കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

വെള്ള കാറിനോട് എല്ലാവര്‍ക്കും ഒരു പ്രത്യേക താത്പര്യമാണ്. ഹാച്ച്ബാക്കോ, എസ്‌യുവിയോ, സെഡാനോ - കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യം കണ്ണെത്തുക വെള്ള നിറത്തിലേക്കായിരിക്കും. 'വെള്ള നിറം ക്ലാസ് ലുക്കാണ്'; പ്രീമിയം ഫീലാണ് വെള്ളം നിറം നല്‍കുന്നതെന്നാണ് മിക്കവരുടെയും അടിയുറച്ച വിശ്വാസം.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

വെള്ള നിറം തെരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വെള്ള നിറം ഒരിക്കലും ഔട്ട്‌ഡേറ്റഡ് ഫാഷന്‍ ആകില്ല. കാലഘട്ടത്തിന് അനുസരിച്ച് പലവിധ നിറങ്ങള്‍ കാര്‍ വിപണിയില്‍ ചേക്കേറിയെങ്കിലും, അന്നും ഇന്നും വെള്ള നിറത്തിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല. തുടര്‍ന്നങ്ങോട്ടും ഇത് തന്നെയാകും സ്ഥിതി എന്ന വിശ്വാസവും ശക്തമാണ്.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

സുപീരിയര്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, ടഫെറ്റ വൈറ്റ് പോലുള്ള പലവിധ നിറഭേദങ്ങളും ഇന്ന് വെള്ളയില്‍ തന്നെ ഒരുങ്ങുന്നുണ്ട്. വെള്ള നിറത്തിലുള്ള കാറുകളുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

1. വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകള്‍ക്ക് പ്രത്യേക ഭംഗിയുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഓട്ടോ ഷോകളില്‍, മിക്കപ്പോഴും വെള്ള നിറത്തിലുള്ള കാറുകളുമായാണ് നിര്‍മ്മാതാക്കള്‍ അണിനിരക്കുന്നത്.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കൂടാതെ എല്ലാ കാറുകളും ആദ്യമായി വെള്ള നിറത്തിലാണ് ഡിസൈന്‍ ചെയ്യുന്നതും. പ്രീ-പ്രൊഡക്ഷന്‍ പ്രശ്‌നങ്ങളെ അതിവേഗം കണ്ടെത്തി വിലയിരുത്താന്‍ വെള്ളനിറത്തില്‍ സാധിക്കും.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

2. റീസെയില്‍ മൂല്യമാണ് വെള്ള നിറത്തിന്റെ മറ്റൊരു പ്രധാന ഗുണം. മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകള്‍ക്ക് റീസെയില്‍ മൂല്യം കൂടുതല്‍ ലഭിക്കും.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

മറ്റ് കളര്‍ ഓപ്ഷനുകള്‍ക്ക് നിര്‍മ്മാതാക്കള്‍ കൂടുതല്‍ തുക ഈടാക്കുമ്പോള്‍, വെള്ള നിറത്തിന് സ്റ്റാന്‍ഡേര്‍ഡ് വില മാത്രം നല്‍കിയാല്‍ മതി.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

3. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണ് വെള്ള നിറം. മറ്റ് നിറങ്ങളെ അപേക്ഷിച്ച്, കഠിനമായ ചൂടിനെ പ്രതിരോധിക്കാന്‍ വെള്ള നിറത്തിന് സാധിക്കും.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

വേനല്‍ക്കാലത്ത് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകളില്‍ ചൂട് താരതമ്യേന കുറവാണ്. ഇതിന് പുറമെ, ചെറിയ സ്‌ക്രാച്ചുകളും ചതവുകളും വെള്ള നിറത്തില്‍ ഏറെ ദൃശ്യമാകില്ല.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

വെള്ള കാറുകളുടെ ദോഷങ്ങള്‍ എന്തൊക്കയാണെന്ന് പരിശോധിക്കാം —

1. വെള്ളയും ചെളിയും ഒത്ത് പോകില്ല. വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ളക്കാറുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ല.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

എന്നാല്‍ പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ നിരത്തില്‍ വെള്ള കാറുകള്‍ക്ക് എത്രമാത്രം ഭംഗിയായി നിലകൊള്ളാന്‍ സാധിക്കുമെന്നത് സംശയമാണ്. വെള്ള കാറുകളെ പ്രതിദിനം കഴുകേണ്ടതും അനിവാര്യമാണ്.

Trending On DriveSpark Malayalam:

വിന്‍ഡ്ഷീല്‍ഡിലെ ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

എസിയും ക്ലൈമറ്റ് കണ്‍ട്രോളും തമ്മിലുള്ള വ്യത്യാസമെന്താണ്?

തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

ടെസ്റ്റ് ഡ്രൈവിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഇതെന്തിനാണ് റോഡില്‍ വെള്ള, മഞ്ഞ വരകള്‍ നല്‍കുന്നത്?

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

2. 'വെള്ളയില്‍ തന്നെ ഏത് തെരഞ്ഞെടുക്കണം'- ഈ സംശയവും ഇന്ന് ശക്തമാണ്. മുകളില്‍ സൂചിപ്പിച്ചത് പോലെ വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകളെ വൃത്തിയായി സൂക്ഷിക്കുക ഒരല്‍പം ശ്രമകരമാണ്.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

പേള്‍സെന്റ്, മെറ്റാലിക് വൈറ്റ് പോലുള്ള നിറഭേദങ്ങള്‍ പ്രശ്‌നപരിഹാരമായി എത്തുന്നുണ്ടെങ്കിലും, ഇവയ്ക്ക് മെയിന്റനന്‍സ് ചെലവ് കൂടുതലാണ്.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

3. നിരത്ത് നിറയുന്ന വെള്ള കാറുകള്‍. വെള്ള നിറം കാറുകള്‍ക്ക് പ്രത്യേക ഭംഗിയൊരുക്കും എന്നത് വാസ്തവം. എന്നാല്‍ ഇതേ കാരണത്താല്‍ തന്നെ വെള്ള കാറുകളുടെ പ്രചാരം ക്രമാതീതമായി വര്‍ധിക്കുകയാണ്.

കാര്‍ നിറം വെള്ളയാണോ? ഒരുപക്ഷെ നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

സര്‍ക്കാര്‍ കാറുകളും, ടാക്‌സി കാറുകളും, സ്വകാര്യ കാറുകളും എല്ലാം വെള്ളയിലാണ് മിക്കപ്പോഴും കാണപ്പെടുന്നത്. അതിനാല്‍ വെള്ള നിറത്തിലുള്ള നിങ്ങളുടെ കാറിന് ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നിൽക്കാൻ സാധിക്കുമോ എന്നത് സംശയമാണ്.

Most Read Articles

Malayalam
English summary
Advantages And Disadvantages Of White Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X