ഇനി പറന്ന് പോവാം, 6 സീറ്റർ ഫ്ലൈയിംഗ് ടാക്‌സിയുമായി ഇന്ത്യൻ കമ്പനി... ഇന്നോവയൊക്കെ ഇനി ഷെഡിൽ കിടക്കുമോ?

യാത്രാ സംവിധാനങ്ങളെ പൊളിച്ചെഴുതാൻ ഫ്ലൈയിംഗ് ടാക്‌സികൾ വരുന്നൂ വരുന്നൂ വരുന്നൂവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. സ്റ്റാർ വാർസ് പോലുള്ള ഹോളിവുഡ് സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം വാഹനങ്ങൾ എത്രനാൾകൊണ്ട് യാഥാർഥ്യമാവുമെന്ന് ആർക്കും കൃത്യമായ പറയാനാവില്ലെങ്കിലും ഇന്ത്യയിൽ ഇതെല്ലാം വരാൻ കാലങ്ങൾ എടുക്കുമെന്നാണ് മിക്കവരും ചിന്തിക്കുന്നത്. പക്ഷേ അത്രയ്ക്ക് കാത്തിരുപ്പുകളൊന്നും വേണ്ടെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ. ഇന്ത്യയിലെ നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി 2028 ഓടെ ബാംഗ്ലൂരിൽ ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സികൾ അവതരിപ്പിക്കുമെന്ന വാർത്തകളെല്ലാം നാം കേട്ടിരുന്നല്ലോ.

ഈ പദ്ധതികൾക്കിടെയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ തങ്ങളുടെ പ്രോട്ടോടൈപ്പ് എയർ ടാക്സിയായ ശൂന്യയെ അവതരിപ്പിച്ച് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ഫ്ലൈയിംഗ് ടാക്‌സിക്ക് 20-30 കിലോമീറ്റർ വരെ പറക്കാനാവും. അതായത് ഹ്രസ്വ യാത്രകൾക്കായി ഇവ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്.

Sarla Aviation Shunya Flying Taxi Prototype Unveiled At Auto Expo 2025

ബെംഗളൂരു, ഡൽഹി പോലുള്ള തിരക്കേറിയ നഗരപ്രദേശങ്ങളിലൂടെയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ സർല ശൂന്യ ഫ്ലൈയിംഗ് ടാക്‌സിക്കാവും. ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റായ സർല തുക്രലിന്റെ പേരാണ് തങ്ങളുടെ ആദ്യ സംരംഭത്തിന് കമ്പനി കൊടുത്തിരിക്കുന്നത്. ആക്‌സലിന്റെ നേതൃത്വത്തിൽ സീരീസ് എ ഫണ്ടിംഗിൽ 10 മില്യൺ യുഎസ് ഡോളർ സമാഹരിക്കാൻ സ്റ്റാർട്ടപ്പായ സർല ഏവിയേഷന് സാധിച്ചിട്ടുണ്ട്.

ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യവസായികൾ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് സർല ഏവിയേഷൻ. 2023 ഒക്ടോബറിൽ അഡ്രിയാൻ ഷ്മിഡ്റ്റ്, രാകേഷ് ഗാവോങ്കർ, ശിവം ചൗഹാൻ എന്നിവർ ചേർന്നാണ് സർല ഏവിയേഷന് രൂപംകൊടുക്കുന്നത്. ശൂന്യ പ്രൊട്ടോടൈപ്പ് ഫ്ലൈയിംഗ് ടാക്‌സികൾ ആറ് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും വിധമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Sarla Aviation Shunya Flying Taxi Prototype Unveiled At Auto Expo 2025

പരമാവധി 680 കിലോഗ്രാം ഭാരം വഹിക്കാൻ ശൂന്യയ്ക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഇത് വിപണിയിലെ ഏറ്റവും ഉയർന്ന പേലോഡ് ഇലക്ട്രിക് ലംബ ടേക്ക്-ഓഫ്, ലാൻഡിംഗ് (eVTOL) വാഹനമാക്കി ഇതിനെ മാറ്റുന്നു. ബെംഗളൂരുവിലാവും ഫ്ലൈയിംഗ് ടാക്‌സി ആദ്യം അവതരിപ്പിക്കുക. ഇവിടുത്തെ ലോഞ്ചിനുശേഷം മുംബൈ, ഡൽഹി, പൂനെ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും സർല ഏവിയേഷൻ പദ്ധതിയിടുന്നുണ്ട്.

ഓല, റാപ്പിഡോ, ഊബർ തുടങ്ങിയ നിലവിലുള്ള പ്രീമിയം ടാക്സി സേവനങ്ങളുടെ ചെലവിന് തുല്യമായിരിക്കും സർല ശൂന്യയിൽ യാത്ര ചെയ്യാൻ വേണ്ടിവരികയെന്നാണ് നിലവിലെ വിവരം. യാത്രാ ഗതാഗതത്തിനു പുറമേ, നഗരങ്ങളിലെ നിർണായക ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വേഗത്തിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകുന്നതും ലക്ഷ്യമിട്ടുള്ള സൗജന്യ എയർ ആംബുലൻസ് സർവീസ് ആരംഭിക്കാനും സർല ഏവിയേഷൻ പദ്ധതിയിടുന്നുണ്ട്.

Sarla Aviation Shunya Flying Taxi Prototype Unveiled At Auto Expo 2025

അങ്ങനെയെങ്കിൽ ഫ്ലൈയിംഗ് ടാക്‌സികൾ വലിയൊരു വിപ്ലവം തന്നെയാവും രചിക്കുക. യാത്ര ചെയ്യുന്ന രീതിയിലും ചരക്ക് ഗതാഗതത്തിലും വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പറക്കും ടാക്‌സികൾ ലോകത്തെ ഗതാഗത സംവിധാനത്തെ മൊത്തത്തിൽ പൊളിച്ചെഴുതുമെന്ന് തന്നെയാണ് വിശ്വാസം. ഇപ്പോൾ ഫ്ലൈയിംഗ് ടാക്‌സികൾ ലോകത്തിന്റെ പല കോണുകളിലായി ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെ ദുബൈയിലെല്ലാം ഇതിന്റെ പരീക്ഷണ പറക്കൽ കഴിഞ്ഞതോടെ ലോകം ഈ സംവിധാനം യാഥാർഥ്യമാവാൻ കാത്തിരിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 18, 2025, 20:06 [IST]
English summary
Sarla aviation shunya flying taxi prototype unveiled at auto expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X