Just In
- 46 min ago
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- 1 hr ago
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- 1 hr ago
316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്സ്വാഗണ്
- 2 hrs ago
വീണ്ടും ICOTY കിരീടം കരസ്ഥമാക്കി ഹ്യുണ്ടായി i20
Don't Miss
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Movies
നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ലെന്ന് കമന്റ്; മറുപടിയുമായി ടിനി ടോം
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള്‍ ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള്‍ കുഴപ്പക്കാരന്‍!
- Lifestyle
പ്രമേഹ രോഗികള്‍ കഴിക്കണം ഈ പഴങ്ങളെല്ലാം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'ഇതെന്തിനാണ് റോഡില്‍ വെള്ള, മഞ്ഞ വരകള്‍ നല്‍കുന്നത്'? കാരണം ഇതാണ്
റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ റോഡ് അപകടങ്ങള്‍ കുറയുന്നുണ്ടോ? അതുമില്ല. നമ്മളില്‍ പലരുടെയും സുരക്ഷാ ബോധം, സിഗ്നലുകളിലെ ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകളില്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതുമാണ്.

ഡ്രൈവിംഗില്‍, റോഡിലെ വരകള്‍ നാം സ്ഥിരം കാണാറുള്ളതാണ്. ചിലപ്പോള്‍ വെള്ള-മഞ്ഞ നിറങ്ങളിൽ നീണ്ടു നിവര്‍ന്നും, മുറിഞ്ഞും മുറിഞ്ഞും കിടക്കുന്ന വരകള്‍ ഡ്രൈവിംഗ് സൈഡ് മനസിലാക്കാന്‍ വേണ്ടി മാത്രമാണോ?

റോഡ് ചിഹ്നങ്ങളുടെ ഭാഗമാണ് ഈ വരകളെന്ന് നിങ്ങള്‍ക്കറിയുമോ? റോഡ് ലൈനുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? പരിശോധിക്കാം-

- നീണ്ടു നിവര്‍ന്ന വെള്ള റോഡ് വരകള്‍
റോഡ് വരി മാറരുതെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് നീണ്ടു നിവര്ന്നുള്ള വെള്ള റോഡ് ലൈനുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും വരിയില്‍ നിന്നും മാറി ഡ്രൈവ് ചെയ്യരുതെന്ന സൂചന ഇന്ന് മിക്കപ്പോഴും പാലിക്കപ്പെടാറില്ല.

- മുറിഞ്ഞ വെള്ള റോഡ് വരകള്‍
ഇത്തരം റോഡില്‍ നിങ്ങള്‍ക്ക് വരി മാറി ഡ്രൈവ് ചെയ്യാം. എന്നാല്‍ മുന്‍കരുതൽ ഉണ്ടായിരിക്കണമെന്ന് മാത്രം. സുരക്ഷിതമായി വരി മാറി ഡ്രൈവ് ചെയ്യാമെന്ന സൂചനയാണ് മുറിഞ്ഞ വെള്ള റോഡ് വരകള്‍ അര്‍ത്ഥമാക്കുന്നത്.

- നീണ്ടു നിവര്‍ന്ന മഞ്ഞ റോഡ് വരകള്‍
ഈ റോഡുകളില്‍ നിങ്ങള്‍ക്ക് മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നതിന് അനുവാദമുണ്ട്. അതേസമയം, റോഡില്‍ നല്‍കിയിട്ടുള്ള മഞ്ഞ വര മറികടക്കാന്‍ നിങ്ങള്‍ക്ക് അനുവദവുമില്ല.

- നീണ്ടു നിവര്‍ന്ന രണ്ട് സമാന്തര മഞ്ഞ വരകള്‍
ഇവിടെ ഒരു കാരണവശാലും മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നതിന് നിങ്ങള്‍ക്ക് അനുവാദമില്ല.

- മുറിഞ്ഞ മഞ്ഞ റോഡ് വരകള്‍
ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം. പക്ഷെ, മുന്‍കരുതലുണ്ടാകണമെന്ന് മുറിഞ്ഞ മഞ്ഞ വരകള്‍ സൂചിപ്പിക്കുന്നു.

- നീണ്ടു നിവര്‍ന്ന മഞ്ഞ വരകള്‍ക്ക് സമാന്തരമായ മുറിഞ്ഞ മഞ്ഞ വരകള്‍
ഇവിടെ രണ്ട് തരത്തിലുള്ള അനുവദങ്ങളാണ് റോഡ് നല്‍കുന്നത്. മുറിഞ്ഞ മഞ്ഞ വരയുള്ള വശത്തുള്ളവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം. എന്നാല്‍ നീണ്ടു നിവര്‍ന്ന മഞ്ഞ വരകളുള്ള വശത്തുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.