മിനിസ്ക്രീനിലെ കുഞ്ചാക്കോ ബോബനല്ലേ ഇത്, ലക്ഷങ്ങൾ വരുമാനമുള്ള സീരിയൽ നടന്റെ കറക്കം ഈ പഴഞ്ചൻ ബൈക്കിൽ
സീരിയലിലെ നിത്യഹരിത നായകനെന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് സാജന്‍ സൂര്യ (Sajan Surya). നായകനായും വില്ലനായും സഹനടനായും കുടുംബപ്രേക്ഷകര്‍ക്ക് പരിചിതനായ ഇദ്ദേഹത്ത സീരിയലുകളിലെ സൂപ്പർസ്റ്റാർ എന്നുതന്നെ വിശേഷിപ്പിക്കാം. പ്രത്യേകിച്ച് പരിചയപ്പെടുത്തലൊന്നും ആവശ്യമില്ലാത്ത സാജന്റെ മുഖം നമ്മുടെ കുഞ്ചാക്കോ ബോബനോട് ഏറെ സമ്യമുള്ളതാണ്. അങ്ങനെ തന്നെയാണ് സാജൻ തുടക്കകാലത്ത് ശ്രദ്ധിക്കപ്പെടുന്നതും. നായകനായി മാത്രമല്ല വില്ലനായും തിളങ്ങിയിട്ടുള്ള താരം ഇപ്പോൾ വ്ലോഗിംഗിലും സജീവമാണ്. അഭിനയജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട മിനിസ്ക്രീനിലെ താരം ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് കേട്ടോ.
ഈയടുത്ത് സാജന്റെ സിംപ്ലിസിറ്റിയെ കുറിച്ചുള്ളൊരു ഫെയ്‌സ്‌ബുക്ക് പോസ്റ്റ് മലയാളികൾ ഏറെ ചർച്ച ചെയ്‌തിരുന്നു. സർക്കാര്‍ ഉദ്യോഗസ്ഥൻ കൂടിയായ സാജൻ സൂര്യ ബൈക്കിൽ തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിക്കുന്ന വീഡിയോയായിരുന്നു ഇതിന്റെയെല്ലാം കാരണം. താരജാഡകളൊന്നും ഇല്ലാതെ സിംപിൾ ലുക്കിൽ ഒരു സാധാരണ ബൈക്കിൽ കയറിപ്പോകുന്ന സാജന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും ചെയ്‌തിരുന്നു.

"എത്രയോ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും ഒരു ജാഡയും ഇല്ലാതെ സംസാരിച്ചു. അതും നമ്മളെ പരിചയമുള്ളത് പോലെ സംസാരിച്ചു. ഏറെ അത്ഭുതപ്പെടുത്തിയത് ഇദ്ദേഹം സഞ്ചരിച്ച ബൈക്കാണ്. ലക്ഷങ്ങൾ വരുമാനം ഉള്ള ഇദ്ദേഹത്തിന്റെ ബൈക്ക് ഏതാണെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശരിക്കും സീരിയൽ മേഖലയിലെ ഒരു അണ്ടർറേറ്റഡ് വ്യക്തിത്വമാണ് ഇദ്ദേഹം. സീരിയൽ മേഖലയിലെ മമ്മൂട്ടി എന്നു പറയാം. അത് സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല. മമ്മൂട്ടിയെ പോലെ തന്നെ ഡൗട്ട് ടു എർത്ത് ആയ പ്രകൃതം".
ഇങ്ങനെയായിരുന്നു പോസ്റ്റിലെ അടിക്കുറിപ്പ്. സാജനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്‌സിൽ എത്തിയത്. വീഡിയോ കണ്ടവരെല്ലാം സാജന്റെ സിംപ്ലിസിറ്റിക്ക് കൈയ്യടിക്കുകയാണ്. ഇനി ഏതാണ് ആ ബൈക്ക് എന്നല്ലേ, സാധാരണക്കാർക്കായി ഹോണ്ട പുറത്തിറക്കിയ ഷൈൻ 125 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിലാണ് സാജന്റെ കറക്കം. അതും പുതുപുത്തൻ ബൈക്ക് ഒന്നുമല്ല കേട്ടോ.

ഷൈൻ 125 മോഡലിന്റെ പഴഞ്ചൻ മോഡലുകളിൽ ഒന്നാണ് സാജൻ സൂര്യയുടെ പക്കലുള്ളത്. അതായത് പുറത്തിറക്കിയ ആദ്യനാളുകളിലെ ഷൈനിന്റെ മോഡലുകളിൽ ഒന്നാണ് സാജൻ ഉപയോഗിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2007-ൽ രജിസ്റ്റർ ചെയ്‌ത ബൈക്കാണ് പുള്ളിക്കാരൻ കൊണ്ടുനടക്കുന്നത്. 17 വർഷവും 10 മാസവും പഴക്കമുള്ള വാഹനത്തിന് 2027 വരെ ഫിറ്റ്നസുണ്ട് താനും.
വലിയ സീരിയൽ നടനാണെങ്കിലും വളരെ സാധാരണക്കാരനായി ജീവിക്കാൻ താത്പര്യമുള്ള കക്ഷിയാണ് സാജൻ. 125 സിസി വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹോണ്ട ഷൈൻ. 2006-ൽ വിപണിയിലെത്തിയ മോട്ടോർസൈക്കിളിന് അക്കാലത്ത് ഏതാണ്ട് 52,000 രൂപ മുതൽ 61,700 രൂപ വരെയായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഹോണ്ട ഷൈനിലെ 124.6 സിസി പെട്രോൾ എഞ്ചിന് 7500 ആർപിഎമ്മിൽ 10.3 bhp കരുത്തും 5500 ആർപിഎമ്മിൽ 10.9 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അക്കാലത്ത് 4-സ്പീഡ് ഗിയർബോക്‌സുമായിട്ടായിരുന്നു ഈ എഞ്ചിൻ ജോടിയാക്കിയിരുന്നത്. മൊത്തത്തിൽ 122 കിലോഗ്രാം ഭാരം വരുന്ന ഹോണ്ട ഷൈന് 55 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.
അഡ്വാൻസ്ഡ് ഡിസൈൻ ഡയമണ്ട് ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 3 സ്റ്റെപ്പ് സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി ഇരുവശത്തും ഡ്രം യൂണിറ്റികളുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ ഡിസ്ക് ബ്രേക്ക് പോലുള്ള സന്നാഹങ്ങളെല്ലാം ഹോണ്ട ഷൈനിൽ ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








