'ഒരാളെ കൂടെ കൂട്ടി' സർക്കാർ ജോലിക്കാരനായ സീരിയൽ താരം, പുതിയ കാർ വാങ്ങിയ സന്തോഷത്തിൽ സാജനും ഭാര്യയും

മലയാളികളും സീരിയലുകളും തമ്മിലുള്ള ആത്മബന്ധം ചെറുതൊന്നുമല്ല. പണ്ട് സ്ത്രീകൾ സമയംപോക്കിന് കണ്ടുതുടങ്ങിയതാണെങ്കിലും ഇന്ന് എല്ലാ ചാനലുകളും സീരിയലുകൾ ടെലികാസ്റ്റ് ചെയ്‌താണ് പരസ്പരം മത്സരിക്കുന്നത്. സീരിയലിലെ നിത്യഹരിത നായകൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് സാജന്‍ സൂര്യ. നായകനായും വില്ലനായും സഹനടനായും കുടുംബപ്രേക്ഷകരുടെ മനംകവർന്ന സാജൻ നിലവിൽ തിരക്കുകളൊന്നുമില്ലാതെ കുടംബമൊത്ത് സമയം ചെലവഴിക്കുകയാണ്. തിരക്കുകളൊന്നുമില്ലാത്ത സമയത്ത് യാത്രകൾ പതിവാക്കിയ നടന്റെ മുറ്റത്തേക്ക് ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, സാജന്റെ വീട്ടിലേക്ക് പുതിയൊരു കുഞ്ഞൻ കാറാണ് എത്തിയിരിക്കുന്നത്.

പുതിയ ഒരാളെ കൂടെ കൂട്ടിയെന്ന അടിക്കുറിപ്പോടെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂയെടാണ് സാജൻ സൂര്യ പുത്തൻ വാഹനം വാങ്ങിയ വിവരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാൽ ഞാനല്ല ഭാര്യ മാളവികയ്ക്കായാണ് പുതിയ കാർ വാങ്ങിയിരിക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പത്നിക്കും മകൾക്കും ഒപ്പമെത്തിയാണ് കാറിന്റെ താക്കോൽ സ്വീകരിച്ചിരിക്കുന്നതും. ഭാര്യയാണ് വാങ്ങിയിരിക്കുന്നതെങ്കിലും ഡ്രൈവർ സീറ്റിൽ സീരിയൽ താരമാണ് കയറിയിരിക്കുന്നത്.

Serial Actor Sajan Surya And Wife Bought New Hyundai Grand i10 NIOS

ഇനി സാജന്റെ വീട്ടിലേക്ക് എത്തിയത് ഏത് കാറാണ് എന്നല്ലേ, ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസാണ് സീരിയൽ നടനും ഭാര്യ മാളവികയും സ്വന്തമാക്കിയിരിക്കുന്നത്. സ്വിഫ്റ്റിന് പോലുമില്ലാത്ത ഫോർ സിലിണ്ടർ എഞ്ചിനുമായി എത്തുന്ന ഹാച്ച്ബാക്ക് പണ്ടുമുതലേ ലേഡീസിന്റെ പ്രിയങ്കരനാണ്. ഏറ, മാഗ്ന, കോർപ്പറേറ്റ്, സ്പോർട്‌സ്, ആസ്‌ത എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകളിലാണ് മോഡൽ വിപണിയിലെത്തുന്നത്.

ഇതിൽ സ്പോർട്‌സ് ഓട്ടോമാറ്റിക്കാണ് സാജൻ സൂര്യയും കുടുംബവും തെരഞ്ഞെടുത്തിരിക്കുന്നത്. 7.62 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ വേരിയന്റിന് തിരുവനന്തപുരത്ത് ഓൺ-റോഡ് വില ഏകദേശം 9.30 ലക്ഷത്തോളം വരുമെന്നാണ് റിപ്പോർട്ടുകൾ. കാറിന് തുടിപ്പേകുന്നത് 1.2 ലിറ്റർ കാപ്പ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 83 bhp പവറിൽ പരമാവധി 113.8 Nm ടോർക്ക് വരെ നൽകാനാവും.

Serial Actor Sajan Surya And Wife Bought New Hyundai Grand i10 NIOS

മൈലേജ് കൂടുതൽ വേണമെന്നുള്ളവർക്ക് i10 നിയോസിൽ സിഎൻജി ഓപ്ഷനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട് കേട്ടോ. ബൈ-ഫ്യുവൽ സിഎൻജി വേരിയന്റിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂവെന്ന് മാത്രം. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുന്നതായിരിക്കും. അതായത് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് 69 bhp കരുത്തിൽ 95.2 Nm ടോർക്കും വരെയാവും ഉത്പാദിപ്പിക്കുക.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് മോഡലുകൾക്ക് 18 കിലോമീറ്റർ മൈലേജും സിഎൻജി വേരിയന്റുകൾക്ക് 27 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് പറയുന്നത്. ഒന്നാന്തരം ഫീച്ചറുകളും മത്സരാധിഷ്ഠിത വിലയും മികച്ച ഇന്റീരിയർ സ്പേസും ചേർന്ന മികച്ചൊരു ഫാമിലി കാറായാണ് ഹ്യുണ്ടായി നിയോസ് അറിയപ്പെടുന്നത്. അതിനാൽ സാജന്റെയും കുടുംബത്തിന്റേയും ആവശ്യകതകൾക്ക് ഇവൻ ഉതകുന്നതായിരിക്കും.

Serial Actor Sajan Surya And Wife Bought New Hyundai Grand i10 NIOS

അതിനാൽ ഇനിയും കുറേക്കാലംക്കൂടി വിപണി പിടിക്കാൻ മോഡലിനാവും. . പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആൻ്റിന, 20.25 സെൻ്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ പോലുള്ള ഉപകാരപ്പെടുന്ന ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാണ്. കൂടാതെ സേഫ്റ്റിലും കാര്യമായ ആശങ്കകളൊന്നുമില്ലാതെ കൊണ്ടുനടക്കാനാവും.

6 എയർബാഗുകൾ സ്റ്റാൻഡേർഡ്, ടിപിഎംഎസ് ഹൈലൈൻ, റിയർ പാർക്കിംഗ് ക്യാമറ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC) തുടങ്ങിയ വിപുലമായ സുരക്ഷാ ഫീച്ചറുകളും ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്. കാറിന് സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Article Published On: Saturday, May 2, 2026, 17:16 [IST]
English summary
Serial actor sajan surya and wife bought new hyundai grand i10 nios
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X