സ്ക്രീൻ മിററിംഗ് മുതൽ ക്രൂയിസ് കൺട്രോൾ വരെ; 2022-ൽ ടൂവീലറുകളിൽ നമ്മൾ കണ്ട അഞ്ച് രസകരമായ ഫീച്ചറുകൾ

നിറയെ ഓർമകളുമായി ഒരു വർഷക്കാലം കൂടി കടന്നുപോവുമ്പോൾ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയും കാര്യമായ സംഭാവനകൾ നൽകിയാണ് 2022-നെ യാത്രയാക്കുന്നത്. ശരിക്കും രസകരമായ ചില മോട്ടോർസൈക്കിളുകളും അവയിൽ കിടിലൻ സവിശേഷതകളും വരെ വന്ന വർഷമായിരുന്നു ഇത്. പരമ്പരാഗത പെട്രോൾ മോഡലുകൾക്ക് ബദലാവാൻ കഴിയുമെന്ന് ഇലക്‌ട്രിക് വാഹനങ്ങളും ഇക്കൊല്ലം തെളിയിച്ചു.

ഇലക്ട്രിക് ടൂ വീലറുകൾ ശക്തമായ രീതിയിൽ കുതിപ്പുണ്ടാക്കിയെങ്കിലും പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ ഡിമാന്റിൽ കാര്യമായ വെല്ലുവിളികളൊന്നും ഉണ്ടായിട്ടുമില്ലെന്നു വേണം പറയാൻ. എന്നാൽ ഇന്നിവിടെ ചർച്ച ചെയ്യാൻ പോവുന്നത് മറ്റൊരു കാര്യമാണ്. ഫീച്ചറുകളെ കുറിച്ചാണത്... ഇതുവരെ ഇന്ത്യൻ ഇരുചക്ര വാഹന ലോകം കണ്ടിട്ടില്ലാത്തത്ര ഫീച്ചറുകളാണ് 2022-ൽ പല നിർമാതാക്കളും അവതരിപ്പിച്ചത്. അതിനാൽ ഈ കടന്നുപോവുന്ന വർഷത്തിൽ ഇരുചക്ര വാഹനങ്ങളിൽ ഇവികളിലും പരമ്പരാഗത ICE മോഡലുകളിലും നമ്മൾ കണ്ട അഞ്ച് രസകരമായ ഫീച്ചറുകൾ എന്തെല്ലാമെന്ന് ഒന്നു തിരിഞ്ഞു നോക്കിയാലോ ഗയ്‌സ്?

സ്ക്രീൻ മിററിംഗ് മുതൽ ക്രൂയിസ് കൺട്രോൾ വരെ; 2022-ൽ ടൂവീലറുകളിൽ നമ്മൾ കണ്ട അഞ്ച് രസകരമായ ഫീച്ചറുകൾ

സോണ്ടസ് - സ്ക്രീൻ മിററിംഗ്

ഈ വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച പുതിയ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡാണ് സോണ്ടസ്. ബ്രാൻഡിന്റെ ബൈക്കുകൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് ഫുൾ കളർ TFT കൺസോളാണ് ലഭിക്കുന്നത്. ഇതിലെ തീം വരെ നാല് വ്യത്യസ്‌ത ക്രമീകരണങ്ങളിൽ സജ്ജീകരിക്കാനാവും. നോട്ടിഫിക്കേഷനുകൾ (കോൾ, എസ്എംഎസ്), ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയുടെ ഇവ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ മ്യൂസിക് തമ്മിൽ ടോഗിൾ ചെയ്യാനും സ്ക്രീൻ അനുവദിക്കുന്നു. എന്നാൽ ഈ TFT ഡിസ്പ്ലേയുടെ ഏറ്റവും മികച്ച സവിശേഷത എന്തെന്നാൽ ബൈക്കിന്റെ TFT കൺസോളിൽ ഒരു യൂട്യൂബ് വീഡിയോ പ്രൊജക്‌റ്റ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന 'മിറർ ഫംഗ്‌ഷൻ' ആണ്.

ഓല S1- ഹിൽ ഹോൾഡ് ഫംഗ്‌ഷൻ

കാറുകളിൽ പലപ്പോഴും കാണുന്ന ഒരു പ്രീമിയം സവിശേഷതയായ ഹിൽ ഹോൾഡ് ഫംഗ്‌ഷൻ ഇപ്പോൾ ഓല S1 ഇലക്ട്രിക് സ്കൂട്ടറുകളിലും ലഭ്യമാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വളരെ ലളിതമാണ്. ഇത് വാഹനത്തിന് കയറ്റംകയറാനുള്ള കഴിവ് എളുപ്പമാക്കും. ഇറക്കത്തിൽ വാഹനം പിന്നോട്ട് പോവാതിരിക്കാനാണ് ഹിൽ ഹോൾഡ് കൺട്രോൾ സാധാരണയായി ഉപയോഗിക്കാറുള്ളത്. കയറ്റങ്ങളിൽ സ്‌കൂട്ടറിനെ 30 സെക്കൻഡ് നേരത്തേക്ക് പിന്നിലേക്ക് ഉരുട്ടുന്നത് ഇത് തടയുന്നതാണ് ഈ ഫീച്ചറെന്ന് ലളിതമായി പറയാം. ഇതിനായി നിങ്ങൾ ബ്രേക്ക് പിടിക്കേണ്ടതില്ല.

