വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ എന്തിനാണെന്ന് അറിയുമോ?

By Rajeev Nambiar

കാര്‍ വിന്‍ഡ്ഷീല്‍ഡുകളിലുള്ള ബ്ലാക് ഡോട്ടുകളില്‍ (കറുത്ത പുള്ളികള്‍) നമ്മുടെയൊക്കെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടാകും. വിന്‍ഡ്ഷീല്‍ഡിന്റെ മുകള്‍ഭാഗത്തായാണ് ഈ ബ്ലാക് ഡോട്ടുകള്‍ ഇടംപിടിക്കുന്നതും. എന്തിനാകാം ഇതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. വിന്‍ഡ്ഷീല്‍ഡുകളുടെ അറ്റത്ത് ഫ്രിറ്റ് (കണ്ണാടി നിര്‍മ്മിതിയില്‍ ഉപയോഗിക്കുന്ന മിശ്രിതം) എന്ന ബ്ലാക് സെറാമിക് പെയിന്റുണ്ട്. വിന്‍ഡ്ഷീല്‍ഡുകളെ യഥാസ്ഥാനത്ത് നിലയുറപ്പിക്കുന്നതിനാണ് ഫ്രിറ്റുകള്‍ ഉപയോഗിക്കുന്നത്.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

കൂടാതെ സീലന്റിനെ (വായുവും വെള്ളവും കടക്കാതെ അടയ്ക്കാനുപയോഗിക്കുന്ന വസ്തു) ഗ്ലാസുമായി ചേര്‍ത്ത് നിര്‍ത്തുന്നതും ഇതേ ഫ്രിറ്റാണ്.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

ഇന്‍ഡസ്ട്രിയല്‍ ഓവനില്‍ വെച്ച് ഗ്ലാസിനെ ചൂടാക്കി വളച്ചാണ് വിന്‍ഡ്ഷീല്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. തത്ഫലമായി താപമേല്‍ക്കുമ്പോള്‍, ഗ്ലാസില്‍ നല്‍കിയ ഫ്രിറ്റും ചൂടായി വികസിക്കും.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

ഇത് ഗ്ലാസില്‍ കാഴ്ച വ്യതിയാനങ്ങള്‍ ഒരുക്കും. ലെന്‍സിംഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. അതിനാല്‍, ഫ്രിറ്റിനും ഒപ്റ്റിക്കല്‍ ഗ്ലാസിനും ഇടയില്‍ രൂപപ്പെടുന്ന തെര്‍മല്‍ ഗ്രേഡിയന്റിന്റെ തീവ്രത കുറയ്ക്കുകയാണ് ബ്ലാക് ഡോട്ടുകളുടെ ലക്ഷ്യം.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

ലളിതമായി പറഞ്ഞാല്‍, ചൂട് കാലത്ത് ഗ്ലാസ് വികസിക്കുമ്പോള്‍ വിന്‍ഡ്ഷീല്‍ഡിന്റെ സ്ഥാനം നിലനിര്‍ത്താനും, അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും കാലപ്പഴക്കത്തില്‍ നിന്നും ഗ്ലാസിനെ സംരക്ഷിക്കുകയുമാണ് ബ്ലാക് ഡോട്ടുകള്‍.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

വിന്‍ഡ്ഷീല്‍ഡിലെ ബ്ലാക് ഡോട്ടുകള്‍ കാഴ്ച ഭംഗി ഒരുക്കുന്നു എന്നതും വാസ്തവം. വിന്‍ഡ്ഷീല്‍ഡിന്റെ അറ്റങ്ങളില്‍ കാണപ്പെടുന്ന പശ മറയ്ക്കുന്നതിലും ബ്ലാക് ഡോട്ടുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

ചില അവസരങ്ങളില്‍ ബ്ലാക് ഡോട്ടുകള്‍ സണ്‍ഷെയ്ഡായും നിലകൊള്ളും.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

നിര്‍മ്മാതാക്കള്‍ ചില മോഡലുകളില്‍ ബ്ലാക് പാറ്റേണിന്റെ അളവ് വര്‍ധിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ സണ്‍ വൈസറുകള്‍ക്ക് പുറമെ മൂന്നമാതൊരു വൈസറെയാണ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നത്.

വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള ബ്ലാക് ഡോട്ടുകള്‍ക്ക് ഇത്ര പ്രാധാന്യമോ?

ഡ്രൈവര്‍, പാസഞ്ചര്‍ വൈസറുകള്‍ക്ക് തടയാന്‍ സാധിക്കാത്ത സൂര്യപ്രകാശത്തെ ഒരുപരിധി വരെ ഈ ബ്ലാക് ഡോട്ട് പാറ്റേണുകള്‍ പ്രതിരോധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
The Purpose Of The Black Spots on Windshield. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X