് കുറച്ചു കൂടി ഭേദപ്പെട്ട ഒരടികൂടി സല്‍മാന്‍ നല്‍കി. ലവന്മാരുടെ ആറ്റിറ്റിയൂഡ് ഒട്ടും ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. എന്താണ് കസ്റ്റമര്‍ സര്‍വീസ് എന്ന് അവിടെയുള്ള ഒരുത്തനും അറിയില്ല.

Salman Khan Is Angry With Land Rover

വീട്ടിലേക്ക് ഒരു റിക്ഷാ പിടിച്ചാണ് താന്‍ എത്തിയതെന്നു പറഞ്ഞ് അദ്ദേഹം ട്വിറ്ററില്‍ നിന്ന് വിരമിച്ചു. സല്ലുവിന്റെ നീക്കം വലിയ ചലനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ലാന്‍ഡ് റോവറിനെ തള്ളിപ്പറഞ്ഞും താങ്ങിപ്പിടിച്ചും ആളുകള്‍ പോര് തുടരുകയാണ്. ലാന്‍ഡ് റോവറിനെ ടാറ്റയുടെ ബാധ കൂടിയതാണെന്നാണ് പലരും കളിയാക്കുന്നത്. എന്തായാലും ഈ പരുക്ക് ഭേദമാക്കാനുള്ള നടപടികളുമായി ലാന്‍ഡ് റോവര്‍ രംഗത്തുവരുമെന്ന് പ്രത്യാശിക്കാം.

More from DriveSpark

Article Published On: Sunday, October 13, 2013, 13:08 [IST]
English summary
Salman Khan is angry over the frequent breaking down of his Land Rover Range Rover and tweets on it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X