നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

Written By:

മുമ്പ് റേസ് കാറുകള്‍ക്കും, വിമാനങ്ങള്‍ക്കും, വാണിജ്യ വാഹനങ്ങള്‍ക്കും മാത്രമാണ് നൈട്രജന്‍ ടയറുകളെ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി.

To Follow DriveSpark On Facebook, Click The Like Button
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

അടുത്ത കാലത്തായി സാധാരണ പാസഞ്ചര്‍ കാറുകളിലും നൈട്രജന്‍ ടയറുകള്‍ ഇടംപിടിച്ച് കൊണ്ടിരിക്കുകയാണ്. അതെന്താകാം നൈട്രജന്‍ ടയറുകള്‍ക്ക് ഇത്ര പ്രചാരം ലഭിക്കാന്‍ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? നൈട്രജന്‍ ടയറുകളുടെ ഗുണങ്ങള്‍ പരിശോധിക്കാം —

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

സമ്മര്‍ദ്ദം നഷ്ടപ്പെടുന്നില്ല

പുതുപുത്തനാണെങ്കില്‍ പോലും ട്യൂബുകളിലും ടയര്‍ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകള്‍ ഇടംപിടിക്കും. അതിനാല്‍ ഈ വിള്ളലുകളിലൂടെ ടയര്‍ സമ്മര്‍ദ്ദം പതിയെ കുറയും.

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

തത്ഫലമായി ഇടവേളകളില്‍ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കേണ്ടതായി വരും. എന്നാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നം കുറവാണ്. നൈട്രജന്റെ രാസഘടനയാണ് ഇതിന് കാരണവും.

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

കുറഞ്ഞ പ്രതിപ്രവര്‍ത്തനം

വായുവിനെ അപേക്ഷിച്ച് വീല്‍ റിമ്മുകളിലെ ലോഹവുമായി നൈട്രൈജന്‍ പ്രതിപ്രവര്‍ത്തിക്കില്ല. സാധാരണയായി ടയറിനുള്ളിലെ ഓക്‌സിജനും ഈര്‍പ്പവും കാരണം ലോഹഘടകങ്ങളില്‍ ഓക്‌സിഡൈസേഷന്‍ (തുരുമ്പ്) നടക്കും.

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

കുറഞ്ഞ താപം

റോഡിലൂടെ കാര്‍ നീങ്ങുമ്പോള്‍ ടയറിന്റെ താപം വര്‍ധിക്കാറുണ്ട്. സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ നിറച്ച ടയറുകളുടെ താപം താരതമ്യേന കുറവാണ്. ഒപ്പം റോഡ് പ്രതലം, വേഗത, ഭാരം എന്നിവയെല്ലാം ടയറിന്റെ താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Recommended Video
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം

ടയര്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള താപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അതത് ടയറുകളുടെ ആയുര്‍ദൈര്‍ഘ്യം.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

അമിത വേഗതയിലും അമിത ഭാരത്തിലും നൈട്രജന്‍ ടയറുകളില്‍ താരതമ്യേന കുറഞ്ഞ താപമാണ് സൃഷ്ടിക്കപ്പെടാറുള്ളത്. തത്ഫലമായി നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം ഒരല്‍പം കൂടുതലാണ്.

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍ക്ക് ഒപ്പം ഒരുപിടി ദോഷങ്ങളും നൈട്രജന്‍ ടയറുകള്‍ക്ക് ഉണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

വില

സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ ടയറുകള്‍ക്ക് വില ഒരല്‍പം കൂടുതലാണ്.

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

മെയിന്റനന്‍സ്

ഒരിക്കല്‍ ടയറില്‍ നൈട്രജന്‍ നിറച്ചാല്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ അതേ ടയറില്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇനി നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.

കൂടുതല്‍... #auto tips #hatchback
English summary
The Pro's And Con's Of Nitrogen For Tyres. Read in Malayalam.
Please Wait while comments are loading...

Latest Photos