ക്രിക്കറ്റിലെ റീൽസ് സ്റ്റാർ; ഗബ്ബറിന്റെ യാത്രയിനി 4 കോടിയുടെ ലക്ഷ്വറി എസ്‌യുവിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്‌മാനായി ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ശിഖർ ധവാൻ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഹേറ്റേഴ്‌സില്ലാത്ത താരങ്ങളിലൊരാളായി ധവാന്‍ വളർന്നത് അതിവേഗമായിരുന്നു. ഗൗതം ഗംഭീറിന് ശേഷം ഇടം കൈയന്‍ ഓപ്പണറായി വന്ന് എല്ലാവരെയും രസിപ്പിക്കുന്ന താരം സോഷ്യൽ മീഡിയയിലും വളരെ സജീവമായിട്ടുള്ള വ്യക്തിയാണ്.

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായ ധവാൻ സമൂഹ മാധ്യമങ്ങളിലൂടെ വളരെ പെട്ടന്ന് ആളുകളെ കൈയിലെടുക്കും. രസകരമായ വീഡിയോകൾ പങ്കുവെച്ച് താരം അടിക്കടി നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത്. 4 കോടി രൂപ വരുന്ന ബ്രിട്ടീഷ് ആഡംബര എസ്‌യുവി സ്വന്തമാക്കിയ വിവരമാണ് ഇൻസ്റ്റഗ്രാം റീൽ വഴി ക്രിക്കറ്റ് താരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Range Rover Autobiography

ക്രിക്കറ്റിനെ പോലെ തന്നെ വില കൂടിയ ആഡംബര വാഹനങ്ങളോടും താരത്തിന് വലിയ കമ്പമാണ്. ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് താരത്തിന്റെ വമ്പൻ ഗരാജിലേക്ക് എത്തിയിരിക്കുന്ന പുതിയ അതിഥി. നിരവധി ബോളിവുഡ് അഭിനേതാക്കൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള അൾട്രാ ലക്ഷ്വറി എസ്‌യുവിയാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ധവാൻ സ്വന്തമാക്കിയിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല.

എങ്കിലും റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റിന് 3.5 കോടി രൂപയും ഏറ്റവും ഉയർന്ന മോഡലിന് 4 കോടി രൂപയുമാണ് വില വരുന്നത്. കാഴ്ച്ചയിലേതു പോലെ തന്നെ എസ്‌യുവിയിലെ യാത്രയും അതിഗംഭീരമായിരിക്കും. ഒരു റേഞ്ച് റോവറിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫീച്ചർ സമ്പന്നമായാണ് ബ്രിട്ടീഷ് ബ്രാൻഡ് വാഹനത്തിന്റെ പുതിയ ക്യാബിൻ ഒരുക്കിയിരിക്കുന്നത്. മെറിഡിയനിൽ നിന്നുള്ള 35-സ്പീക്കർ സൗണ്ട് സിസ്റ്റവമാണ് എടുത്തു പറയേണ്ട ഒന്ന്.

അതോടൊപ്പം തന്നെ വീൽ വൈബ്രേഷനുകൾ, എഞ്ചിൻ ശബ്ദം, ടയർ ശബ്ദം, റോഡ് ശബ്ദം, മറ്റ് ആംബിയന്റ് ശബ്ദങ്ങൾ എന്നീ ശബ്ദ തരംഗത്തെ എതിർക്കുന്ന ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സാങ്കേതികവിദ്യയും റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയിൽ ഒരുക്കിയിട്ടുണ്ട്. സമഗ്രമായ വാഹന വിവരങ്ങൾ പ്രദർശിപ്പിക്കുന്ന 13.1 ഇഞ്ച് കൂറ്റൻ സ്‌ക്രീനും യാത്രകളിൽ ഉപയോഗപ്രദമാണ്. ഫ്ലോട്ടിംഗ്-ടൈപ്പ്, ഓൾ-ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ റേഞ്ച് റോവർ അവതരിപ്പിക്കുന്നു.

തീർന്നിട്ടില്ല, ഹെഡ്-അപ്പ് ഡിസ്പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ഫോർ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, പിൻസീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ശിഖർ ധവാൻ തന്റെ യാത്രകൾക്കായി കൂടെക്കൂട്ടിയിരിക്കുന്ന പുത്തൻ ലക്ഷ്വറി എസ്‌യുവിയുടെ പ്രത്യേകതകളാണ്. പുറംകാഴ്ച്ചകളിലേക്ക് വന്നാൽ പുതിയ ലാൻഡ് റോവർ റേഞ്ച് റോവറിന് അതിന്റെ മുൻഗാമികളെ അപേക്ഷിച്ച് സമൂലവും അതുല്യവുമായ രൂപകൽപ്പനയുണ്ടെന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും.

Range Rover Autobiography

ഹെഡ്‌ലാമ്പുകളിൽ പ്രൊജക്ടർ എൽഇഡി ലൈറ്റുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും കമ്പനി നൽകിയിട്ടുണ്ട്. അതേസമയം ഒരു പ്രീമിയം ടച്ചുള്ള പുതിയ ബമ്പർ തികച്ചും മികവാർന്നതാണ്. റേഞ്ച് റോവർ വെലാറിൽ കാണുന്ന ഫ്ലഷ് ഫിറ്റിംഗ് ഡിസൈനിനോട് സാമ്യമുള്ള പുതുക്കിയ ഡോർ ഹാൻഡിലുകളുണ്ടെങ്കിലും എസ്‌യുവി അതിന്റെ സൈഡ് പ്രൊഫൈലിൽ ഐക്കണിക് രൂപഘടന നിലനിർത്തിയിരിക്കുന്നതും പ്രശംസനീയം തന്നെയാണ്.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കാനാവും. റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ പെട്രോൾ മോഡലുകൾക്ക് 523 bhp കരുത്തിൽ പരമാവധി 750 Nm torque വരെ നൽകുന്ന 4.4 ലിറ്റർ എഞ്ചിനാണ് തുടിപ്പേകുന്നത്. അതേസമയം ഡീസൽ വേരിയന്റുകൾ 346 bhp പവറിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ഗിയർബോക്‌സ് ഓപ്ഷനിൽ 8 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. മാനുവൽ ഓപ്ഷൻ എസ്‌യുവിയിലില്ല. റേഞ്ച് റോവർ ഓട്ടോബയോഗ്രഫിക്ക് പുറമെ ധവാന്റെ ഗരാജിൽ മെർസിഡീസ്-ബെൻസ് G-ക്ലാസ്, ബിഎംഡബ്ല്യു M8 പോലുള്ള ലക്ഷ്വറി വാഹനങ്ങളുമുണ്ട്. എന്തായാലും താരം പങ്കിട്ടിരിക്കുന്ന പുത്തൻ റീൽ വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, June 22, 2023, 14:16 [IST]
English summary
Shikhar dhawan added new range rover autobiography to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X