9 കൊല്ലം മുമ്പ് പൊട്ടിപാളീസായ പടം റീറിലീസിൽ വാരിയത് 18 കോടിയോളം, ടാക്‌സി കാറിൽ സിമ്പിളായി വന്നിറങ്ങി നായകൻ

സനം തേരി കസം എന്ന ഒറ്റ പടത്തിലൂടെ മലയാളികൾക്കിടയിൽ വരെ ഫാൻസുണ്ടാക്കിയെടുത്ത നടനാണ് ഹർഷവർദ്ധൻ റാണെ. 2016-ൽ റീലീസായ ബോളിവുഡ് ചിത്രം അന്ന് ബോക്‌സ് ഓഫീസിൽ വലിയ തകർന്ന് തരിപ്പണമായെങ്കിലും പിന്നീട് മൊബൈലിലും ഒടിടിയിലും ടിവിയിലുമെല്ലാം വൻഹിറ്റായിരുന്നു. 2010-ൽ തകിട തകിട എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ് ഹിന്ദി സിനിമയായ സനം തേരി കസമാണ് ഹർഷവർദ്ധന് അഡ്രസുണ്ടാക്കി കൊടുത്തത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും താരം ഇന്നും അറിയപ്പെടുന്നത് ആ ഫ്ലോപ്പ് പടത്തിലൂടെയാണ്.

2016-ൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സനം തേരി കസം 9 വർഷത്തിനു ശേഷം വീണ്ടും റിലീസ് ചെയ്‌തിരിക്കുകയാണിപ്പോൾ. 25 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച സിനിമ 2016-ലെ റിലീസിൽ 9 കോടി രൂപ മാത്രമാണ് കളക്ഷൻ നേടിയത്. എന്നാൽ ജനങ്ങൾക്കിടയിൽ പടത്തിനുള്ള ജനപ്രീതി കണക്കിലെടുത്ത് പ്രണയദിനത്തിനോട് അനുബന്ധിച്ച് ചിത്രം ഫെബ്രുവരി ഏഴിന് റീറിലീസ് ചെയ്യുകയായിരുന്നു.

Sanam Teri Kasam Hero Harshvardhan Rane Spotted In Toyota Fortuner Taxi

തുടർന്ന് ആദ്യ വാരാന്ത്യത്തിൽ 6.25 കോടി രൂപയോളം സനം തേരി കസം വാരി. തീയറ്ററിലെത്തിയ പടം രണ്ട് ഫെബ്രുവരി 10 വരെ ഏകദേശം 18 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. 25 കോടിയായിരുന്നു ചിത്രത്തിന്‍റെ നിര്‍മാണ ചിലവ്. ആദ്യറിലീസിൽ ഏറ്റ പരാജയവും നഷ്‌ടവും റീറിലീസിൽ തീർത്തിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ഹർഷവർദ്ധൻ റാണെ.

ഇതിനിടയിൽ സാധാരണക്കാരനെ പോലെ ഒരു ടാക്‌സി കാറിൽ വന്നിറങ്ങുന്ന ഹർഷവർദ്ധന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ടാക്‌സിയാണെങ്കിലും ടൊയോട്ടയുടെ ജനപ്രിയമായ ഫോർച്യൂണർ എസ്‌യുവിയാണ് കേട്ടോ ടാക്‌സി. പുതിയ മോഡൽ അല്ലെന്നതും ശ്രദ്ധിക്കണേ. സ്വന്തമായി ഇന്നോവ ഹൈക്രോസ് പ്രീമിയം ഹൈബ്രിഡ് എംപിവിയുള്ള നടൻ ടാക്‌സി വിളിച്ച് സിമ്പിളായി നടക്കുന്നത് ആരാധകർക്ക് സന്തോഷം പകരുന്ന കാര്യമാണ്.

Sanam Teri Kasam Hero Harshvardhan Rane Spotted In Toyota Fortuner Taxi

തികഞ്ഞൊരു വണ്ടിപ്രേമിയാണ് സനം തേരി കസം നായകൻ എങ്കിലും ആളൊരു മനുഷത്വമുള്ള സെലിബ്രിറ്റി കൂടിയാണെന്നതും മറന്നുകൂടാ. കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ വലയുന്ന രേഗികൾക്കായി ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ തന്റെ ആഡംബര ബൈക്ക് വിറ്റ് പണം നൽകി മഹാമാരി കാലത്ത് ഹർഷവർദ്ധൻ എല്ലാവർക്കും മാതൃകയായിരുന്നു.

എന്തായാലും താരം വന്നിറങ്ങിയിരിക്കുന്ന ടൊയോട്ട ഫോർച്യൂണർ എസ്‌യുവി ഇന്ത്യയിലെ പലരുടേയും സ്വപ്ന വാഹനങ്ങളിൽ ഒന്നാണ്. പഴയ മോഡലായതിനാൽ തന്നെ 3.0 ലിറ്റർ ടർബോചാർജ്ഡ്, ഇൻ്റർകൂൾഡ്, 4-സിലിണ്ടർ ഡീസൽ എഞ്ചിനായിരിക്കും ഇതിന് തുടിപ്പേകുക. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 343 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

Sanam Teri Kasam Hero Harshvardhan Rane Spotted In Toyota Fortuner Taxi

നല്ല ഡീസൽ എഞ്ചിനും പെർഫോമൻസും ആവശ്യത്തിന് മൈലേജും മാത്രമല്ല ഉഗ്രൻ റീസെയിൽ വാല്യുവും ഫോർച്യൂണറിന് മാത്രമുള്ള പ്രത്യേകതയാണ്. നമ്മുടെ നാട്ടിൽ ഫോർച്യൂണറിനുള്ള ഇമേജ് വെച്ച് ടാക്‌സിയൊന്നും ആക്കാൻ ആളുകൾ ധൈര്യപ്പെടില്ലെങ്കിലും മഹാരാഷ്ട്രയിലെ മുംബൈയിൽ ഇതെല്ലാം ഒരു പതിവ് കാഴ്ച്ചയാണ്. ഫോർച്യൂണറിനോടുള്ള ആരാധന കാരണം കേരളത്തിൽ നിന്നും ഒരുപാട് ആളുകൾ ഡൽഹിയിലെല്ലാം പോയി ചുളുവിലയ്ക്ക് എസ്‌യുവി വാങ്ങിക്കൊണ്ട് വരാറുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 12, 2025, 17:09 [IST]
English summary
Sanam teri kasam hero harshvardhan rane spotted in toyota fortuner taxi
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X