Get the Best Drivespark Stories
Get the Best Drivespark Stories
Unblock Now
notifications_off
For Daily Email Alerts
Just In
- 8 min ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 1 hr ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 1 hr ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 2 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Movies
സീരിയല്‍ രംഗത്ത് തന്നെ വിവാഹം കഴിക്കുന്നത് ശരിക്കുമൊരു ഭാഗ്യമാണ്; വിവാഹ ജീവിതത്തെ കുറിച്ച് യുവയയും മൃദുലയും
- News
ജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയും
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Finance
ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്ഷന് ഗോള്‍ പദ്ധതി അവതരിപ്പിച്ചു
- Sports
IND vs ENG: മൂന്ന് ഇന്നിങ്സ്, 13 വിക്കറ്റ്! വമ്പന്‍ നേട്ടവുമായി അക്ഷര്‍- അശ്വിനെ പിന്തള്ളി
- Travel
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'ടെസ്റ്റ് ഡ്രൈവിന് പോകുവാണോ?'; പുതിയ കാറിനെ വിലയിരുത്താനുള്ള ചില മാര്‍ഗങ്ങള്‍
How To
oi-Dijo Jackson
By Dijo Jackson
'സ്വന്തമായൊരു കാര്‍', ഏതൊരു ശരാശരി പൗരന്റെയും സ്വപ്നങ്ങളില്‍ ഒന്നാണ്. കാത്തിരിപ്പിന് ഒടുവില്‍ കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ അവിടെയും ഉണ്ടാകും ഒത്തിരി കണ്ഫ്യൂഷന്. ഏത് കാര്‍ വാങ്ങണം?
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഒന്നിനോടൊന്ന് വൈരുദ്ധ്യം പുലര്‍ത്തുമ്പോള്‍ മിക്കവരും തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ടെസ്റ്റ് ഡ്രൈവ്.

യഥാര്‍ത്ഥ റോഡ് സാഹചര്യത്തില്‍ കാര്‍ എത്രമാത്രം മികവാര്‍ന്നതാണെന്ന് ടെസ്റ്റ് ഡ്രൈവുകളിലൂടെ തിരിച്ചറിയാം. എന്നാല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ വിലയിരുത്തണം? ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.

- ഒരിക്കലും ധൃതിപിടിച്ച് ടെസ്റ്റ് ട്രൈവ് ചെയ്യരുത്.
- ടെസ്റ്റ് ഡ്രൈവ് ആരംഭിക്കുന്നതിന് മുമ്പ്, കാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് സെയില്‍സ് എക്സിക്യൂട്ടീവില്‍ നിന്നും ഉത്തരം കണ്ടെത്തുക.

- ആദ്യം കാറിന്റെ ഇന്റീരിയര്‍ വിലയിരുത്തുക. നിങ്ങള്‍ പ്രതീക്ഷിക്കുന്ന ക്യാബിന് സ്പെയ്സ് ഇന്റീരിയര്‍ നല്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. ഇന്റീരിയറിനൊപ്പം കാറിന്റെ എക്സ്റ്റീരിയര്‍ വലുപ്പവും ശ്രദ്ധിക്കേണ്ടതുണ്ട്.

- ട്രാഫിക്ക് കുറഞ്ഞ തുറന്ന ഹൈവേകളില്‍ മാത്രമായി ടെസ്റ്റ് ഡ്രൈവിനെ പരിമിതപ്പെടുത്തരുത്. ട്രാഫിക്കില്‍ കാറിന്റെ പ്രകടനം എത്രമാത്രം മികച്ചതാണെന്ന് വിലയിരുത്തേണ്ടതും അനിവാര്യം.

- നിങ്ങള്‍ സ്ഥിരമായി ഡ്രൈവ് ചെയ്യാറുള്ള റൂട്ട്, ടെസ്റ്റ് ഡ്രൈവിനായി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഇത്തരത്തില്‍ കാറിന്റെ പ്രകടനം നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിലയിരുത്താം.

- ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകളില്‍ ഇരുന്ന് വേണം കാറിനെ പരിശോധിക്കാന്‍. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ സീറ്റ് അഡജസ്റ്റ്മെന്റ്, സ്റ്റീയറിംഗ്, എര്‍ഗണോമിക്സ് എന്നിവ പ്രത്യേകം വിലയിരുത്തുക.

- ദീര്‍ഘദൂര യാത്രകളില്‍ സീറ്റ് എത്രമാത്രം അനുയോജ്യമാണെന്നും ഒരുപരിധി വരെ ടെസ്റ്റ് ഡ്രൈവില്‍ മനസിലാക്കാം.

- കാഴ്ച പരിധി മറ്റൊരു നിര്‍ണായക ഘടകമാണ്. മിററുകള്‍ എല്ലാം, പ്രത്യേകിച്ച് വളവുകളില്‍ ഡ്രൈവ് ചെയ്ത് പരിശോധിക്കേണ്ടതാണ്. ഇത്തരത്തില്‍ കാര്‍ മിററുകള്‍ എത്രത്തോളം കാഴ്ചപരിധി നല്കുന്നു എന്നതില്‍ ധാരണ ലഭിക്കും.

- ട്രാന്സ്മിഷന് വിലയിരുത്തുക. സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗ് സാധ്യമാണോ എന്ന് പ്രത്യേകം പരിശോധിക്കുക. ഒരുപക്ഷെ, പതുക്കെ ഡ്രൈവ് ചെയ്യാന്‍ സെയില്‍സ് എക്സിക്യൂട്ടീവ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നിരുന്നാലും കാറിന്റെ വേഗതയും മനസിലാക്കേണ്ട ഘടകമാണ്.

- അമിത വേഗതയ്ക്ക് ഒപ്പം ബ്രേക്കുകളുടെ പ്രവര്‍ത്തനവും ശ്രദ്ധിക്കണം. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ബ്രേക്കിംഗ് കാര്‍ നല്കുന്നുണ്ടോ എന്ന് ഉറപ്പായും പരിശോധിച്ച് ഉറപ്പ് വരുത്തണം.

- മുന്‍സീറ്റുകളിലും പിന്‍സീറ്റുകളിലും ഇരുന്ന് ഹെഡ്റൂം, ലെഗ് സ്പെയ്സ് എന്നിവ പരിശോധിക്കുക.

- ടെസ്റ്റ് ഡ്രൈവിനിടെ കാറില്‍ നിന്നും ഉയരുന്ന അനാവശ്യ ശബ്ദങ്ങളും ശ്രദ്ധിക്കുക. കൂടാതെ എഞ്ചിന് ശബ്ദം ക്യാബിനിലേക്ക് കടക്കുന്നുണ്ടോ എന്നും വിലയിരുത്തുക. മികച്ച ക്യാബിനുകള്‍ എഞ്ചിന് ശബ്ദം ഉള്ളിലേക്ക് കടത്താറില്ല.

- കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പരിശോധിക്കാനും മറക്കരുത്.

- ഒറ്റയ്ക്ക് ടെസ്റ്റ് ഡ്രൈവിന് പോകാതിരിക്കുന്നതാണ് ഉചിതം. അനുഭവസമ്പത്തുള്ള ഡ്രൈവറെ കൂടെ കൂട്ടുന്നത്, കാറിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നല്‍കും.
Most Read Articles
Most Viewed Videos
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Allow Notifications
You have already subscribed
Comments
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
How To Test Drive A Car. Read in Malayalam.