യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

By Dijo Jackson

ബൈക്ക് പുരുഷന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ലെന്ന് ഇന്ത്യയില്‍ പലപ്പോഴായി സ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്. ബൈക്കിലൂടെ രാജ്യാന്തര അതിര്‍ത്തികള്‍ കടന്ന് ലോകശ്രദ്ധ നേടിയ ഇന്ത്യന്‍ സ്ത്രീ വ്യക്തിത്വങ്ങളെയും നമ്മുക്കറിയാം.

യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

എന്നാല്‍ ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം മൂന്ന് സ്ത്രീകള്‍ ബൈക്കില്‍ സഞ്ചരിച്ച സംഭവം ഒരല്‍പം വ്യത്യസ്തമാണ്. യമഹ R15 സ്‌പോര്‍ട്‌സ് ബൈക്കില്‍ 'ട്രിപ്പിള്‍ അടിച്ച്' പോയ സ്ത്രീകളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

സ്ത്രീകള്‍ ബൈക്ക് ഓടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദ്യമുയരാം. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ്. സാരി ധരിച്ചുള്ള ബൈക്ക് യാത്ര എന്ത് മാത്രം അപകടഭീഷണി ഉയര്‍ത്തുമെന്നത് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് സാരി ധരിച്ച സ്ത്രീ യമഹ R15 ബൈക്ക് ഓടിച്ചത്. ഹൈദരാബാദിനടുത്ത് ഹയാത്ത്‌നഗറില്‍ വെച്ചാണ് സംഭവം.

യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

പിന്നാലെ സഞ്ചരിച്ച കാര്‍ യാത്രികനാണ് സ്ത്രീകളുടെ ഈ സാഹസികയാത്ര പകര്‍ത്തിയത്. റൈഡര്‍ സീറ്റിനെക്കാളും ഉയരമേറിയ പിന്‍സീറ്റാണ് R15 ന് ഉള്ളത്. ഇതാണ് യമഹ R15 ന്റെ വ്യക്തിമുദ്രയും.

Recommended Video

[Malayalam] Yamaha Fazer 25 Launched In India - DriveSpark
യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

അതിനാല്‍ ബൈക്കില്‍ മൂന്നാമതായി സാരി ധരിച്ചുള്ള സ്ത്രീ, പിന്‍സീറ്റും കടന്ന് ടെയില്‍ എന്‍ഡിനോട് ചേര്‍ന്നാണ് സഞ്ചരിച്ചത്.

Trending On DriveSpark Malayalam:

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

അപകടഭീഷണി ഉയര്‍ത്തിയുള്ള സ്ത്രീകളുടെ ഈ യാത്ര എന്തായാലും ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ സ്ത്രീകള്‍ക്ക് എതിരെ ഹൈദരാബാദ് പൊലീസ് നടപടി എടുക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

അടുത്തിടെ ട്രാഫിക് സിഗ്നലില്‍ വെച്ച് ആരാധികയ്ക്ക് ഒപ്പം സെല്‍ഫി എടുത്ത വരുണ്‍ ധവാന് എതിരെ നടപടി എടുത്ത മുംബൈ പൊലീസിനെ ഹൈദരാബാദ് പൊലീസ് മാതൃകയാക്കണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

യമഹ R15 ല്‍ 'ട്രിപ്പിള്‍ അടിച്ച്' സ്ത്രീകളുടെ കറക്കം; വീഡിയോ വൈറല്‍

കാറില്‍ നിന്നും ആരാധികയ്ക്ക് ഒപ്പം എടുത്ത ചിത്രത്തില്‍ വരുണ്‍ ധവാന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതിന് പിന്നാലെയാണ് താരത്തിന് എതിരെ മുംബൈ പൊലീസ് നടപടി എടുത്തത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Three Saree-Clad Women Riding A Sports Bike In Hyderabad. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X