മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി വാങ്ങി മിനിസ്ക്രീനിലെ വില്ലൻ, വണ്ടി വാങ്ങാൻ കൂടെ വന്ന് പ്രമുഖ നടിയും

മലയാള സീരിയൽ രംഗത്ത് സ്ത്രീ കഥാപാത്രങ്ങൾക്കാണ് ഫാൻസ് കൂടുതലുള്ളതെങ്കിലും മിനി സ്ക്രീൻ പ്രേക്ഷകർക്ക് പുരുഷ കഥാപാത്രങ്ങളോടും വലിയ ആരാധന തോന്നാറുണ്ട്. ഒന്നിനു പിറകെ മറ്റൊരു സീരിയൽ എത്തുമ്പോഴും പരിചിതമായ താരങ്ങളെല്ലാം അതിലെ കേന്ദ്രകഥാപാത്രങ്ങളായി മാറുന്നതിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണ്. അത്തരത്തിൽ ആൺ-പെൺ വേർതിരിവില്ലാതെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് ജിഷിൻ മോഹൻ. സീരിയൽ നടി വരദയുമായുള്ള വിവാഹമെല്ലാം ആരാധകർ വലിയ ആഘോഷമാക്കിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും ബന്ധം വേർപിരിഞ്ഞിരുന്നു. എങ്കിലും ഇരുവരും സീരിൽ ഫാൻസിന്റെ പ്രിയതാരങ്ങളാണ് ഇപ്പോഴും.

വില്ലൻ വേഷത്തിലൂടെ എത്തിയ ജിഷിൻ എന്ത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാൻ പ്രത്യേക കഴിവുള്ള താരം കൂടിയാണ്. റേറ്റിംഗിൽ മുന്നിലുള്ള മിക്ക സീരിയലുകളിലും ഭാഗമാണ് കക്ഷിയിപ്പോൾ. സീരിയലുകൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവമായ ജിഷിൻ മോഹൻ തന്റെ ജീവിതത്തിൽ ഏറെ നാളായി മൂടിക്കിടക്കപ്പെട്ട സ്വപ്നങ്ങളിലൊന്ന് സഫലമാക്കിയിരിക്കുകയാണിപ്പോൾ.

Serial Actor Jishin Mohan Buys New Mahindra Thar RWD

ഇനി യാത്രകൾക്ക് കൂട്ടായി ഒരാൾ കൂടിയുണ്ടാവുമെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് താരം അറിയിച്ചിരിക്കുന്നത്. മറ്റൊന്നുമല്ല ഇനിയുള്ള യാത്രകൾക്ക് കൂട്ടായി ജിഷിൻ പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം. അതും മഹീന്ദ്രയുടെ ഥാർ എസ്‌യുവിയാണ് നടന്റെ ഗരാജിലേക്ക് ഇടംപിടിക്കാൻ എത്തിയിരിക്കുന്നത്. സെലിബ്രിറ്റികൾക്കിടയിൽ ഏറെ ജനപ്രിയമായ എസ്‌യുവിയുടെ വൈറ്റ് കളർ ഓപ്ഷനിലുള്ള മോഡലാണ് ജിഷിൻ തെരഞ്ഞെടുത്തിരിക്കുന്നതും.

ജിഷിന്റെ സന്തോഷ നിമിഷത്തിൽ ഒപ്പം നടി അമേയ നായരും ഉണ്ടായിരുന്നു. ജിഷിന്റെ ആത്മമിത്രം ആണ് അമേയ. ഇരുവരും ഒന്നിച്ചെത്തിയാണ് പുതിയ മഹീന്ദ്ര ഥാർ എസ്‌യുവിയുടെ ഡെലിവറി ഏറ്റെടുത്തത്. വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് പതിപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സഹതാരങ്ങളും ആരാധകരുമെല്ലാം ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ആശംസകളും അഭിനന്ദനവും അർപ്പിച്ച് കമന്റിടുകയും ചെയ്‌തിട്ടുണ്ട്.

Serial Actor Jishin Mohan Buys New Mahindra Thar RWD

11.35 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് നിലവിൽ ഥാർ RWD മോഡലുകൾക്ക് വരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡ് എത്തുമ്പോൾ വില ഇനിയും കൂടും. തുടക്കകാലത്ത് 4X4 പതിപ്പിൽ മാത്രം ലഭ്യമായിരുന്ന വാഹനം കഴിഞ്ഞ കൊല്ലം മുതൽ RWD അതായത് (4X2) മോഡലുകളിൽ ലഭ്യമാക്കിയത് ആഘോഷമാക്കിയിട്ടുണ്ട് ഫാൻസ്. ഇപ്പോൾ ഥാർ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും റിയർവീൽ ഡ്രൈവ് പതിപ്പുകളാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഗൗരവകരമായ ഓഫ്-റോഡിംഗിൽ താൽപ്പര്യമില്ലാത്ത ഉപഭോക്താക്കൾക്കും RWD മോഡലുകളോടാണ് താത്പര്യം. കൂടുതൽ ഇന്ധനക്ഷമതയും ഇവയെ ജനപ്രിയരാക്കുന്ന കാര്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ RWD മോഡൽ വാങ്ങാനാവും. എന്നാൽ സീരിയൽ താരം ജിഷിനും സുഹൃത്ത് അമേയയും തെരഞ്ഞെടുത്തിരിക്കുന്നത് ഏത് മോഡലാണെന്ന് വ്യക്തമല്ല. സെലിബ്രിറ്റികളെല്ലാം ഓട്ടോമാറ്റിക് പ്രേമികളായതിനാൽ മിക്കവാറും പെട്രോൾ-ഓട്ടോമാറ്റിക് പതിപ്പായിരിക്കും സ്വന്തമാക്കിയിരിക്കുന്നതെന്നാണ് അനുമാനം.

Serial Actor Jishin Mohan Buys New Mahindra Thar RWD

എംസ്റ്റാലിയൻ 150 TGDI പെട്രോള്‍ എഞ്ചിനാണ് ഥാർ റിയർവീൽ ഡ്രൈവ് മോഡലുകൾക്ക് തുടിപ്പേകുന്നത്. ഇത് 150 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറാസോ എംപിവിയിൽ നിന്നും കടമെടുത്ത D117 CRDe ഡീസലാണ് ഇതിൽ ആദ്യത്തേത്. ഇത് 117 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ ലഭ്യമാകൂ. പരുക്കന്‍ റോഡുകളെ നേരിടാന്‍ ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും ഥാറിന്റെ ഡീസല്‍ പതിപ്പില്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പരുക്കൻ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാനുള്ള ഥാറിന്റെ ശേഷിയെ റിയർവീൽ ഡ്രൈവ് കാര്യമായി ബാധിച്ചിട്ടില്ലെന്ന് സാരം.

ജിഷിൻ മോഹൻ വാങ്ങിയിരിക്കുന്ന മഹീന്ദ്ര ഥാറിലെ പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡിആർഎൽ, ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, 4×4 സെലക്ടറിന് പകരം ഒരു കബി ഹോൾ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയെല്ലാം വാഹനത്തിലുണ്ടെന്ന് പറയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 21, 2024, 15:46 [IST]
English summary
Serial actor jishin mohan buys new mahindra thar rwd
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X