കടുവയ്ക്കൊപ്പം പോസ് ചെയ്‌ത് ബോളിവുഡിന്റെ ടൈഗർ, വധഭീഷണിയുള്ളതിന്റെ ജാഡയൊന്നും മുഖത്തില്ല
എല്ലാവർക്കും ഏറെയിഷ്‌ടമുള്ളൊരു ബോളിവുഡ് നടനാണ് സൽമാൻ ഖാൻ. അടുത്ത കാലത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയി താരത്തിനെതിരെ ഉയര്‍ത്തുന്ന വധഭീഷണികളിലൂടെയാണ് നാം സൽമാന്റെ പേര് കേൾക്കുന്നതെങ്കിലും പുള്ളിക്കാരൻ കൂളാണ്. സുരക്ഷ വർധിപ്പിച്ചാണ് മസിൽ മാന്റെ ഇപ്പോഴത്തെ പുറത്തേക്കുള്ള യാത്രകളും മറ്റും. ആരാധകരോട് പ്രത്യേക അടുപ്പമുള്ള വ്യക്തി കൂടിയാണ് കേട്ടോ സൽമാൻ. താരത്തിന്റെ അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ നടന്റെ സുരക്ഷ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അതിനാൽ സൽമാൻ ഇപ്പോൾ സമയം ചെലവിടുന്ന് അധികവും വീട്ടിലാണ്.
സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ലെങ്കിലും ജീവിതത്തിലെ ചില സുന്ദര നിമിഷങ്ങൾ ബോളിവുഡ് സൂപ്പർ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. തൻ്റെ പിതാവായ പ്രശസ്ത എഴുത്തുകാരൻ സലിം ഖാന്റെ ആദ്യ ബൈക്കിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. വെള്ളിയാഴ്ച്ച പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

16 മണിക്കൂറിനിടെ 2.50 മില്ല്യണ്‍ ആളുകളാണ് സൽമാന്റെ ഈ ഫോട്ടോയ്ക്ക് ലൈക്കടിച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന ബൈക്ക് 1956 മോഡൽ ട്രയംഫ് ടൈഗര്‍ 100 ആണ്. ഇന്ത്യയിൽ മറ്റാരുടെയെങ്കിലും കൈയിൽ ഈ അമൂല്യ ശേഖരം ഉണ്ടോയെന്ന് വരെ സംശയമാണ്. ബൈക്കിലിരിക്കുന്ന പിതാവ് സലിംഖാനെ നോക്കുന്ന ചിത്രവും ഇതേ ബൈക്കില്‍ സല്‍മാന്‍ ഇരിക്കുന്ന മറ്റൊരു ചിത്രവുമാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'അച്ഛൻ്റെ ആദ്യ ബൈക്ക്, ട്രയംഫ് ടൈഗർ 100,1956' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ട്രയംഫ് ആദ്യമായി നിർമിച്ച ഒരു സാധാരണ മോട്ടോർസൈക്കിളായിരുന്നു ടൈഗർ 100 (T100). 1939-ൽ രണ്ടാം ലോക മഹായുദ്ധസമയത്ത് 1940-ൽ ജർമ്മൻ ബോംബാക്രമണത്തിൽ ട്രയംഫ് ഫാക്ടറി നശിച്ചപ്പോൾ ഈ ബൈക്കിന്റെ ഉത്പാദനവും നിലയ്ക്കുകയായിരുന്നു.

എന്നാൽ പിന്നീട് ഐതിഹാസിക ബൈക്കിന്റെ നിർമാണം കമ്പനി 1946-ൽ പുനരാരംഭിച്ചു. 1973 വരെ നിരവധി വകഭേദങ്ങൾ നിർമിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഭാരമേറിയതും കൂടുതൽ ശക്തവുമായ ടൈഗർ 100 ഒരു സ്പോർട്‌സ് ബൈക്കായാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ "100" എന്നത് മോട്ടോർസൈക്കിളിന് പരമാവധി കൈവരിക്കാനാവുന്ന വേഗതയാണ്.
പക്ഷേ പേര് കേട്ട് ഇതൊരു 100 സിസി ബൈക്കാണെന്ന് വിചാരിച്ചു നേരം കളയരുതേ. ട്രയംഫ് ടൈഗർ 100 എന്നത് ഒരു 500 സിസി പാരലൽ ട്വിൻ മോട്ടോർസൈക്കിളാണ്. അതും സിംഗിൾ-കാർബുറേറ്ററുമായി വരുന്ന മോഡലാണ് സൽമാൻ ഖാന്റെ അച്ഛൻ സലിം ഖാന്റെ പക്കലുള്ളത്. വാഹനങ്ങളോട് ഏറെ കമ്പമുള്ളയാളാണ് സൽമാൻ ഖാൻ. ലോറൻസ് ബിഷ്ണോയിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് താരം അടുത്തിടെ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്‌തിരുന്നു.

ദുബായിയില്‍ നിന്നുമാണ് തന്റെ ഗരാജിലെ രണ്ടാമത്തെ നിസാൻ പട്രോൾ സൽമാൻ ഖാൻ ഇറക്കിയിരിക്കുന്നത്. പ്രത്യേക സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന നിലയിലാണ് ഇന്ത്യയില്‍ വില്‍പനയില്ലാത്ത നിസാന്‍ പട്രോള്‍ യുഎഇയില്‍ നിന്നും വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിൽ പട്രോൾ എന്ന മോഡൽ നിസാൻ വിൽക്കുന്നില്ല. വാഹനത്തിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2 കോടിയോളം വില വരും.
അധിക സുരക്ഷകളും ഫീച്ചറുകളും വേണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ഇനി മുംബൈയിലെ യാത്രകളിൽ ബോളിവുഡ് താരത്തിന്റെ സഞ്ചാരം നിസാൻ പട്രോളിലായിരിക്കും. പൂർണമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുമായി വരുന്ന ഇതിന് പോയിൻ്റ് -ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെ പോലും ഫലപ്രദമായി നേരിടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. എസ്‌യുവിയിൽ എക്സ്പ്ലോഷൻ അലേർട്ട് ഇൻഡിക്കേറ്ററുകളും കൊടുത്തിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