മാറ്റർ ഇ-ബൈക്ക് - മാനുവൽ ഗിയർബോക്സ്

സാധാരണ ബൈക്കുകളിൽ ഇതൊരു സംഭവമല്ലെങ്കിലും ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ഈ സംവിധാനം ആദ്യമായി കടന്നുവരുന്നുവെന്നതാണ് ഹൈലൈറ്റാവുന്ന കാര്യം. ഗിയറില്ലാത്തതിനാൽ ഇ-ബൈക്കുകൾ 'യഥാർഥ ബൈക്കുകൾ' അല്ലെന്ന് മോട്ടോർസൈക്കിൾ പ്രേമികൾ പലപ്പോഴും അടക്കം പറയാറുള്ള കാര്യമായിരുന്നു. ഇതിന് അറുതി വരുത്താൻ മാറ്റർ ഡ്രൈവ് 1.0 സിസ്റ്റം ഉപയോഗിച്ച് ഇ-ബൈക്കിന് സാധിച്ചത് ഈ വർഷം സംഭവിച്ച ഒരു വലിയ കാര്യമാണെന്ന് പറയാതെ വയ്യ.

മിഡ്-മൗണ്ടഡ്, ലിക്വിഡ് കൂൾഡ്, IP65 റേറ്റഡ് 10.5kW മോട്ടോറിന് ക്ലച്ചോടുകൂടിയ നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയാണ് ഏറ്റവും പുതിയ മാറ്റർ ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് ലഭിക്കുന്ന മറ്റ് പ്രധാന സവിശേഷതകൾ. പെട്രോളിൽ പ്രവർത്തിക്കുന്ന ബൈക്ക് പോലെ തന്നെ നിങ്ങൾക്ക് വ്യത്യസ്ത ടോർക്കും ത്രോട്ടിൽ റെസ്‌പോൺസിവിറ്റിയും ഇതിൽ ലഭിക്കുമെന്നതും രസകരമായ കാര്യം തന്നെയാണ്. ഇ-ബൈക്ക് അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ടിവിഎസ് എൻടോർഖ് XT - ആമസോൺ/സ്വിഗ്ഗി ഡെലിവറി ട്രാക്കിംഗ്

എൻടോർഖ് XT വേരിയന്റ് ഇന്ത്യയ്‌ക്കായി ആദ്യമായി ഒരു പുതിയ സെഗ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ച വർഷമായിരുന്നു ഇത്. ഒരു ഹൈബ്രിഡ്, സ്പ്ലിറ്റ് TFT, എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ഇതിന് ടിവിഎസിന്റെ SmartXonnect ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കുന്നുണ്ട്. കൂടാതെ നാവിഗേറ്റ് ചെയ്യാനും ഡിസ്പ്ലേ മോഡുകൾ മാറ്റാനും മ്യൂസിക് കൺട്രോൾ ചെയ്യാനും സ്ക്രീൻ ബ്രൈറ്റ്‌നെസ് ക്രമീകരിക്കാനും ഉപയോഗിക്കാവുന്ന ഒരു SmartXtalk സ്പീച്ച് അസിസ്റ്റന്റും സ്കൂട്ടറിന് ലഭിക്കുന്നുണ്ട്. ക്ലൈമറ്റ്, വാർത്തകൾ, ക്രിക്കറ്റ്, കൂടാതെ നിങ്ങളുടെ സ്വിഗ്ഗി, ആമസോൺ ഡെലിവറി സ്റ്റാറ്റസ് എന്നിവയ്‌ക്കായി തത്സമയ അറിയിപ്പുകൾ നൽകുന്ന SmartXtrack ഫീച്ചറിനൊപ്പവും ഇത് വരുന്നുണ്ട്.

ഇവികളിലെ ക്രൂയിസ് കൺട്രോൾ

പ്രീമിയം ബൈക്കുകളിലും കാറുകളിലും കൂടുതലായി കാണുന്ന മറ്റൊരു സൂപ്പർ ഉപയോഗപ്രദമായ സവിശേഷത താങ്ങാനാവുന്ന വിലയുള്ള ഇരുചക്ര ഇലക്ട്രിക് വാഹന സംഭവത്തിലേക്ക് ഇറങ്ങി. ഓല S1 പോലുള്ള ഇ-സ്‌കൂട്ടുകൾ ഒരു ബട്ടൺ അമർത്തി ക്രൂയിസിംഗ് വേഗത നിലനിർത്താൻ നിങ്ങളെ അനുവദിക്കുന്നു. ഈ ഫീച്ചർ ദീർഘനേരം ഹൈവേയിലായിരിക്കുമ്പോൾ റൈഡറിന്റെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നൊരു കാര്യമാണ്. ഇന്ത്യൻ ഇ-ബൈക്കിലും ഇ-സ്‌കൂട്ടറുകളിലും 2023-ൽ ഏത് തരത്തിലുള്ള സാങ്കേതികവിദ്യകളാണ് കടന്നുവരുന്നതെന്നറിയാൻ നമുക്ക് കാത്തിരിക്കാം.

More from DriveSpark

Article Published On: Saturday, December 24, 2022, 11:43 [IST]
English summary
Screen mirroring to cruise control top features that we have seen on two wheelers in 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X