ബോളിവുഡ് കിങിന് 10 കോടിയുടെ ലക്ഷ്വറി എസ്‍യുവി, പുത്തൻ കാറിൽ കറങ്ങി ഷാരൂഖ് ഖാൻ

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാൻ നായകനായി എത്തിയ പഠാൻ ബോക്‌സ്ഓഫീസിൽ വിപ്ലവം തീർത്ത് ഒടിടിയിലും എത്തി. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാൻ പഠാനിലൂടെ നേടിയത്. 1028 കോടി രൂപ കളക്ഷന്‍ നേടി റെക്കോർഡിട്ട സിനിമ ബോളിവുഡിനും പുതുജീവനേകിയിരിക്കുകയാണ്.

കൊവിഡിന് ശേഷം ജീവനില്ലാതെ ഇറങ്ങുന്ന എല്ലാ സിനിമയും വൻപരാജയമാവുന്ന ബോളിവുഡിനെയാണ് ഇതുവരെ കാണാനായിരുന്നത്. എന്നാൽ നാല് വർഷത്തിനു ശേഷം ബിഗ്‌സ്ക്രീനിലെത്തിയ കിങ് ഖാൻ സിനിമ മേഖലയിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറ്റം നടത്തിയത്. പഠാൻ ബംബർഹിറ്റായതോടെ 10 കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി ഷാരൂഖ് ഖാനും സന്തോഷം ആഘോഷിക്കുകയാണ്. റോൾസ് റോയ്സ് കലിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് താരം ഗരാജിലെത്തിച്ചിരിക്കുന്നത്.

Shah Rukh Khan Rolls Royce

കലിനൻ ബ്ലാക്ക് ബാഡ്ജിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെങ്കിലും കസ്റ്റമൈസേഷനോടെ വില 10 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. ഓരോ വ്യക്തിഗത ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ച് യോജിച്ച ഒരു ടൺ കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഓട്ടോമൊബിലി ആർഡന്റ് ഇന്ത്യ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് കിങ് ഖാന്റെ പുത്തൻ വാഹനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ പുതിയ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്‌ജ് എഡിഷൻ എന്ന് കേൾക്കുമ്പോൾ സംഭവം കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന മോഡലാണെന്ന് തോന്നേണ്ട. ആർട്ടിക് വൈറ്റ് നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ലക്ഷ്വറി എസ്‌യുവിയാണ് ഷാരൂഖ് ഖാൻ വാങ്ങിയിരിക്കുന്നത്. മോഡലിന്റെ ഇന്റീരിയറിന് കോബാൾട്ടോ ബ്ലൂ ആക്‌സന്റോടുകൂടിയ അതിശയകരമായ ഓൾ-വൈറ്റ് ലെതറാണ് ബ്ലാക്ക് ബാഡ്‌ജ് എഡിഷനിലുള്ളത്. 0555 എന്ന നമ്പരാണ് താരത്തിന്റെ പുത്തൻ വാഹനത്തിനുള്ളത്.

Shah Rukh Khan Rolls Royce

രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജ് പതിപ്പാണിത്. ആദ്യത്തേത് ഹൈദരാബാദിലെ നസീർ ഖാനും രണ്ടാമത്തേത് ഒറീസയിലെ ഭുവനേശ്വറിലുമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ കൈമാറിയിരിക്കുന്നത്. ഇനി കാറിന്റെ മറ്റ് ഡിസൈൻ വിശദാംശങ്ങളിക്ക് കടന്നാൽ സ്റ്റാൻഡേർഡ് കലിനൻ മോഡലിനേക്കാൾ ബ്ലാക്ക് ബാഡ്‌ജ് എഡിഷനിലെ സ്പിരിറ്റ് ഓഫ് എക്‌സ്റ്റസിയിൽ ഡാർക്ക് ക്രോം ഘടകങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഫ്രണ്ട് ഗ്രിൽ സറൗണ്ട്, സൈഡ് ഫ്രെയിം ഫിനിഷറുകൾ, ബൂട്ട് ഹാൻഡിൽ, ബൂട്ട് ട്രിം, ലോവർ എയർ ഇൻടേക്ക് ഫിനിഷർ, എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയിലും റോൾസ് റോയ്‌സ് ഡാർക്ക് ക്രോം ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എസ്‌യുവിയിൽ 22 ഇഞ്ച് വ്യാജ അലോയ് വീലുകളും കോൺട്രാസ്റ്റിംഗ് റെഡ് ബ്രേക്ക് കാലിപ്പറുകളും സജ്ജീകരിച്ചിരിക്കുന്നതും സ്പോർട്ടിനെസ് ഫീൽ ഉയർത്തുന്നുണ്ട്.

Shah Rukh Khan Rolls Royce

അകത്തളത്തിലേക്ക് നോക്കിയാൽ പേര് അർഥവത്താക്കുന്ന കറുപ്പിലാണ് ഇന്റീരിയർ പൂർണമായും മെനഞ്ഞിരിക്കുന്നത്. ഗോൾഡൻ ലൈനുകളും ഇൻസേർട്ടുകളും നൽകിയിരിക്കുന്നതും പ്രീമിയംനെസ് ഉയർത്തുന്ന കാര്യമാണ്. 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് ഷാരൂഖ് ഖാൻ സ്വന്തമാക്കിയ കലിനൻ ബ്ലാക്ക് ബാഡ്‌ജിന് തുടിപ്പേകുന്നത്. ഇത് 600 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ട്വിൻ-ടർബോ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എന്നാൽ ലക്ഷ്വറി വാഹനത്തിൽ ഫോർവീൽ ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുകയും ചെയ്യും. വാഹനലോകത്തെ വിവിഐപി പദവിയുള്ള ഈ കലിനനിന്റെ കുറച്ചു മോഡലുകൾ മാത്രമേ വിൽപനയ്ക്കെത്തുകയുള്ളൂവെങ്കിലും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനായി ഏകദേശം 44,000 പെയിന്റ് ഷെഡ് ഓപ്ഷനുകള്‍ റോൾസ് റോയ്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. നേരത്തെ തന്റെ പേരിൽ ആഡംബര വാഹനങ്ങളൊന്നുമില്ലെന്ന് പറഞ്ഞിരുന്ന കിങ് ഖാൻ പുതിയ പടത്തിന്റെ വിജയത്തെ തുടർന്ന് വാങ്ങിയ വാഹനം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.

Shah Rukh Khan Rolls Royce

കിങ് ഖാന്റെ രാജകീയ യാത്രകൾക്ക് കൂട്ടായി ഇനിയുണ്ടാവുക ഈ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്‌ജ് എഡിഷൻ ആയിരിക്കും. ഈ അൾട്രാ ലക്ഷ്വറി എസ്‌യുവിക്ക് പുറമെ ഔഡി, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ് എന്നീ ആഡംബര ബ്രാൻഡുകളുടെ കാറുകളും ഹ്യുണ്ടായിയുടെ ബ്രാൻഡ് അംബാസിഡറായ താരത്തിന്റെ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Tuesday, March 28, 2023, 10:11 [IST]
English summary
Shah rukh khan added rolls royce cullinan black badge ultra luxury suv to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X