ഡിവോഴ്‌സ് ആയെങ്കിലും പിന്നാലെ ആയിരങ്ങൾ, 2.37 കോടിയുടെ ആഡംബര കാർ വാങ്ങി ടെന്നീസ് സുന്ദരി

ക്രിക്കറ്റിനും ഫുട്ബോളിനും ഫാൻസുള്ളതുപോലെ ഇന്ത്യയിൽ ടെന്നീസിന് (Tennis) ആരാധകർ കുറവാണെങ്കിലും ഏതൊരു കായികപ്രേമിക്കും അറിയാവുന്ന പേരാണ് സാനിയ മിർസയുടേത് (Sania Mirza). ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരം രണ്ട് പതിറ്റാണ്ട് കാലത്തോളം കോർട്ടിലെ നിറസാന്നിധ്യമായിരുന്നു. ഏതൊരു ഇന്ത്യൻ പുരുഷതാരത്തേക്കാളും കൂടുതൽ തവണ ടെന്നീസിൽ നാം ഉയർന്നു കേട്ടിട്ടുള്ള സാനിയ ടെന്നീസില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് വിടവാങ്ങിയതും. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി (Shoaib Malik) വിവാഹം കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കളങ്ങളിൽ നിറഞ്ഞുനിന്ന സാനിയക്ക് കിട്ടിയിട്ടുള്ള പിന്തുണയും ചെറുതൊന്നുമല്ലായിരുന്നു.

മാസങ്ങൾക്കു മുമ്പ് താരം ഷോയിബ് മാലിക്കിൽ നിന്നു വിവാഹ മോചനം നേടിയ ടെന്നീസ് ഇതിഹാസം ഇപ്പോൾ ദുബായിയിലാണ് സ്ഥിരതാമസം. ഡിവോഴ്‌സായെങ്കിലും ഇപ്പോഴും ആരാധകരുടെ കാര്യത്തിൽ യാതൊരു കുറവും താരത്തിനില്ല. ഇക്കഴിഞ്ഞയിടയ്ക്ക് സാനിയ മിർസയുടെ പേര് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായും, ബോളിവുഡ് താരം സൽമാൻ ഖാനുമായെല്ലാം ചേർത്ത് ഗോസിപ്പ് കോളങ്ങളിൽ സാനിയയുടെ പേര് പ്രചരിച്ചിരുന്നു. ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞുവെങ്കിലും സ്വന്തമായി ടെന്നീസ് അക്കാദമി നടത്തുന്നുണ്ട് താരം.

Sania Mirza Bought Porsche Cayenne GTS Luxury SUV Worth Rs 2 37 Crore

ഇതുകൂടാതെ പരസ്യ ചിത്രങ്ങളിലെല്ലാം സജീവമാണ് കക്ഷി. ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾക്കായി സാനിയ ഏകദേശം 25 കോടി രൂപയോളം കൈപ്പറ്റുന്നുവെന്നാണ് കണക്കുകൾ. ആഡംബര ജീവിതത്തിനു പേരുകേട്ട ഇന്ത്യൻ മുൻ ടെന്നീസ് താരം ഇപ്പോഴിതാ യാത്രകൾക്ക് കൂട്ടായി പുത്തനൊരു ലക്ഷ്വറി കാറും സ്വന്തമാക്കിയിരിക്കുകയാണ്. ജർമൻ സ്പോർട്‌സ് വാഹന നിർമാതാക്കളായ പോർഷയുടെ കയീൻ ജിടിഎസ് മോഡലാണ് സാനിയ മിർസയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

താരം പുതിയ വാഹനത്തിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്. 2 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന പോർഷ കയീൻ ജിടിഎസ് എസ്‌യുവിക്ക് ടാക്‌സും ഇൻഷുറൻസും മറ്റ് ചെലവുകളുമെല്ലാമായി മുംബൈയിൽ ഏകദേശം 2.37 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൾ. നിലവിൽ 26 മില്യൺ ഡോളറിന്റെ അതായത് ഏകദേശം 216 കോടി രൂപയുടെ ആസ്തി സാനിയയ്ക്കുണ്ട്.

