കോടികൾ പ്രതിഫലം വാങ്ങുന്ന ബോർഡിഗാർഡ്, കക്ഷിയുടെ പുതിയ കാർ കണ്ടാൽ മലയാള സിനിമ കിടുങ്ങും
ബോളിവുഡ് എന്നുകേൾക്കുമ്പോൾ തന്നെ എല്ലാവർക്കും മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് സൽമാൻ ഖാനിനിറേത്. പല വിവാദങ്ങളിലും കൂട്ടിവായിച്ച പേരാണ് ഇതെങ്കിലും മസിൽമാൻ എന്ന വിളിപ്പേരുള്ള സൽമാൻ എവിടെ പോയാലും ഒരുവലിയ അംഗരക്ഷകരും കൂടെയുണ്ടാവും. ഇക്കൂട്ടത്തിൽ ഏവർക്കും അറിയാവുന്നയാളാണ് ഷേര. ഗുര്‍മീത് സിങ് ജോളി എന്നാണ് യഥാർഥ പേരെങ്കിലും ഷേരയെന്ന് പറഞ്ഞാലേ ആളുകൾക്ക് ഇങ്ങേരെ അറിയാൻ പറ്റൂ. എവിടെ പോയാലും സൽമാന്റെ നിഴൽ പോലെ കാണും ഈ ആജാനബാഹു. സംഗീത ഷോയ്ക്കായി വിഖ്യാത പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയപ്പോൾ പോലും സുരക്ഷ ഒരുക്കിയത് ഷേരയായിരുന്നു.
നേരത്തെ മൈക്കൾ ജാക്സൺ, വിൽ സ്മിത്ത്, ജാക്കി ചാൻ എന്നിവർക്കും ബോഡിഗാർഡായി ഷേര എത്തിയിട്ടുണ്ട്. ഷേരയുടെ വിശ്വസ്തതയും മനോധൈര്യവുമാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മുംബൈയിൽ ഏത് വലിയതാരം വന്നാലും സുരക്ഷയുടെ ചുമതല ഇദ്ദേഹത്തിനെയാണ് ഏൽപ്പിക്കാറ്. ആരാധകരും പത്രക്കാരും എപ്പോഴും ചുറ്റും കൂടുന്ന സൽമാൻ ഖാനൊപ്പം 26 വർഷമായി പേർസണൽ ബോഡി ഗാർഡായി ഷേര സേവനം അനുഷ്ഠിക്കുന്നുണ്ട്.

സൽമാൻ ഖാന്റെ ബോഡി ഗാർഡ് എന്ന പദവിക്കു പുറമേ ഒരു സെക്യൂരിറ്റി ഏജൻസിയും ഷേരക്കുണ്ട്. അംഗരക്ഷകനാണെങ്കിലും ഇദ്ദേഹത്തിന്റെ ശമ്പളം കേട്ടാൽ പലരും വായ പൊളിച്ച് പോവും. ഒരു സാധാരണക്കാരന്റെ വാർഷിക ശമ്പളത്തേക്കാൾ കൂടുതൽ തുകയാണ് ഷേര ഓരോ മാസവും കൈപ്പറ്റുന്നത്. ഏകദേശം 15 ലക്ഷത്തോളമാണ് ഷേരയുടെ മാസശമ്പളം. പ്രതിവർഷം 2 കോടിക്ക് അടുത്ത് വരും കൈപ്പറ്റുന്ന തുക.
നെഞ്ചു വിരിച്ച് എന്തിനും പോന്ന ഭാവത്തോടെ നിൽക്കുന്ന ഇങ്ങേര് ഇപ്പോഴിതാ വാർത്തകളിൽ നിറയുകയാണ്. മറ്റൊന്നുമല്ല, സ്വന്തമായി പുത്തനൊരു വാഹനം സ്വന്തമാക്കിയതാണ് സംഗതി. എന്നാൽ ചെറിയ വണ്ടികളൊന്നുമല്ല കോടീശ്വരനായ ബോഡിഗാർഡ് ഗരാജിലെത്തിച്ചിരിക്കുന്നത്. സെബിബ്രിറ്റികൾ വരെ മോഹത്തോടെ വാങ്ങുന്ന ലാൻഡ് റോവറിന്റെ പേരുകേട്ട റേഞ്ച് റോവർ എസ്‌യുവിയാണ് ഷേരയും കൂടെക്കൂട്ടിയിരിക്കുന്നത്.

ഷേരയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുതിയ വാഹനം സ്വന്തമാക്കിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. മാലയും വില്ലും കൊണ്ട് അലങ്കരിച്ച കറുത്ത റേഞ്ച് റോവർ സ്പോർട്ടിനൊപ്പം അദ്ദേഹം പോസ് ചെയ്യുന്നതാണ് ചിത്രത്തിൽ കാണാനാവുന്നത്. സർവ്വശക്തൻ്റെ അനുഗ്രഹത്തോടെ വീട്ടിലെ പുതിയ അംഗത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്വറി കാർ സ്വന്തമാക്കിയ ചിത്രങ്ങൾ ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.
പോസ്റ്റിന് താഴെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അഭിനന്ദന പ്രവാഹവുമാണ് വന്നെത്തുന്നത്. ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അംഗരക്ഷകരിൽ ഒരാളായ ഷേരയുടെ ഏറ്റവും പുതിയ റേഞ്ച് റോവറിന്റെ ഏത് വേരിയന്റാണ് ഇദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും ലക്ഷ്വറി എസ്‌യുവിയുടെ ബേസ് വേരിയന്റിന് തന്നെ ഏകദേശം 1.69 കോടി രൂപയോളം വരും മുംബൈയിലെ ഓൺ-റോഡ് വില.

പ്രാദേശികമായി അസംബിൾ ചെയ്ത റേഞ്ച് റോവർ സ്‌പോർട്ടിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ഇതിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോളും ഡീസലുമാണ് ഉൾപ്പെടുന്നത്. പെട്രോൾ എഞ്ചിന് 394 bhp പവർ ഉത്പാദിപ്പിക്കാനാവുമ്പോൾ എസ്‌യുവിയുടെ ഡീസൽ 346 bhp കരുത്ത് വരെയാണ് നൽകുന്നത്. ടോപ്പ്-സ്പെക്ക് റേഞ്ച് റോവർ സ്‌പോർട്ടിന് 4.4 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ V8 എഞ്ചിനും ലഭിക്കുന്നുണ്ട്.
ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ പെർഫോമൻസ് മോഡലിന് 516 bhp പവറിൽ പരമാവധി 750 Nm torque വരെ നൽകാനാവും. എന്നാൽ യുകെയിൽ പൂർണമായും നിർമിച്ച് ഇന്ത്യയിലേക്ക് ഇത് ഇറക്കുമതി ചെയ്യുകയാണ് ചെയ്യാറ്. റേഞ്ച് റോവർ സ്പോർട്ടിന്റെ ഏത് വേരിയൻ്റാണ് ഷേര തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും എസ്‌യുവിക്കാവും
ഫോർവീൽ ഡ്രൈവ് ഉൾപ്പടെയുള്ള എല്ലാത്തരം സംവിധാനങ്ങളോടെയുമാണ് വാഹനം നിരത്തിലിറങ്ങുന്നത്. ഫീച്ചറുകളിലേക്ക് നോക്കിയാൽ റേഞ്ച് റോവർ സ്‌പോർട്ടിന് പിവിപ്രോ ഒഎസോടുകൂടിയ 13.1 ഇഞ്ച് കർവ്ഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, റിയർ എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകൾ, മെറിഡിയൻ സറൗണ്ട് സൗണ്ട് സിസ്റ്റം, ഓൾ-വീൽ സ്റ്റിയറിംഗ്, ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയെല്ലാം ലഭിക്കും.
ഇതുകൂടാതെ ഒരു ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, ടോർക്ക് വെക്‌റ്ററിംഗിനൊപ്പം ആക്ടിവ് ഡിഫറൻഷ്യൽ എന്നിവയും അതിലേറെയും പോലുള്ള സംവിധാനങ്ങളും റേഞ്ച് റോവർ സ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ പോലുള്ള സവിശേഷതകളെല്ലാം എക്സ്റ്റീരിയറിലുമുണ്ട്.


Click it and Unblock the Notifications