Sania Mirza Bought Porsche Cayenne GTS Luxury SUV Worth Rs 2 37 Crore

ഇത് ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്തയുടെ ആസ്തിയേക്കാൾ കൂടുതലാണ്. എന്തായാലും പുത്തൻ കാറിലാവും മുൻ ടെന്നീസ് താരത്തിന്റെ ഇനിയുള്ള യാത്രകൾ. ബിഎംഡബ്ല്യു 7-സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വർ XE തുടങ്ങിയ ആഡംബര കാറുകൾ ഇടംപിടിച്ചിട്ടുള്ള ഗരാജിലേക്കാണ് സാനിയ പുത്തൻ പോർഷ കയീൻ ജിടിഎസ് എസ്‌യുവിയും കൊണ്ടുവന്നിരിക്കുന്നത്.

പെർഫോമൻസിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന കയീൻ ജിടിഎസ് പതിപ്പ് സ്‌പോർട്ടി ഡിസൈനോടെയാണ് വിപണിയിൽ എത്തുന്നത്. ആരേയും മോഹിപ്പിക്കുന്ന മുൻവശമാണ് ലക്ഷ്വറി എസ്‌യുവിയുടെ പ്രത്യേകത. സിഗ്നേച്ചർ-സ്റ്റൈൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, മുൻവശത്ത് കൂറ്റൻ എയർ ഡാമുകൾ, ഹെവി സ്‌കിഡ് പ്ലേറ്റുള്ള സ്റ്റൈലിഷ് പിയാനോ ഫിനിഷ് ഗ്രിൽ എന്നിവയാണ് കയീൻ എസ്‌യുവിയെ കിടിലമാക്കുന്നത്.

Sania Mirza Bought Porsche Cayenne GTS Luxury SUV Worth Rs 2 37 Crore

കണ്ണിന് ഇമ്പമുള്ള 21 ഇഞ്ച് ആർഎസ് സ്‌പൈഡർ വീലുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചറുകളാൽ സമ്പന്നമായ ഉഗ്രൻ ഇന്റീരിയറാണ് കോടികൾ വില വരുന്ന പോർഷ എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. വയർലെസ് കാർ കണക്റ്റിവിറ്റി പോലുള്ള സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോൾ ബട്ടണുകളുള്ള മൾട്ടി-ഫങ്ഷണൽ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, തുടങ്ങിയവ സവിശേഷതകൾ കയീൻ എസ്‌യുവിയിലുണ്ട്.

കഴിഞ്ഞില്ല, ഇതുകൂടാതെ ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന ജിടിഎസ് സ്‌പോർട്‌സ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്‌പോർട് എക്‌സ്‌ഹോസ്റ്റ്, 14-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളാലും സാനിയ സ്വന്തമാക്കിയ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം സമ്പന്നമാണ്. എസ്‌യുവിയിൽ പ്രത്യേകം ട്യൂൺ ചെയ്‌ത ഷാസിയും അഡാപ്റ്റീവ് എയർ സസ്‌പെൻഷനും വരെയുണ്ട്.

ഇത് കാറിനെ 10 മില്ലീമീറ്റർ വരെ താഴേക്ക് താഴ്ത്താൻ സഹായിക്കുന്ന കാര്യമാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷയുടെ കയീൻ ജിടിഎസിന് കരുത്തുറ്റ 4.0 ലിറ്റർ, ട്വിൻ-ടർബോ V8 എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 493 bhp പവറിൽ പരമാവധി 660 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

More from DriveSpark

Article Published On: Monday, January 13, 2025, 18:00 [IST]
English summary
Sania mirza bought porsche cayenne gts luxury suv worth rs 2 37 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X